Part Time & Full Time Jobs in Kerala|

ഇപ്പോൾ ലഭിച്ച ഒഴിവുകൾ.

🔺പാലക്കാട് : ചിറ്റൂർ ഗവ. കോളെജിൽ കൊമേഴ്സ് വകുപ്പിൽ ഒരു ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്ക്അനിവാര്യം. നെറ്റ് യോഗ്യത ഉളളവർക്ക് മുൻഗണന.
കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്തവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണം.

🔺കോഴിക്കോട് വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ശരണബാല്യം- റ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കുട്ടികളുടെ മേഖലയിൽ പ്രവർത്തന പരിചയമുളള ജില്ലയിൽ നിന്നുളളവർക്ക് മുൻഗണന. യോഗ്യത
എം.എസ്.ഡബ്ള്യു, പ്രായം 40 വയസ് കവിയാൻ പാടില്ല.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പൂർണ്ണമായ ബയോഡാറ്റ സഹിതം സെപ്റ്റംബർ 15 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂനിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില, സിവിൽ സ്റ്റേഷൻ കോഴിക്കോട് 673020 എന്ന വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്.

🔺തൃശൂർ ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 പദ്ധതി പ്രകാരം കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ചെണ്ട പരിശീലകൻ, പകൽ വീട് ആയ എന്നീ തസ്തികകളിലേക്ക് കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അപേക്ഷകൾ സെപ്റ്റംബർ 15 വരെ ചേർപ്പ് ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും.
വിശദവിവരങ്ങൾക്ക് ചേർപ്പ് ബ്ലോക്ക് ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക.

🔺എറണാകുളം ഇടപ്പള്ളിയിൽ ഉടനെ ആവശ്യമുണ്ട്

1. 4 മണിക്കൂർ പാർട്ട് ടൈം വർക്കിന് ഭക്ഷണവും മാസം 6000 രൂപ ശമ്പളവും രീതിയിൽ സർവീസിലേക്ക് 8 പേരെ
ആവശ്യമുണ്ട്.
2. ഭക്ഷണവും താമസവും 15000രൂപ ശമ്പളവും രീതിയിൽ 2 പേരെ ക്ളീനിങ്ങിന് ആവശ്യമുണ്ട്. 3. 21000 രൂപ ശമ്പളത്തിന് കിച്ചൻ ഹെല്പറേയും 4. 30, 000 രൂപ ശമ്പളത്തിന് നാടൻ ഭക്ഷണങ്ങൾ നന്നായി ചെയ്യാൻ കഴിയുന്ന കുക്കിനെയും ആവശ്യമുണ്ട്.
താല്പര്യമുള്ളവർ നമ്പറിലേക്ക് വിശദമായി, സ്വയം പരിചയപ്പെടുത്തി വാട്സാപ്പ് ചെയ്യുക. നിങ്ങളുടെ അനുഭവ പരിചയവും എഴുതണം.

🔺പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18 ന് വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. സ്കൂളിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു.
മേളയിൽ 20-ഓളം സ്വകാര്യ കമ്പനികൾ പങ്കെടുക്കും.
താത്പര്യമുള്ളവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും വൺ ടൈം രജിസ്ട്രേഷൻ ഫീസായി 250 രൂപയുമായി ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ എത്തണമെന്ന് ജില്ല എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

🔺കോഴിക്കോട് ഐ.സി.ഡി.എസ് കോഴിക്കോട് റൂറൽ കാര്യാലയ പരിധിയിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തിലേക്കും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലേക്കും അങ്കണവാടി വർക്കറുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
18 നും 46 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക്അ പേക്ഷിക്കാം.
അപേക്ഷകൾ ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 25.

🔺കണ്ണൂർ ഫിഷറീസ് വകുപ്പ് സീ റെസ്ക്യു സ്ക്വാഡിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒമ്പത് മാസത്തേക്ക് 18,000 രൂപ ശമ്പളനിരക്കിൽ 10 പേരെ തെരഞ്ഞെടുക്കും.
അപേക്ഷകൾ സെപ്റ്റംബർ അഞ്ച് വൈകിട്ട് അഞ്ചിനകം കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ലഭിക്കണം.
യോഗ്യത: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി
ബോർഡിൽ അംഗത്വം, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം നേടിയിരിക്കണം, കടലിൽ നീന്താൻ ക്ഷമത, എല്ലാ സമയത്തും രക്ഷാപ്രവർത്തനത്തനത്തിനും ജോലികൾ ചെയ്യാനും സന്നദ്ധത വേണം.
ഉടമസ്ഥതയിൽ യാനവും എഞ്ചിനും രക്ഷാപ്രവർത്തനത്തിന് ലഭ്യമാകണം. സ്ഥിതിവിവര കണക്കുകൾ ശേഖരിക്കാൻ സന്നദ്ധരാവണം. പ്രായം: 20 നും 45നും ഇടയിൽ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain