കൊച്ചിൻ ഷിപ്പ്യാർഡിൽ 356 അപ്രന്റിസ് ഒഴിവുകൾ
കേന്ദ്രസർക്കാരിന് കീഴിലുള്ള മിനിരത്ന കമ്പനിയായ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് (CSL), വൊക്കേഷണൽ/ഐ.ടി.ഐ. സർട്ടിഫിക്കറ്റ് നേടിയവരിൽനിന്ന് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിന് അപേക്ഷ ക്ഷണിച്ചു. ഒരുവർഷ മാണ് പരിശീലനകാലാവധി.ഐ.ടി.ഐ. ട്രേഡ് അപ്രന്റിസ്;
ഒഴിവുള്ള ട്രേഡുകളും ഒഴി വുകളുടെ എണ്ണവും:
🔺 ഇലക്ട്രീ ഷ്യൻ-46,
🔺 ഫിറ്റർ-36,
🔺വെൽഡർ 47,
🔺മെഷീനിസ്റ്റ്-10,
🔺ഇലക്ട്രോണി ക് മെക്കാനിക്-15,
🔺ഇൻസ്ട്രുമെന്റ് മെക്കാനിക്-14,
🔺ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ)-6,
🔺ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)-4,
🔺പെയിന്റർ (Genl)-10,
🔺മെക്കാനിക് മോട്ടോർ വെഹി ക്കിൾ 10
🔺ഷീറ്റ് മെറ്റൽ വർക്കർ-47,
🔺ഷിപ്പ്റൈറ്റ് വുഡ് (കാർപ്പെന്റർ)-19,
🔺മെക്കാനിക് ഡീസൽ-37,
🔺ഫിറ്റർ പൈപ്പ് (പ്ലംബർ)-37,
🔺റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്-10.
യോഗ്യത: പത്താംക്ലാസ് ജയം. അനുബന്ധട്രേഡിൽ ഐ.ടി.ഐ. (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) ജയം. പ്രായം: 2022 ഒക്ടോബർ 26-ന് 18 വയസ്സ്. സ്റ്റൈപ്പൻഡ്: 8,000 രൂപ.
ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്റിസ്; ഒഴിവ്-8
ഒഴിവുള്ള വിഭാഗങ്ങളും ഒഴിവു കളുടെ എണ്ണവും: അക്കൗണ്ടിങ് & ടാക്സേഷൻ-1, ബേസിക് നഴ്സിങ് ആൻഡ് പാലിയേറ്റീവ് കെയർ-1, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെ ന്റ്-2, ഇലക്ട്രിക്കൽ& ഇലക്ട്രോ ണിക് ടെക്നോളജി-1, ഫുഡ് &റെസ്റ്ററന്റ് മാനേജ്മെന്റ്-3.
യോഗ്യത: അനുബന്ധവിഷയ ത്തിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി എജുക്കേഷൻ (VHSE) ജയം. പ്രായം: 2022 ഒക്ടോ ബർ 26-ന് 18 വയസ്സ്. സ്റ്റൈപ്പൻഡ്: 9,000 രൂപ.
അപേക്ഷകൾ www.cochinshipyard.in വെബ്സൈറ്റിലൂടെ ഓൺലൈനാ യി അപേക്ഷിക്കണം. അപേക്ഷാ ഫീസില്ല. ഓൺലൈൻ അപേക്ഷ സമർപ്പിച്ചശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 26.