പരീക്ഷ ഇല്ലാതെ താൽകാലിക ജോലി ഒഴിവുകൾ |

Kerala government Temporary Job Vacancies  
കേരള സർക്കാരിന്റെ പരീക്ഷ ഒന്നുമില്ലാതെ ഇൻറർവ്യൂ വഴി ഉള്ള പ്രധാനപെട്ട താൽക്കാലിക ജോലികൾ

ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം.

കാസര്‍കോട് ജില്ലയില്‍ മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡുകളിലെ നിലവിലുള്ള കെട്ടിടങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി വിവരശേഖരണം നടത്തുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/ഡി.സിവില്‍ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-35. അപേക്ഷകള്‍ ഒക്ടോബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം പഞ്ചായത്ത് ഓഫീസിലോ secmuliyargp@gmail.com എന്ന മെയിലിലോ നല്‍കണം. ഫോണ്‍ 04994 250216.

ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.

നാഷനല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ മുഖേന മലപ്പുറം ജില്ലയിലെ നഗരസഭകളിലെ കൊതുക് നിയന്ത്രണ പ്രവൃത്തികള്‍ക്കായി ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലിക ജീവനക്കാരെ (പരമാവധി 90 ദിവസത്തേക്ക്) നിയമിക്കുന്നു. എട്ടാംതരം പാസാണ് യോഗ്യത. 2022 ഒക്ടോബര്‍ ഒന്നിന് 40 വയസ് പൂര്‍ത്തിയാവരുത്. മലപ്പുറം ജില്ലക്കാര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമായി കാണിച്ച് വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സ്‌കാന്‍ ചെയ്ത് nvbdcp1@gmail.com എന്ന മെയിലേക്ക് ഒക്‌ടോബര്‍ ഒന്നിന് വൈകീട്ട് മൂന്നിനകം അയക്കണം. ബന്ധപ്പെട്ട രേഖകളുടെയും ആധാറിന്റെയും ഫോട്ടോ സഹിതം അറിയിപ്പ് ലഭിക്കുന്ന സമയത്ത് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 8078527434.

ഹോം മാനേജർ, സെക്യൂരിറ്റി ഒഴിവുകൾ.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സെക്യൂരിറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് വീതമാണുള്ളത്.
ഹോം മാനേജർ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി)/എം.എ (സൈക്കോളജി)/ എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രായം 25 വയസ്സ്. 30-40പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. പ്രതിമാസം 22,500 രൂപ വേതനം ലഭിക്കും.
സെക്യൂരിറ്റി തസ്തികയ്ക്ക് എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായം 23 വയസ്സ് പൂർത്തിയാകണം. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും.
നിർദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2022 ഒക്ടോബർ 10ന് വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം- 695002. ഇ-മെയിൽ: spdkeralamss@gmail.com. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com. വെബ്‌സൈറ്റ്: www.keralasamakhya.org.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ് 
ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കണ്ട്രോൾ റൂമിലേക്കും വിഴിഞ്ഞം റിജിയണൽ കണ്ട്രോൾ റൂമിലേക്കും
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്ന വിദ്യാഭ്യാസ യോഗ്യത : B Tech in computer Computer Science / Electronics & Communication / MCA പ്രായപരിധി : 22-45 ശമ്പളം : 25,000 / –
ഒഴിവുകളുടെ എണ്ണം : 2 ജില്ല : തിരുവനന്തപുരം , കൊല്ലം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കട്ടിന്റെ കോപ്പിയും
സഹിതം 15/10/2022 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഫിഷറീസ് ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കേണ്ടാതാണ് .
Email : fisheriesdirector@gmail.com
faircopy.dir@gmail.com

ഫുൾ ടൈം കീപ്പർ തസ്തികയിൽ ഒഴിവ് 
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫുൾ ടൈം കീപ്പർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിലും ഈഴവ വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 01.01.2022ന് 18 നും 41നും മദ്ധ്യേ. ശമ്പളം 24400-55200. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 17ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

താല്‍ക്കാലികാടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു.

തിരുവനന്തപുരം ജില്ലയില്‍ ജില്ലാ പഞ്ചായത്തിന്റെ ഗ്രന്ഥപ്പുര പദ്ധതി പ്രകാരം സ്‌കൂളുകളില്‍ ഓണറേറിയം വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലൈബ്രേറിയനെ നിയമിക്കുന്നു. നിലവില്‍ ഒഴിവുകളുള്ള സ്‌കൂളുകളിലേക്കാണ് നിയമനം നടത്തുന്നത്. ലൈബ്രറി സയന്‍സില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21 മുതല്‍ 45 വരെ. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 3ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain