സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലായി 1000ത്തിൽ പരം ഒഴിവുകൾ.

സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലായി 1000ത്തിൽ പരം ഒഴിവുകൾ.

സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും ചേർന്ന് എൻജിനിയറിംഗ് ഗ്രാജുവേറ്റ് അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു.

എൻജിനിയറിംഗ് ബിരുദം നേടി മൂന്ന് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം. സ്റ്റൈപ്പന്റ്: കുറഞ്ഞത് 9,000 രൂപ ട്രെയിനങ്ങിനു ശേഷം
കേന്ദ്ര സർക്കാർ നൽകുന്ന പ്രൊഫിഷ്യൻസി
സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുള്ളതാണ്.

താല്പര്യമുള്ളവർ എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം ഇമെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡിന്റെ പ്രിന്റും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും മൂന്നു പകർപ്പുകളും ബയോഡാറ്റയുടെ മൂന്ന് പകർപ്പുകളും സഹിതം ഒക്ടോബർ 15ന് രാവിലെ 9.30ന് ഇന്റർവ്യൂവിന് ഹാജരാകണം.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ഉദ്യോഗാർഥികൾ സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ ഒക്ടോബർ 15ന് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷാ ഫോം എസ് ഡി സെന്റർ വെബ്സൈറ്റിൽ നിന്നും ലഭിക്കും.
ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗിന്റെ നാഷണൽ വെബ്പോർട്ടൽ (mhrd.nats.gov.in ൽ) രജിസ്റ്റർ ചെയ്തവർ അതിന്റെ പ്രിന്റൗട്ട് കൊണ്ടുവന്നാൽ മതി.
അപേക്ഷാഫോമിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങൾക്കും വെബ്സൈറ് സന്ദർശിക്കുക.
ഇന്റർവ്യൂ സ്ഥലം: ഗവൺമെന്റ് പോളിടെക്നിക് കോളേജ്, കളമശ്ശേരി. സമയം: 9.30 മുതൽ 5 വരെ. വിഭാഗം: എല്ലാ എൻജിനിയറിംഗ് ബ്രോഞ്ചുകളും.

⭕️തിരുവനന്തപുരം ജില്ലയിലെ സി.ഇ.ടി (കോളേജ് ഓഫ് എൻജിനീയറിങ് ട്രിവാൺഡ്രം)യിൽ വിവിധ വിഭാഗങ്ങളിലായി ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലായി വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
എഴുത്തുപരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കും.
പ്രായപരിധി 45 വയസ്സ്. താല്പര്യമുള്ളവർ ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 11 ന് രാവിലെ 9.30 ന് ബന്ധപ്പെട്ട വിഭാഗത്തിലെത്തണം.

⭕️

⭕️കേരള സർക്കറിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർന്റെ കീഴിലുള്ള സ്റ്റേറ്റ് ഡിജിറ്റൽ ഹെൽത്ത് മിഷൻ, ഇ ഹെൽത്ത് കേരള വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

ബിസിനസ് അനലിസ്റ്റ്, സീനിയർ നെറ്റ്വർക്ക് അഡ്മിൻ, സീനിയർ സിസ്റ്റം അഡ്മിൻ, സീനിയർ സോഫ്റ്റ്വെയർ എഞ്ചിനീയർ (പൈത്തൺ), സോഫ്റ്റ്വെയർ എഞ്ചിനീയർ (ജാവ), സോഫ്റ്റ്വെയർ എഞ്ചിനീയർ (പൈത്തൺ), സോഫ്റ്റ്വെയർ എഞ്ചിനീയർ (ടെസ്റ്റിംഗ്), സോഫ്റ്റ്വെയർ എഞ്ചിനീയർ (ആൻഡ്രോയിഡ്), ജൂനിയർ ഡെവലപ്പർ തുടങ്ങിയ തസ്തികയിലായി 25
ഒഴിവുകൾ
അടിസ്ഥാന യോഗ്യത: BE/B Tech/M Tech /MCA/MSC
പരിചയം: 0 - 7 വർഷം പ്രായപരിധി: 45വയസ്സ്
ശമ്പളം: 25,000 - 70,000 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി:oct 16

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain