സെക്യൂരിറ്റി പ്രസ്സുകളിൽ 167 ജൂനിയർ ടെക്നീഷ്യൻ
സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷന്റെ (എസ്.പി.എം.സി.ഐ .എൽ.) കീഴിലുള്ള സെക്യൂരിറ്റി പ്രസ്സുകളിൽ ജൂനിയർ ടെക്നീഷ്യന്റെ 167 ഒഴി വിലേക്ക് അപേക്ഷ ക്ഷണിച്ചു. നാസിക് റോഡ് യൂണിറ്റിൽ 85 ഒഴിവും ഹൈദരാ ബാദ് യൂണിറ്റിൽ 82 ഒഴിവുമാണുള്ളത്. ഐ.ടി.ഐ.ക്കാർക്കും ഡിപ്ലോമക്കാർക്കു മാണ് അവസരം. ഒഴിവുകൾ ചുവടെ നൽകുന്നു.
🔺നാസിക് റോഡ് യൂണിറ്റിൽ ടെക്നിക്കൽ 30.
🔺കൺട്രോൾ-38,
🔺ടെക്നിക്കൽ സപ്പോർട്ട് ഡിസൈൻ-2, 🔺മെഷീൻ ഷോപ്പ് 4,
🔺 ഇലക്ട്രിക്കൽ-2,
🔺 ഇലക്ട്രോണിക്-2,
🔺സ്റ്റോർ-2,
🔺 സി.എസ്.ഡി.-5 എന്നിങ്ങനെയും
🔺ഹൈദരാബാദ് യൂണിറ്റിൽ പ്രിന്റി ങ്കൺട്രോൾ-68,
🔺 ഫിറ്റർ-6,
🔺ടർണർ -1,
🔺 വെൽഡർ-1,
🔺ഇലക്ട്രിക്കൽ-3,
🔺ഇലക്ട്രോ ണിക്സ്/ ഇൻസ്ട്രുമെന്റേഷൻ-3
എന്നിങ്ങനെയുമാണ് ഓരോ ട്രേഡിലെയും ഒഴിവ്. കൂടാതെ ഫയർമാന്റെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
യോഗ്യത: ടെക്നിക്കൽ വിഭാഗത്തി ലേക്ക് പ്രിന്റിങ് ട്രേഡിലുള്ള ഫുൾടൈം ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പ്രിന്റിങ് ടെക്നോളജിയിൽ ഫുൾടൈം ഡിപ്ലോമയാണ് യോഗ്യത. മറ്റ് ട്രേഡുക ളിലേക്ക് അപേക്ഷിക്കാൻ എൻഗ്രാവർ പ്ലേറ്റ് മേക്കർ (ലിത്തോഗ്രാഫിക്), ഫിറ്റർ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് എന്നീ ട്രേഡുകളിലൊന്നിൽ നേടിയ ഫുൾടൈം ഐ.ടി.ഐ. സർട്ടിഫിക്കറ്റാണ് യോഗ്യത. ഐ.ടി.ഐ. സർട്ടിഫിക്കറ്റ് എൻ.സി.വി.ടി.എസ്.സി.വി.ടി. അംഗീകൃതമായിരിക്കണം. ഫയർമാൻ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയവും ഫയർമാൻ ട്രെയിനിങ് സർട്ടി ഫിക്കറ്റും നിർദിഷ്ട ശാരീരിക യോഗ്യതക ളും ഉണ്ടായിരിക്കണം.
🔺ശമ്പളം .: 18,780-67,390.
🔺പ്രായപരിധി: 25 വയസ്സ് (അർഹരായ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിള വ് ലഭിക്കും).
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാഫീസ് ഉൾപ്പെടെ വിശദവിവരങ്ങൾ www.ispnasik.spmcil.com, www.spphyderabad.spmcil.com എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. നാസിക് റോഡ് യൂണിറ്റിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 8. ഹൈദരാദാബ് യൂണിറ്റിൽ അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി ഒക്ടോബർ 31.