ശബരിമലയിൽ 21 ഇ.ഒ.സി. ടെക്നീഷ്യൻ ഒഴിവുകൾ.

ശബരിമലയിൽ 21 ഇ.ഒ.സി. ടെക്നീഷ്യൻ ഒഴിവുകൾ.

ശബരിമലയിലെ മണ്ഡലകാല ഉത്സവത്തിന്റെ ഭാഗമായി ഇ.ഒ. സി. ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. സന്നിധാ നം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലെ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറി റ്റിയുടെ എമർജൻസി ഓപ്പറേഷൻ
സെന്ററുകളിലാണ് (ഇ.ഒ.സി.) നിയ മിക്കുക. 21 ഒഴിവുകളുണ്ട്. താത്കാ ലിക നിയമനമാണ്.

യോഗ്യത: ഐ.ടി.ഐ. ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം, ജി.പി.എസ്., ജി.ഐ.എ സ്, ഹാം റേഡിയോ, വയർലെസ്, സാറ്റലൈറ്റ് ഫോൺ എന്നിവയുടെ പ്രവർത്തനത്തിലുള്ള പരിചയം. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകൾ അറിയണം. തമിഴ്, തെലുഗ്, കന്നഡ എന്നിവ അറിയുന്നത് അഭികാമ്യം. പ്രായം: 18-40. ദിവസവേതനം: 1000 രൂപ.

ഷിഫ്റ്റ് അടിസ്ഥാനത്തിൽ 24 മണിക്കൂറും ജോലിയുണ്ടാകും.ദുരന്തനിവാരണ ഫീൽഡ് വർക്കി ലോ സാമൂഹികസന്നദ്ധസേന യിലോ പ്രവർത്തിക്കുന്നവർക്ക് മുൻഗണന, അഭിമുഖത്തിലൂടെ യാണ് തിരഞ്ഞെടുപ്പ്. വിശദവി വരങ്ങളും അപേക്ഷാഫോമും https://pathanamthitta.nic.in/en/ sabarimala/
എന്ന ലിങ്കിൽ ലഭിക്കും.

പോലീസ് ക്ലിയറൻ സ് സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ സഹിതം പൂരിപ്പിച്ച അപേക്ഷ ചെയർപേഴ്സൺ, ജില്ലാ ദുരന്തനിവാരണ അതോറി റ്റി, ജില്ലാ മജിസ്ട്രേറ്റ് ആൻഡ് ജില്ലാ കളക്ടർ, പത്തനംതിട്ട എന്ന വിലാ സത്തിൽ അയക്കണം. കവറിന് പുറത്ത് Application For The Post Of Eoc Technician എന്ന് രേഖപ്പെ ടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 1.

⭕️ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാൻവൻകൂറിൽ (FACT) കമ്പനി സെക്രട്ടറി ട്രെയി നിയാകാൻ അവസരം. ഫാക്ടിന്റെ ഉദ്യോഗമണ്ഡലിലുള്ള ആസ്ഥാന ത്തായിരിക്കും നിയമനം. പരിശീലന കാലാവധി: 21 മാസം.

യോഗ്യത: ഐ.സി.എസ്.ഐ. (ഫൈനൽ) ജയം അല്ലെങ്കിൽ ഐ.സി.എസ്.ഐ. എക്സിക്യുട്ടീവ് പ്രോഗ്രാം (ഇന്റർമീഡിയേറ്റ്) ജയം.സ്റ്റൈപ്പൻഡ്: ആദ്യവർഷം പ്രതിമാസം 10,000 രൂപ, തുടർന്ന് പ്രതിമാസം 12,000 രൂപ.
അപേക്ഷ റെസ്യുമെ യും പ്രായം, യോഗ്യത, പ്രവൃത്തിപരി ചയം,ജാതി, ആധാർ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുക ളുടെ പകർപ്പുകൾ സഹിതം അപേ ക്ഷിക്കണം. വിലാസം: Office of the General Manager (Training & Development), FACT Training Centre, Udyogamandal PO, Pin 683501. അവസാന തീയതി ഒക്ടോ 25. www.fact.co.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain