കേരളത്തിലെ 14 ജില്ലയിലെയും പഞ്ചായത്തുകളിലും, ഓഫീസ്, ഹോസ്പിറ്റൽ, സ്കൂളുകളിലും താത്കാലിക ജോലി നേടാൻ നിരവധി അവസരങ്ങൾ.

കേരളത്തിലെ 14 ജില്ലയിലെയും പഞ്ചായത്തുകളിലും, ഓഫീസ്, ഹോസ്പിറ്റൽ, സ്കൂളുകളിലും താത്കാലിക ജോലി നേടാൻ നിരവധി അവസരങ്ങൾ,എട്ടാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ള സ്ത്രീ, പുരുഷന്മാർക്ക് ജോലി. നേരിട്ടു ജോലി നേടാവുന്ന ഒഴിവുകൾ ആണ്, പോസ്റ്റ് മാക്സിമം പേരിലേക്കും ഷെയർ ചെയ്തു കൊടുക്കുക.
⭕️ ഡെലിവറി ബോയ്സ് 
മത്സ്യഫെഡിന്റെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പള്ളിത്തുറ ബേസ് സ്റ്റേഷനിലെ ഓൺലൈൻ ഫിഷ് മാർക്കറ്റിംഗ് യൂണിറ്റിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. സ്വന്തമായി ടൂവീലറും ലൈസൻസുമുള്ള താൽപര്യമുള്ള യുവാക്കൾ 31/10/2022ന് രാവിലെ 10.00 മണിക്ക് മത്സ്യഫെഡ് പള്ളിത്തുറ ബേസ് സ്റ്റേഷനിൽ ഹാജരാകേണ്ടതാണ് (Mob:9526041317)

⭕️ ചീമേനിയിലെ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. അസൽ രേഖകൾ സഹിതം നവംബർ ഒന്നിന് രാവിലെ 10.30ന് കോളേജിലെത്തണം.

⭕️ ഐക്കരനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ്/ഐടി അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ബികോം ബിരുദവും അംഗീകൃത സ്ഥാപനത്തിൽനിന്ന് പിജിഡിസിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മലയാളം ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം.
അപേക്ഷകൾ നവംബർ നാലിനകം രേഖകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ നൽകണം.

⭕️വെളിയനാട് സി എച്ച് സിയിലെ ആംബുലൻസ് ഡ്രൈവറുടെ ഒഴിവിലേക്ക് നവംബർ മുന്നിന് പകൽ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടത്തും.
യോഗ്യത : എട്ടാം ക്ലാസ്. ഹെവി ലൈസൻസും മുന്നു വർഷത്തെ പരിചയവുമുണ്ടായിരിക്കണം.

⭕️ തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയിലെ യോഗാ യൂണിറ്റിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കും.
യോഗ്യത: ബിഎൻവൈഎസ് പിജി ഡിപ്ലോമ ഇൻ യോഗ, ബിഎഎംഎസ് എംഡി ഇൻ യോഗ
അഭിമുഖം എട്ടിന് രാവിലെ 10.30ന് സി വിൽ സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിൽ . ഫോൺ: 0497 2700911.

⭕️ നൂറനാട് പഞ്ചായത്ത് ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വനിതാ ഫെസിലിറ്റേറ്ററെ കരാറടിസ്ഥാനത്തിൽ നിയമിക്കും.
എംഎസ് ഡബ്ല്യൂ, വിമൻസ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് നിയമിക്കുന്നത്. അഭിമുഖത്തിന് അസൽ രേഖകളുമായി നവംബർ മൂന്നിന് പകൽ 11 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എത്തണം.

⭕️ 1. കല്ലറ പഞ്ചായത്തിൽ സ്ത്രീപദവി പഠനം സർവേ വിഭാഗത്തിൽ എന്യൂമറേറ്ററുടെ ഒഴിവുണ്ട്. ഒക്ടോബർ 31 വരെ അപേക്ഷ സ്വീകരിക്കും.

2. കല്ലറ പഞ്ചായത്തിൽ ഒപേഷൻ തെറാപ്പി പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റുമാരുടെ അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം അവസാന തീയതി 31.

3. ജാഗ്രതാ സമിതി പദ്ധതിയിലേക്ക് കരാർ വ്യവസ്ഥയിൽ കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വുമൺ ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം ഉള്ള വനിതകൾക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 31.

