കേരളത്തിലെ വിവിധ ജില്ലകളിൽ എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ ചുവടെ കൊടുക്കുന്നു, പോസ്റ്റ് പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക നേരിട്ടുള്ള ഒഴിവുകൾ
⭕️ ജില്ലാ എംപ്ലോയിമെൻറ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററില്‍ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
യോഗ്യത– പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ, (സെയില്‍സ് ആൻഡ് മാര്‍ക്കറ്റിങ്ങ്), ബി.ടെക്ക്(ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ)ബി.ടെക്ക്/ഏം.ബി.എ(ഫുഡ് ടെക്നോളജി), ഡിപ്ലോമ, ഐ.ടി.ഐ. താത്പര്യമുള്ളവര്‍ 2022 ഒക്ടോബര്‍ 14 ന് മുമ്പായി emp.centreekm@gmail.com എന്ന ഈ-മെയിൽ വഴി അപേക്ഷിക്കണം.
ഫോണ്‍- 0484 2427494/ എറണാകുളം
⭕️ എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഫെയർ ( Mini Job Fair at Kollam Employability Centre) 2022 ഒക്ടോബർ 15 ന് സംഘടിപ്പിക്കുന്നു.
കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റൂട്ടിലാണ് ജോബ് ഫെയർ നടക്കുന്നത്
ഒഴിവുകൾ : ബാങ്കിംഗ്, ഐ.ടി, ഇൻഷുറൻസ്, തുടങ്ങിയ നിരവധി മേഖലയിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കൊല്ല ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക.
⭕️ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന
ദിശ തൊഴിൽ മേള 2022 ഒക്ടോബർ 28ന് തലയോലപ്പറമ്പ് ICM കംപ്യൂട്ടേഴ്സിലും 2022 നവംബർ 5ന് ഏറ്റുമാനൂരപ്പൻ കോളേജിലും നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് 0481-2993451/2565452
Date: 2022 ഒക്ടോബർ 28
Venue: തലയോലപ്പറമ്പ് ICM കംപ്യൂട്ടേഴ്സ്
Date: 2022 നവംബർ 5
Venue: ഏറ്റുമാനൂരപ്പൻ കോളേജ്
⭕️തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ‘അഭ്യസ്തവിദ്യരായ പട്ടികജാതി യുവാക്കള്‍ക്ക് തൊഴിൽ’ പദ്ധതിയുടെ ഭാഗമായി ബി.എസ്.സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ് അപ്രന്റീസുമാരെ നിയമിക്കുന്നു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കായി രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബി.എസ്.സി നഴ്‌സിംഗ് അപ്രന്റീസില്‍ 60 ഒഴിവുകളുണ്ട്. 10,000 രൂപയാണ് പ്രതിമാസ സ്റ്റൈപ്പന്റ്. യോഗ്യത: ബി.എസ്.സി നഴ്‌സിംഗ് ബിരുദം. ജനറല്‍ നഴ്‌സിംഗ് അപ്രന്റീസില്‍ 30 ഒഴിവുണ്ട്. 8,000 രൂപ പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കും. ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി ബിരുദം/ഡിപ്ലോമ ആണ് യോഗ്യത.
അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നിശ്ചിത ഫോമില്‍ 2022 ഒക്ടോബര്‍ 20 വൈകിട്ട് 5 മണിക്കകം അപേക്ഷകള്‍ ലഭിക്കണം. വിലാസം: സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയം, പട്ടം പാലസ് പി.ഒ, 695 004. അപേക്ഷ ഫോമിന്റെ മാതൃക www.tvmjillapanchayath.in എന്ന വെബ്‌സൈറ്റില്‍. കൂടുതൽ വിവരങ്ങള്‍ക്ക് 0471 -2550750, 2440890.