കൊച്ചിൻ ഷിപ്പ്യാർഡിൽ കാർ ഡ്രൈവർ മുതൽ മറ്റ് നിരവധി ഒഴിവുകൾ
കൊച്ചിൻ ഷിപ്പ് യാർഡിൽ കാർ ഡ്രൈവർ തസ്തികയിൽ ഒരൊഴിവ്.വിമുക്തഭടന്മാർക്കുവേണ്ടിയുള്ള ഒഴിവാണ്.യോഗ്യത: എസ്.എസ്.എൽ.സി. ജയം, ലൈറ്റ് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, സ്റ്റാഫ് കാർ ഡ്രൈവ റായി കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം,
അപേക്ഷാഫീസ്: 400 രൂപ. ഓൺലൈനായാണ് ഫീസടയ്ക്കേണ്ട ത്. എസ്.സി., എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.
അപേക്ഷ: www.cochinshipyard. in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷി ക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവ സാന തീയതി: ഒക്ടോബർ 31,
⭕️മറ്റ് ജോലി ഒഴിവുകൾ ചുവടെ നൽകുന്നു
🔺കേരള സർക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന് കോഴിക്കോട് എയർ കാർഗോ കോംപ്ലക്സിലേക്ക് ( കരിപ്പൂർ) കരാർ അടിസ്ഥാനത്തിൽ എക്സ്-റേ സ്ക്രീനർസിനെ നിയമിക്കുന്നു.
എക്സ്-റേ സ്ക്രീനർസ്
കാറ്റഗറി: A ഒഴിവ്: 8
യോഗ്യത: പ്ല & BCAS അംഗീകരിച്ച എക്സ്-റേ സ്ക്രീനർ സർട്ടിഫിക്കറ്റ്. പരിചയം: 2 - 5 വർഷം പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,000 രൂപ
🔺എക്സ്-റേ സ്ക്രീനർസ്
കാറ്റഗറി: B
ഒഴിവ്: 10
യോഗ്യത: പ്ലസ് ടു & BCAS അംഗീകരിച്ച എക്സ്-റേ സ്ക്രീനർ സർട്ടിഫിക്കറ്റ്.
പരിചയം: 0 - 1 വർഷം
പ്രായപരിധി: 36 വയസ്സ് ശമ്പളം: 20,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 15ന് മുൻപായി ഇമെയിൽ / തപാൽ വഴിയോ അപേക്ഷിക്കുക.
⭕️പാലക്കാട് ഷൊർണൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് പോളിടെക്നിക് കോളെജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ലക്ചർ തസ്തികയിൽ നിയമനത്തിന് ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം ഒക്ടോബർ 17 ന് രാവിലെ 11 ന് കോളെജിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
⭕️പത്തനംതിട്ട റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ആരംഭിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് സമീപവാസികളായ ബിരുദധാരികളും, കമ്പ്യൂട്ടർ പരിജ്ഞാനവും, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗിൽ പ്രാവീണ്യവുമുള്ള പട്ടികവർഗക്കാരെ ഐ.റ്റി.അസിസ്റ്റന്റായി നിയമിക്കുന്നു.
യോഗ്യത പ്ല പാസ്, ഡിസിഎ /ഡിറ്റിപി (ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നും) ഐടിഐ / പോളിടെക്നിക്ക്.
പ്രായപരിധി -21-35, അഭിലഷണീയം മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, വേഡ് / എക്സെൽ എന്നിവയിൽ പ്രാവീണ്യം. പ്രതിമാസ ഓണറേറിയം 15000രൂപ. നിയമന കാലാവധി 2023 മാർച്ച് 31 വരെ.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഈ മാസം 17 ന് രാവിലെ 11 ന് റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ജാതി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
⭕️കോഴിക്കോട് ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ എരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് ആംബുലൻസിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു.
താൽപ്പര്യമുള്ളവർ ലൈസൻസ്, ബാഡ്ജ് എന്നിവയുടെ അസ്സൽ രേഖകളുമായി ഒക്ടോബർ 17 ന് രാവിലെ 10.30ന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.
⭕️ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) എറണാകുളത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഒക്ടോബർ 18 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
യോഗ്യത: ബിരുദാനന്തര ബിരുദം/അംഗീകൃത സർവകലാശാലയിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിലുളള എം.ഫിൽ, ആർ.സി.ഐ രജിസ്ട്രേഷൻ, ഒരു വർഷത്തെ ക്ലിനിക്കൽ സൈക്കോളജിയിലുളള പ്രവൃത്തി പരിചയം.
താത്പര്യമുള്ളവർ യോഗ്യത, തൊഴിൽ പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ദേശീയ ആരോഗ്യ ദൗത്യം, നമ്പർ, ആങ്കറേജ്, പള്ളിയിൽ ലെയിൻ, ഫോർഷോർ റോഡ്, കൊച്ചി-682016, ഒക്ടോബർ 18-ന് രാവിലെ 10 ന് എത്തിചേരണം.