ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന ദിശ2022" തൊഴിൽ മേള ഒക്ടോബർ 28- ന് തലയോലപ്പറമ്പ് ICM-കംപ്യൂട്ടേഴ്സിൽ.
ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് ICM കമ്പ്യൂട്ടേഴ്സിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് ഒക്ടോബർ 28 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ “DISHA 2022” എന്ന പേരിൽ ജോബ് ഫെയർ നടത്തുന്നു.
BPO, IT, ബാങ്കിങ്, നോൺ-ബാങ്കിങ് , ഓട്ടോമൊബൈൽസ് ടെക്നിക്കൽ - നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ്, മേഖലകളിലെ 1000 ത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. +2,ITI, ITC, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം.
⭕രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.
⭕ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കും ഈ ജോബ് ഫെയറിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
⭕എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് 5 കമ്പനികളുടെയും, രജിസ്റ്റർ ചെയ്യാത്തവർക്ക് 2കമ്പനികളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്, ആയതിനാൽ 5/2 റെസ്യൂമേ സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് കോപ്പി എന്നിവ കയ്യിൽ കരുതേണ്ടതാണ്.
⭕ ഇൻറർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
⭕ജോബ് ഫെസ്റ്റിൽ എത്തുന്ന ഉദ്യോഗാർത്ഥികൾ
രജിസ്ട്രേഷൻ കൗണ്ടറിൽ നിന്ന് Registration Form, Requirement Sheet കൈപ്പറ്റിയതിനുശേഷം യോഗ്യതയ്ക്ക് അനുയോജ്യമായ 5/2 കമ്പനികളുടെ പേര് രജിസ്ട്രേഷൻ ഫോമിൽ എഴുതുക ശേഷം
ഫോമിലുള്ള സീരിയൽ
നമ്പറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇൻറർവ്യൂ വിൽ അറ്റൻഡ് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുക.
⭕സഹായത്തിന് ഹെൽപ്പ് ഡെസ്കിന്റെ സേവനം ഉണ്ടായിരിക്കുന്നതാണ്.
⭕️."DISHA 2022" MINI JOB FAIR-COMPANY LIST
15 കമ്പനികളിൽ നിന്നും നിങ്ങളുടെ
യോഗ്യതയ്ക്കനുസരിച്ച് (എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ
ഉള്ളവർക്ക് പരമാവധി 5കമ്പനികളുടെയും രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി 2 കമ്പനികളുടെയും) അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
(എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർ ഫീസ് അടച്ചു രജിസ്റ്റർ ചെയ്ത റെസിപ്റ്റ് കയ്യിൽ കരുതുക.)
അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും.
ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഒക്ടോബർ 8ന് നടക്കുന്ന തൊഴിൽമേള എല്ലാ ഉദ്യോഗാർത്ഥികൾക്കും മികച്ച
കരിയറിലേക്കുള്ള തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.
എംപ്ലോയബിലിറ്റി സെന്റർ
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, രണ്ടാം നില, കോട്ടയം -686002
Gon06:0481-2560413/2563451/565452
എംപ്ലോയബിലിറ്റി സെന്റർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
കോട്ടയം