മലയാള മനോരമയിൽ തൊഴിലവസരങ്ങൾ

മലയാള മനോരമയിൽ ജോലി നോക്കാം.
കേരളത്തിലെ പ്രമുഖ ചാനലായ മലയാള മനോരമയുടെ മനോരമ ഓൺലൈനിലേക്ക് ഇപ്പോൾ സ്റ്റാഫുകൾ നിയമിക്കുന്നു. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും എങ്ങനെ അപേക്ഷിക്കാം എന്നുള്ള വിവരങ്ങളും എല്ലാം ചുവടെ വിശദമായി നൽകുന്നു. പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് ഇപ്പോൾതന്നെ അപേക്ഷിക്കുക. സ്ഥാപനം നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ യാതൊരുവിധ ചാർജുകളും നൽകാതെ നിങ്ങൾക്ക് ജോലി നേടാം. ലഭിച്ചിട്ടുള്ള ഒഴിവുകളും വിശദവിവരങ്ങൾ ചുവടെ.

🔺ബിസിനസ് എഡിറ്റർ.
ബിരുദാനന്തര ബിരുദം, ബിസിനസ് ജേണലിസത്തിൽ5 വർഷത്തെ പ്രവൃത്തിപരിചയ, ഡിജിറ്റൽ മീഡിയയിൽ
2 വർഷത്തെ പരിചയം.

🔺ടീം ലീഡ് - വിഡിയോ പ്രൊഡക്ഷൻ
ബിരുദാനന്തര ബിരുദം, ഡിജിറ്റൽ മാധ്യമ സ്ഥാപനത്തിൽ വിഡിയോ പ്രൊഡക്ഷൻ ലീഡ് റോളിൽ 5 വർഷത്തെ പ്രവൃത്തിപരിചയം.

🔺കണ്ടന്റ് റൈറ്റർ
പ്രൊഡക്ഷൻ ലീഡ് റോളിൽ 5 വർഷത്തെ പ്രവൃത്തിപരിചയം. മനോരമ ഓൺലൈനിൽ ബിരുദാനന്തര ബിരുദം, ഡിജിറ്റൽ മാധ്യമരംഗത്ത് 3 വർഷത്തെപ്രവൃത്തിപരിചയം.

🔺കണ്ടന്റ് റൈറ്റർ - ട്രെയിനി പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ പിജി ഡിപ്ലോമയും.

🔺വിഡിയോഗ്രഫർ
ബിരുദം, ഡിജിറ്റൽ മാധ്യമ സ്ഥാപനത്തിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.

🔺വിഡിയോ എഡിറ്റർ
ബിരുദം, ഡിജിറ്റൽ മാധ്യമ സ്ഥാപനത്തിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.

🔺ക്രിയേറ്റീവ് ഡിസൈനർ ഫൈൻ ആർട്സ് ബിരുദം, ഡിജിറ്റൽ മാധ്യമ സ്ഥാപനത്തിൽ
3 വർഷത്തെ പ്രവൃത്തിപരിചയം.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് മനോരമ യിലേക്ക് വന്നിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ കൾ അയയ്ക്കുക.ഇപ്പോൾതന്നെ ബയോഡാറ്റ അയക്കേണ്ട മെയിൽ അഡ്രസ്സ്.
jobs@manorama.com
 ബയോഡാറ്റ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 19.

കേരളത്തിലെ മറ്റു ചില ഒഴിവുകൾ ചുവടെ നൽകുന്നു.

🔺തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷകൾ ക്ഷണിക്കുന്നു.പ്രതിമാസ വേതനം 29,535 രൂപ ആയിരിക്കും.ബി.എസ്സി അല്ലെങ്കിൽ എം.എസ്സി നഴ്സിംഗ്അല്ലെങ്കിൽ സോഷ്യൽ
വർക്ക്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, പബ്ലിക് ഹെൽത്ത് എന്നിവയിലൊരു വിഷയത്തിലെ ബിരുദാനന്തര ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, അംഗീകൃത ഏജൻസികളിൽ നിന്നുള്ള അവയവം മാറ്റിവെക്കലിനെക്കുറിച്ചുള്ള പരീശീലനം എന്നിവ നേടിയിരിക്കണം.

മേൽപ്പറഞ്ഞിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഒക്ടോബർ 19 വൈകുന്നേരം മുന്നു മണിക്ക് മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകേണ്ടതാണ്.

നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തുന്നതാണ്.
ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain