ഏഴാം ക്ലാസ് ഉള്ളവർക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ജോലി നേടാം
ഗവൺമെന്റ് മഹിളാ മന്ദിരത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേക്ക് സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
45 വയസിന് താഴെ പ്രായമുള്ള ഏഴാം ക്ലാസ് പാസായ ശാരീരികക്ഷമതയും പ്രവർത്തി പരിചയവുമുള്ള സ്ത്രീകൾക്കാണ് മുൻഗണന.
ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, സ്കൂൾ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ കോപ്പിയടക്കം ഒക്ടോബർ 22 അഞ്ച് മണിക്ക് മുമ്പായി നേരിട്ടോ തപാൽ മാർഗമോ ഗവൺമെന്റ് മഹിളാ മന്ദിരം, വി.ടി.സി കോമ്പൗണ്ട്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
04712340126.
⭕️ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ സൈക്കോളജിസ്റ്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
സ്ത്രീ ഉദ്യോഗാർത്ഥികൾ പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 22 ന് വൈകിട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയയ്ക്കണം.
വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കര മന പി.ഒ., തിരുവനന്തപുരം-695002.
ഒരു ഒഴിവാണുള്ളത്. യോഗ്യത: എം.എസ് സി/എം.എ (സൈക്കോളജി) & ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണനയുണ്ട്. 12,000 രൂപയാണ് വേതനം.
മറ്റു ഒഴിവുകളും ചുവടെ ചേർക്കുന്നു
⭕️ മലപ്പുറം : മഞ്ചേരി ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി, ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
താത്പര്യമുള്ളവർ ഒക്ടോബർ 19ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ടെക്നിക്കൽ ഹൈസ്കൂളിൽ എത്തണം.
⭕️തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ ജീവനി-കോളേജ് മെന്റൽ ഹെൽത്ത് അവയർനെസ് പ്രോഗ്രാമിലേക്ക് സൈക്കോളജിസ്റ്റിന്റെ ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബർ 20ന് രാവിലെ 10ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും.
റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ
ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തനപരിചയം എന്നിവ അഭിലഷണീയയോഗ്യതയാണ്.
ഉദ്യോഗാർഥികൾയോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവതെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
⭕️കാര്യവട്ടം സർക്കാർ കോളേജിൽ സൈക്കോളജി അപ്രന്റിസിന്റെ ഒരു ഒഴിവുണ്ട്. മാസം 17,600 രൂപ നിരക്കിൽ 2023 മാർച്ച് 31 വരെയാണ് കാലാവധി.
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 20ന് രാവിലെ 11 മണിക്ക് കാര്യവട്ടം ഗവൺമെന്റ് കോളേജിൽ അഭിമുഖത്തിനായി എത്തിച്ചേരണം.
ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യത.
⭕️കാസർഗോഡ് സർക്കാർ അന്ധവിദ്യാലയത്തിൽ 2022-23 അക്കാദമിക വർഷത്തിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
കാഴ്ചപരിമിതരായ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സ്പെഷ്യൽ ഡിപ്ലോമ അല്ലെങ്കിൽ സ്പെഷ്യൽ ബി എഡ്, കെടെറ്റ് എന്നിവയാണു യോഗ്യത.
യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ജനറൽ ബി.എഡ്, ടി.ടി.സി ഉള്ളവരെ പരിഗണിക്കും.
താത്പര്യമുള്ളവർ ഒക്ടോബർ 19നു രാവിലെ 11ന്വിദ്യാനഗറിലെ സ്കൂളിൽ ഹാജരാകണം