⭕️ ചെട്ടികുളങ്ങര പഞ്ചായത്തിലെ അസി. എൻജിനീയറുടെ ഓഫീസിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു ക്ലർക്കിന്റെ ഒഴിവുണ്ട്.

യോഗ്യത: പ്ലസ്‌ട്ടു , കംപ്യൂട്ടർ പരിജ്ഞാനം, സമാന മേഖലയിൽ പ്രവൃത്തി പരിചയം. അധിക യോഗ്യതയുള്ളവർക്ക് മുൻഗണന.
താപര്യമുള്ളവർ വിശദമായ
ബയോഡേറ്റ സഹിതം നവംബർ അഞ്ചിന് വൈകിട്ട് നാലിന് മുമ്പായി പഞ്ചായത്തോഫീസിൽ അപേക്ഷ നൽകണം.
നവംബർ എട്ടിന് പകൽ 11 ന് പഞ്ചായത്തോഫീസിലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾ പഞ്ചായത്തോഫീസിൽ നിന്ന് അറിയാം

⭕️ ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് (സീനിയർ), ഹിന്ദി (ജൂനിയർ) തസ്തികകളിൽ താൽക്കാലിക ഒഴിവിൽ ഗസ്റ്റ് അധ്യാപക ഒഴിവ്.
ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 31ന് ഉച്ചക്ക് രണ്ടിന് സ്കൂൾ ഓഫീസിലെ അഭിമുഖത്തിൽ പങ്കെടുക്കണം.

⭕️ വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്ക് കോളേജിൽ ട്രേഡ്സ്മാൻ (വെൽഡിങ്) തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
നവംബർ രണ്ടിന് പകൽ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാംക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലു ള്ള ഐടിഐ (കെജീസിഇ) / ടിഎച്ച്എസ്എൽസി/ ഡിപ്ലോമ(മെക്കാനിക്കൽ) ഇവയിലേതെങ്കിലും ആണ് യോഗ്യത.

⭕️ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർഎസ്ബിവൈ പദ്ധതി പ്രകാരം ലാബ് ടെക്നീഷ്യനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യത: പ്ലസ്‌ട്ടു, ഡിഎംഎൽടി/ ബിഎസ്സി എംഎൽടി
ഒക്ടോബർ 31ന് പകൽ ഒന്നിനകം
0497 2731234 നമ്പറിൽ രജിസ്റ്റർ ചെയ്ത് നവംബർ ഒന്നിന് ആശു പത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകളും കരുതണം.

⭕️ ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് ജില്ലയിൽ കരാർ വ്യവസ്ഥയിൽ അക്വാകൾച്ചർ പ്രൊമോട്ടറുടെ ഒഴിവുണ്ട്.
വിഎച്ച്എസ്സി (ഫിഷറീസ്), ഫിഷറീസ് ബിരുദം, ബിഎസി സുവോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഇന്റർവ്യൂ
നവംബർ ഒന്നിന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ. ഫോൺ: 0467 2202537.

⭕️ പിണറായി പഞ്ചായത്തിലെ എൽഎസ്ജിഡി എൻജിനിയറിങ് ഓഫീസിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഓവർസിയറേ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പ്രവൃത്തിപരിയം ഉള്ളവർക്ക് മുൻഗണന. അപേക്ഷകൾ ഒക്ടോബർ 31ന് വൈകിട്ട് അഞ്ച് വരെ പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കും.

⭕️ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലെ കാർഡിയോതൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗത്തിലെ ഗവ. അംഗീകൃത പ്രൊജക്ടിലേക്ക് സ്റ്റാഫ് നേഴ്സുമാരെ താൽക്കാലികമായി നിയമിക്കുന്നു.
കോട്ടയം ജില്ലക്കാർക്ക് ഓൺ ലൈനിൽ അപേക്ഷിക്കാം. ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും
hrgmchktm2020@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. അപ്പോൾ ലഭിക്കുന്ന ലിങ്കിലുള്ള ഫോറം പുരിപ്പിക്കണം.

⭕️ നങ്ങ്യാർകുളങ്ങര ശ്രീനാരാ യണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അസി. പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്.
അസൽ സർട്ടിഫിക്കറ്റുകളുമായി തിങ്കൾ രാവിലെ 10ന് ഓഫീസിൽ എത്തണം.

⭕️ പുത്തൻതോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്സിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബർ ഒന്നിന് പകൽ 11ന്. കോൺടാക്ട് : 0484-2268350.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain