റ്റാറ്റാ ഇലക്ട്രോണിക്സിൽ ജോലി നേടാൻ അവസരം | TATA JOB VACANCY |

റ്റാറ്റാ ഇലക്ട്രോണിക്സിൽ ജോലി നേടാൻ അവസരം 

TATA ELECTRONICS ഇന്റർവ്യൂ സെപ്റ്റംബർ 17ന്

ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റിസെന്ററിൽ സെപ്റ്റംബർ 17ന് (ശനിയാഴ്ച) 2021, 2022 വർഷങ്ങളിൽ പ്ലസ്ടു പാസ്സായ 18നും 20നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് പ്രമുഖ കമ്പനിയായ ഹൊസൂരിലെ ടാറ്റാ ഇലക്ട്രോണിക്സ് കമ്പനിയിലെ നിരവധി ഒഴിവുകളിലേക്ക്‌ ഇന്റർവ്യൂനടത്തുന്നു. 

ശമ്പളത്തിന് പുറമെ PF, ഭക്ഷണം, താമസം, ട്രാൻസ്പോർട്ടെഷൻ സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. 

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്തതിനു ശേഷം സെപ്റ്റംബർ 17നു കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
Google Form: 👇🏻

കൂടുതൽ വിവരങ്ങൾക്ക് ഫോൺ -0481 -2563451/2565452.

മറ്റ്‌ ചില ഒഴിവുകൾ.


🔺ഇടുക്കി പട്ടികജാതി വികസന വകുപ്പിന് കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന വിജ്ഞാൻവാടികളുടെ മേൽനോട്ട ചുമതല വഹിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽ നിന്നും യുവതി, യുവാക്കളെ ഒരു വർഷത്തേക്ക് നിയമിക്കുന്നു.
യോഗ്യത പ്ലസ്ടവും കമ്പ്യൂട്ടർ പരിജ്ഞാനവും.
പ്രായപരിധി 21-45. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസ ഓണറേറിയം 8000 രൂപ.

പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ. ഞായർ ഉൾപ്പെടെ അവധി ദിവസങ്ങളിൽ വിജ്ഞാൻവാടി പ്രവർത്തിക്കും. തിങ്കളാഴ്ച അവധിയായിരിക്കും.

ജില്ലയിലെ അടിമാലി, ഇളംദേശം, നെടുങ്കണ്ടം, തൊടുപുഴ, അഴുത, ഇടുക്കി എന്നീ ബ്ലോക്കുകളിലെ പള്ളിവാസൽ (കണ്ട്യൻപാറ), ആലക്കോട് (അഞ്ചിരി), സേനാപതി (കാറ്റൂതി), വെള്ളത്തൂവൽ (സൗത്ത്കത്തിപ്പാറ), ഉടുമ്പന്നൂർ (കുളപ്പാറ), വണ്ണപ്പുറം (മുള്ളരിങ്ങാട്), കുമാരമംഗലം (ലക്ഷം വീട്), മണക്കാട് (ആൽപ്പാറ), കൊക്കയാർ (പുളിക്കത്തടം), വാഴത്തോപ്പ് (ഗാന്ധിനഗർ), കരുണാപുരം (ചക്കക്കാനം), രാജാക്കാട് (ചെരിപുറം) എന്നീ പഞ്ചായത്തുകളിലെ എസ്. സി. സങ്കേതങ്ങളിൽ പ്രവർത്തിക്കുന്ന 12 വിജ്ഞാൻവാടികളിലേക്കാണ് നിയമനം.

നിയമനം താൽകാലികമായിരിക്കും. വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 20 ന് വൈകിട്ട് 5 മണിക്ക് മുൻപ് ജില്ലാ പട്ടികജാതി വികസന ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ രണ്ടാംനില, കുയിലിമല, പൈനാവ് പി. ഒ., ഇടുക്കി എന്ന വിലാസത്തിൽ സമർപ്പിക്കണം.

🔺പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഐടിഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.

ഡ്രാഫ്റ്റ്സ്മാൻ സിവിൽ - 2 ഒഴിവ് (എരുമപ്പെട്ടി ഐടിഐ), സർവേയർ - 1 ഒഴിവ് (എങ്കക്കാട് ഐടിഐ) എന്നീ തസ്തികകൾക്ക് 3 വർഷത്തെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. 3 വർഷത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ളവർക്ക് പുല്ലൂറ്റ് ഐടിഐയിലും നടത്തറ ഐടിഐയിലുമുള്ള കാർപെന്റർ ഒഴിവിലേക്ക് അപേക്ഷിക്കാം.
ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ബയോഡേറ്റയും അസ്സൽ സർടിഫിക്കറ്റുകളും കോപ്പികളും സഹിതം സെപ്റ്റംബർ 15ന് രാവിലെ 11 മണിക്ക് കോഴിക്കോട് എലത്തൂർ ഗവ. ഐടിഐയിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain