ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്‍റര്‍ സംഘടിപ്പിക്കുന്ന ദിശ2022" തൊഴിൽ മേള ഒക്ടോബര്‍ 28 വെള്ളിയാഴ്ച തലയോലപ്പറമ്പ് ICM-ല്‍
തൊഴില്‍ മേളയ്ക്ക് മുന്നോടിയായുള്ള രജിസ്ട്രേഷൻ ക്യാമ്പയിൻ ഒക്ടോബര്‍ 17-ാം തീയതി രാവിലെ 10 മണി മുതൽ 2 മണി വരെ തലയോലപ്പറമ്പ് ICM ക്യാമ്പസ്സിൽ വച്ച് നടക്കുന്നതാണ്.
പ്രായപരിധി- 18 മുതൽ 35 വരെ. പ്ലസ് ടു, ഡിഗ്രി, പിജി, ഡിപ്ലോമ, മറ്റ് ടെക്നിക്കല്‍ വിദ്യാഭ്യാസ യോഗ്യത എന്നിവയുള്ളവർക്ക് രജിസ്ട്രേഷൻ ക്യാമ്പയിനിൽ പങ്കെടുക്കാവുന്നതാണ്.
രജിസ്റ്റർ ചെയ്യുന്നവർക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ഇന്റർവ്യൂ പരിശീലനം , സോഫ്റ്റ് സ്‌കിൽസ് , അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം എന്നിവ നൽകുന്നതായിരിക്കും.
കൂടാതെ എല്ലാ ആഴ്ചകളിലും കോട്ടയം എംപ്ലോയബിലിറ്റി സെൻ്ററിൽ വെച്ച് നടത്തുന്ന വിവിധ മേഖലകളിൽ സ്വകാര്യ കമ്പനികളുടെ അഭിമുഖങ്ങൾ, തൊഴിൽ മേളകൾ, ക്യാമ്പസ് ഇൻ്റർവ്യൂകൾ എന്നിവയിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്.
ഒഴിവുകളെക്കുറിച്ചുള്ള അറിയിപ്പുകൾ Employability Centre Kottayam Whatsapp & Facebook Page വഴി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നതാണ്.
തൊഴില്‍മേളയില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ തന്നിരിക്കുന്ന ഗൂഗിള്‍ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.
⭕️ദിശ 2022" തൊഴിൽമേള ഏറ്റുമാനൂരപ്പൻ കോളേജിൽ
ഏറ്റുമാനൂരപ്പൻ കോളേജും ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി നവംബർ 5 ശനിയാഴ്ച രാവിലെ 9 മുതൽ "ദിശ 2022" എന്ന പേരിൽ കോളേജിൽ വച്ച് തൊഴിൽ മേള നടത്തുന്നു.
മേളയോടനുബന്ധിച്ചുള്ള രജിസ്ട്രേഷൻ ക്യാമ്പയിൻ ഒക്ടോബർ 15-ആം തീയതി രാവിലെ 10 മണി മുതൽ 2 മണി വരെ കോളേജ് ക്യാമ്പസ്സിൽ വച്ച് നടക്കുന്നതാണ്.
തൊഴിൽ മേളയിൽ പങ്കെടുത്തു ജോലി നേടാൻ ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും ഒക്ടോബർ 15-ആം തിയതി കോളേജിലെത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
രജിസ്ട്രേഷൻ
ചെയ്യുന്നതിന് ഏതെങ്കിലും തിരിച്ചറിയൽ കാർഡും,
250 രൂപ ഫീസും കയ്യിൽ കരുതേണ്ടതാണ്.
പ്രായപരിധി- 18 മുതൽ 35 വരെ. പ്ലസ് ടു മുതൽ മുകളിലേക്ക് വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും, അവസാന വർഷ വിദ്യാർത്ഥികൾക്കും രജിസ്ട്രേഷൻ ക്യാമ്പയിനിൽ പങ്കെടുക്കാവുന്നതാണ്.
രജിസ്റ്റർ ചെയ്യുന്നവർക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ഇന്റർവ്യൂ പരിശീലനം , സോഫ്റ്റ് സ്‌കിൽസ് , അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം എന്നിവ നൽകുന്നതായിരിക്കും.
കൂടാതെ എല്ലാ ആഴ്ചകളിലും കോട്ടയം എംപ്ലോയബിലിറ്റി സെൻറർ വെച്ച് നടത്തുന്ന വിവിധ മേഖലകളിൽ സ്വകാര്യ കമ്പനികളുടെ അഭിമുഖങ്ങൾ, തൊഴിൽ മേളകൾ, ക്യാമ്പസ് ഇൻറർവ്യൂകൾ എന്നിവയിൽ സൗജന്യമായി പങ്കെടുക്കാവുന്നതാണ്.
ഒഴിവുകളെക്കുറിച്ചുള്ള അറിയിപ്പുകൾ Whatsapp & Facebook Page വഴി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നതാണ്.
വിവരങ്ങൾക്ക്
O481-2563451/2565452
ഏറ്റുമാനൂരപ്പൻ കോളേജ്:0481 2536578
തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ തന്നിരിക്കുന്ന ലിങ്ക് വഴി ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക.