ഭാരത് ഇലക്ട്രോണിക്സിൽ 141 ട്രെയിനി ഒഴിവുകൾ
നവരത്ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്സിൽ ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജി നീയർ തസ്തികകളിലായി 141 ഒഴി വിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈദരാബാദ് യൂണിറ്റിലാണ് ഒഴിവ്. വിവിധ വിഭാഗങ്ങളിൽ ഒഴിവുണ്ട്. കരാർ നിയമനമാണ്.ഒഴിവുകൾ
ട്രെയിനി എൻജി നീയർ-89 (ഇലക്ട്രോണിക്സ്-60, മെക്കാനിക്കൽ -20, കംപ്യൂട്ടർ സയൻസ്-6, ഇലക്ട്രിക്കൽ -1, സിവിൽ-2), പ്രോജക്ട് എൻജിനീ യർ-52 (ഇലക്ട്രോണിക്സ്-30, മെക്കാനിക്കൽ-15, കംപ്യൂട്ടർ സയൻസ്-5, ഇലക്ട്രിക്കൽ-1, സിവിൽ 1).
യോഗ്യത
ഇലക്ട്രോണിക്സ്,ഇലക്ട്രോണിക്സ് ആൻഡ് കമ്യൂ ണിക്കേഷൻ, ഇ.ആൻഡ് ടി., ടെലി കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാ നിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, സിവിൽ എന്നിവ യിലൊന്നിൽ ബി.ഇ./ ബി.ടെക്./ ബി.എസ്സി. എൻജിനീയറിങ്ങാണ് യോഗ്യത. ട്രെയിനി എൻജിനീയർ ക്ക് ആറുമാസത്തെയും പ്രോജക്ട് എൻജിനീയർക്ക് രണ്ടുവർഷത്തെ യും പ്രവർത്തനപരിചയം വേണം.
പ്രായം: ട്രെയിനി എൻജിനീയർക്ക് 28 വയസ്സും പ്രോജക്ട് എൻജിനീയർക്ക് 32 വയസ്സുമാണ് ഉയർന്ന പ്രായപരിധി. 2022 സെപ്റ്റംബർ 30 അടിസ്ഥാനമാക്കിയാണ്
എസ്.ടി. വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒ.ബി.സി. (എൻ. സി.എൽ.) വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവുണ്ട്. ഭിന്ന ശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവുണ്ടായിരിക്കും.
നിയമനം: ട്രെയിനി എൻജിനീ യറുടെ നിയമനം തുടക്കത്തിൽ രണ്ടുവർഷത്തേക്കായിരിക്കും. ഒരു വർഷം കൂടി നീട്ടിക്കിട്ടാൻ സാധ്യത യുണ്ട്. പ്രോജക്ട് എൻജിനീയറുടെ നിയമനം തുടക്കത്തിൽ മൂന്നുവർ ഷത്തേക്കായിരിക്കും. ഒരുവർഷം കൂടി നീട്ടാം.
ശമ്പളം: ആദ്യവർഷം ട്രെയിനി എൻജിനീയർക്ക് 30,000 രൂപയും പ്രോജക്ട് എൻജിനീയർക്ക് 40,000 രൂപയുമായിരിക്കും ശമ്പളം. ഓരോ വർഷവും 5000 രൂപ വീതം വർധി - പ്പിച്ചുനൽകും.
അപേക്ഷാഫീസ്: ട്രെയിനി എൻജിനീയർക്ക് 177 രൂപയും പ്രോജക്ട് എൻജിനീയർക്ക് 472 രൂപയുമാണ് ഫീസ് (ജി.എസ്. ടി. ഉൾപ്പെടെ). എസ്.സി., എസ്. ടി. വിഭാഗക്കാർക്കും ഭിന്നശേഷി ക്കാർക്കും ഫീസ് ബാധകമല്ല. എസ്. ബി.ഐ. കളക്ട് വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.
എഴുത്തുപരീക്ഷയും അഭിമുഖ വും നടത്തിയാവും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ www.bel-india.in -ൽ ലഭിക്കും. അപേക്ഷ: ഗൂഗിൾ ഫോം വഴിയാണ് അപേക്ഷിക്കേ ണ്ടത്. അവസാന തീയതി: ഒക്ടോ ബർ 14.