സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിൽ നിയമനം നടത്തുന്നു

സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിൽ നിയമനം നടത്തുന്നു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ നിര്‍ഭയ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എസ്.ഒ.എസ് മോഡല്‍ ഹോമില്‍ സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രതിമാസം 10,000 രൂപയാണ് വേതനം.

എസ്.എസ്.എല്‍.സി ആണ് യോഗ്യത. ഹോമില്‍ താമസിച്ച് ജോലി ചെയ്യേണ്ടതിനാല്‍ 25 വയസ്സിന് മുകളിലുളള അവിവാഹിതര്‍, വിവാഹ ബന്ധം വേര്‍പ്പെട്ടവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന.

അപേക്ഷകര്‍ക്ക് പ്രായം 2022 ജനുവരി ഒന്നിന് 25 വയസ്സ് തികഞ്ഞിരിക്കണം. ഒക്‌ടോബര്‍ 28 ന് ഉച്ചയ്ക്ക് 1.30 ന് പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റയും യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.
ഫോണ്‍: 0491-2531098.

മറ്റു ജോലി ഒഴിവുകൾ ചുവടേ ചേർക്കുന്നു

⭕️ തിരുവനന്തപുരം എസ്.എ.ടി. ഹോസ്പിറ്റൽ ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി ഫാർമസിസ്റ്റുകളുടെ താത്കാലിക നിയമനം നടത്തുന്നു. കേരള സർക്കാർ അംഗീകരിച്ച ഫാർമസി ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷനും വേണം.
അഭിമുഖം
ഒക്ടോബർ 25-ന് രാവിലെ 10.30-ന് എസ്.എ.ടി. ആശുപത്രി ഗോൾഡൻ ജൂബിലി ബ്ലോക്കിലെ സൊസൈറ്റി ഓഫീസിൽ.

⭕️അപേക്ഷ ക്ഷണിക്കുന്നു.
പ്രമുഖ മൊബൈൽ ബാൻഡിന്റെ കേരളത്തിലുടനീളമുള്ള സർവീസ് സെന്ററുകളിലേക്ക് മൊബൈൽ സർവീസ് മേഖലയിൽ പ്രവർത്തിപരിചയമുള്ള ടെക്നീഷ്യൻ, ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ അയക്കേണ്ട ഇമെയിൽ ഐഡി
career@vivokerala.com

 ⭕️ പയ്യന്നൂർ നഗരസഭ, കരിവെള്ളൂർ - പെരളം, രാമന്തളി, കുഞ്ഞിമംഗലം പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ,ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 31 നകം പയ്യന്നൂർ ഐസിഡിഎസ് ഓഫീസിൽ ലഭിക്കണം. ഫോൺ: 04985 204769.

⭕️ കേരള സംസ്ഥാന ഭവന നിർമാണ ബോർഡിനു കീഴിൽ മുളങ്കുന്നത്തുകാവ്, പുല്ലഴി, ചാലക്കുടി എന്നിവിടങ്ങളിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളിലേക്ക് മേട്രൺ, വാർഡൻ, സ്വീപ്പർ, കുക്ക്, കുക്ക് ഹെൽപ്പർ, നൈറ്റ് വാച്ച്മാൻ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.
 അവസാനതിയ്യതി: ഒക്ടോ. 25.
ഫോൺ: 0487 2360849

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain