ഉടൻ ജോലിക്ക് കയറാവുന്ന ഒഴിവുകൾ.
🔺കഞ്ചിക്കോട് സെന്റ് ഗൊബാൻ ഇന്ത്യയിലേക്ക് ഫാക്ടറി മെഡി ക്കൽ ഓഫീസറെ ആവശ്യമുണ്ട്. യോഗ്യത: ഇന്ത്യൻ മെഡിക്കൽ കൗൺസിൽ വിത്ത് അസോസി യേറ്റ് ഫെലോ ഇൻ ഇൻഡസ്ട്രി യൽ ഹെൽത്ത് (എ.ഐ.എഫ്. എച്ച്.) അംഗീകരിച്ച എം.ബി. ബി.എസ്., മലയാളം അറിഞ്ഞി രിക്കണം. താത്പര്യമുള്ളവർ സെപ്റ്റംബർ 20-ന് മുൻപ് സീനിയർ മാനേജർ-എച്ച്.ആർ., ടി. സെന്റ് ഗൊബാൻ ഇന്ത്യ പ്രൈ വറ്റ് ലിമിറ്റഡ്, പി.ബി. നം.1, കഞ്ചി ക്കോട് വെസ്റ്റ്, പാലക്കാട്-678623 എന്ന വിലാസത്തിൽ അപേക്ഷ അയക്കുക. ഇ മെയിൽ: pavithran.C@saint-gobain.com
🔺ആർ.ആർ.ജെ. ഗോൾഡിലേക്ക് അക്കൗണ്ടന്റ്, സെയിൽസ്മാൻ എന്നിവരെ ആവശ്യമുണ്ട്. പ്ര വൃത്തിപരിചയം അഭികാമ്യം. ഫോൺ: 9074672688.
🔺ചേർത്തല ഇന്നർ പീസ് ആൻഡ് ഡെഡിക്കേഷൻ സെന്ററിലേക്ക് സ്റ്റാഫ് നഴ്സ് (ഒരുവർഷത്തെ പ്രവൃത്തിപരിചയം, ജി.എൻ. എം.), നഴ്സിങ് അസിസ്റ്റന്റ് (ഒരുവർഷത്തെ പ്രവൃത്തിപരി ചയം, എ.എൻ.എം) എന്നിവരെ ആവശ്യമുണ്ട്. kvmtrustchla@ gmail.com എന്ന ഇ-മെയിലിലേക്ക് ബയോഡാറ്റ അയക്കുക.
🔺സ്റ്റുഡിയോ അഡ്വർടൈസിങ്, റിപ്രോഗ്രാഫിക് സെന്ററിലേക്ക് ഡിസൈനർ, ഡി.ടി.പി. ഓപ്പറേ റ്റർ, ഫോട്ടോഗ്രാഫർ, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമു ണ്ട്. ഇ-മെയിൽ: bytesdigitals@ gmail.com.
🔺വേളാവൂരിൽ പ്രവർത്തിക്കുന്ന പിരപ്പൻകോട് ശ്രീധരൻനായർ സ്മാരക ആശുപത്രിയുടെ പാലി യേറ്റീവ് വിഭാഗത്തിൽ, കമ്യൂണിറ്റി നഴ്സിന്റെ ഒഴിവുണ്ട്. യോഗ്യത: ജനറൽ നഴ്സിങ്. അപേക്ഷയും ബയോഡേറ്റയും 'സെക്രട്ടറി, കോലിയക്കോട് കൺസ്യൂമർ സഹകരണസംഘം, കോലി യക്കോട് പി.ഒ., 695607' എന്ന വിലാസത്തിൽ അപേക്ഷിക്ക ണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 30. സർവീസിൽനിന്ന് വിരമിച്ചവ രെയും പരിഗണിക്കും. ഫോൺ: 8547448213.
🔺വടശ്ശേരിക്കര ഗ്രാമപ്പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയറു ടെ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എൻജിനീയറിങ് ബിരുദം (അഗ്രിക്കൾച്ചർ/സിവിൽ). അഗ്രിക്കൾച്ചറൽ ബിരുദധാരികൾക്ക് മുൻഗണന. നിശ്ചിതയോ ഗ്യതയുള്ളവരുടെ അഭാവത്തിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. അഭിമുഖം സെപ്റ്റംബർ 15-ന് രാവിലെ 11 മണിക്ക്, പഞ്ചായത്ത് കോൺ ഫറൻസ് ഹാളിൽ. ഫോൺ: 04735-252029.
🔺തലശ്ശേരി ഗവ.ബ്രണ്ണൻ കോളേജിൽ അറബിക് ഗസ്റ്റ് അധ്യാപക രെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരാകണം. അഭിമുഖം സെപ്റ്റംബർ 15-ന് രാവിലെ 10-ന്. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവ രെയും പരിഗണിക്കും. ഫോൺ: 0490 2346027.