TrueFlex ഡെലിവറി പങ്കാളിയാകു.
ഫെയർ വർക്ക് ഇന്ത്യയുടെ നമ്പറ് 1 റാങ്ക് ഉള്ള ഓർഗനൈസേഷൻ ആയ TrueFlex ഇൽ ജോലി നേടാൻ അവസരം.ആഴ്ചയിൽ 6500 മുതൽ 12000 രൂപ വരെ നിങ്ങൾക്ക് നേടാൻ സാധിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ചുവടെ നൽകുന്നു.
🔺 ഓരോ ഷിപ്മെന്റിനും പ്രതിഫലം ലഭിക്കും.
🔺ജോയിനിംഗ് ബോണസ് ലഭിക്കുന്നതാണ്.
🔺പരിശീലന അലവൻസ് ലഭിക്കും.
🔺പ്രതിമാസ അവാർഡുകൾ അംഗീകാരങ്ങൾ എന്നിവ ലഭിക്കും.
🔺എംപ്ലോയ് റഫറൽ ഇൻസെന്റീവ്.
🔺 എല്ലാ വെള്ളിയാഴ്ചയും പ്രതിവാര പ്രതിഫലം ലഭിക്കും.
🔺 പേ വിസിബിലിറ്റി.
🔺 കരിയർ വളർച്ച.
🔺 അപകട ഇൻഷുറൻസ് ലഭിക്കും.
🔺ലഘുഭക്ഷണവും ചായയും ലഭിക്കുന്നതാണ്.
എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുന്നത്.
ആവശ്യമായ രേഖകൾ :
ടൂ വീലർ, ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയിഡ് ഫോൺ, പാൻകാർഡ്, ആധാർ ബാങ്ക് രേഖകൾ.
ഇപ്പോൾ വിളിക്കു കൂടുതൽ വിശദാംശങ്ങൾക്ക്.
തൃപ്പൂണിത്തുറ - 7012967064
ഇടപ്പള്ളി- 70128 77798
മൂവാറ്റുപുഴ- 62385 37126
കാക്കനാട്- 77364 51330
⭕️കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവകസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ഒരു ഒഴിവാണുള്ളത്. എം.എസ്സി/എം.എ (സൈക്കോളജി) യും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 12,000 രൂപ.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്റ്റംബർ 23ന് രാവിലെ 10.30ന് കോട്ടയം കളക്ടറേറ്റ്, വിപഞ്ചിക ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം