പവിഴം റൈസിലും കൂടാതെ കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിലും ജോലി നേടാൻ അവസരം.

പവിഴം റൈസിലും കൂടാതെ കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിലും ജോലി നേടാൻ അവസരം.

 നാട്ടിലെ പ്രമുഖ സ്ഥാപനമായ പവിഴം റൈസ് സ്റ്റാഫിനെ നിയമിക്കുന്നു. സെയിൽസ് എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് ആണ് സ്റ്റാഫിനെ നിയമിക്കുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ സാധിക്കും.പ്രസ്തുത മേഖലയിൽ പ്രവർത്തി പരിചയം ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും മുകളിൽ പറഞ്ഞ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്.ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ. ചുവടെ നൽകുന്ന apply now  ഓപ്ഷൻ ക്ലിക്ക് ചെയ്യുക.തുടർന്ന് ഒരു ഗൂഗിൾ ഫോം ഓപ്പൺ ആയി വരുന്നതാണ്. തുടർന്ന് വരുന്ന പേജിൽ നിങ്ങളുടെ പേര് വിദ്യാഭ്യാസയോഗ്യത തുടങ്ങിയ വിശദവിവരങ്ങളും ഏറ്റവും പുതിയ ബയോഡാറ്റയും സമർപ്പിക്കുക.നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ കമ്പനി നിങ്ങളെ അറിയിക്കുന്നതായിരിക്കും.

⭕️കേരളത്തിൽ വന്നിട്ടുള്ള മറ്റ് പുതിയ ഒഴിവുകൾ.


🔺തിരുവനന്തപുരം നെയ്യാറ്റിൻകര കുളത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഓട്ടോമൊബൈൽ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാനെ ആവശ്യമുണ്ട്.
എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ യോഗ്യതയുമുള്ളവർ ഒക്ടേബർ 26 ന് രാവിലെ 10 മണിയ്ക്ക് ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

🔺കാസർകോട് സർക്കാർ അന്ധവിദ്യാലയത്തിൽ 2022-23 അക്കാദമിക വർഷത്തിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ടീച്ചർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സ്പെഷ്യൽ എഡ്യൂക്കേഷൻ ഡിപ്ലോമ വിഷ്വലി ഇമ്പയേർഡ് കെ.ടെറ്റ്, അല്ലെങ്കിൽ സ്പെഷ്യൽ ബി.എഡ് എന്നിവയാണ് യോഗ്യത.
സ്പെഷ്യൽ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ മാത്രം ജനറൽ യോഗ്യത ഉള്ളവരെ പരിഗണിക്കും. അഭിമുഖം ഒക്ടോബർ 26നു രാവിലെ 11ന് വിദ്യാനഗറിൽ ഉള്ള സ്കൂളിൽ നടക്കും.

🔺ജലനിധിയുടെ നിർവ്വഹണ സഹായ ഏജൻസിയായി തൃശൂർ ജില്ലയിലെ 41 ഗ്രാമപഞ്ചായത്തുകളിൽ കുടുംബശ്രീയെ നിയമിച്ചതിന്റെ ഭാഗമായി ഭവനങ്ങളിലേക്ക് ശുദ്ധജലവിതരണം ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് ടീം ലീഡർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നീ തസ്തികകളിലേക്ക് കുടുംബശ്രീ ജില്ലാ മിഷൻ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഒക്ടോബർ 28 വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തും.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒക്ടോബർ 29 ശനിയാഴ്ച്ച രാവിലെ 10.30 മുതൽ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ ജില്ലാ മിഷൻ കോ ഓർഡിനേറ്ററുടെ കാര്യാലയത്തിൽ അഭിമുഖം.
യോഗ്യതകൾ - ടീം ലീഡർ (എംഎസ്ഡബ്ലിയു /എംഎ സോഷ്യോളജി ഗ്രാമ വികസന പദ്ധതി, ജലവിതരണ പദ്ധതി എന്നിവയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ടു വീലർ ലൈസൻസ്). കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ (ബിരുദം, ഗ്രാമ വികസന പദ്ധതിയിലോ ജലവിതരണ പദ്ധതിയിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, കുടുംബശ്രീ അംഗത്വം ) അതാതു പഞ്ചായത്തുകാർക്ക് മുൻഗണന.

🔺സംസ്ഥാന ശുചിത്വ മിഷന്റെ നിർദ്ദേശ പ്രകാരം എറണാകുളം ജില്ലാ ശുചിത്വമിഷനിലേക്ക് റിസോഴ്സ് പേഴ്സൺമാരുടെ അപേക്ഷ ക്ഷണിച്ചു.

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം.എസ്.ഡബ്ല്യു, ബി.ടെക്സ്(സിവിൽ) എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 25 നകം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക.
എറണാകുളം ജില്ലയിൽ ഉള്ളവർക്കായിരിക്കും മുൻഗണന.

🔺പത്തനംതിട്ട ജില്ലയിലെ കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലും യുവതി, യുവാക്കൾക്ക് ഇൻസെന്റീവോടെ ഇന്റേൺഷിപ്പ് അവസരം.

കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് വഴി അപേക്ഷിക്കാം.
ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുക്കുന്നത്. പ്രായപരിധി 2022 ഓഗസ്റ്റ്-1 ന് 14 - 41 ഇടയിൽ. വി എച്ച് എസ് സി (അഗ്രിക്കൾച്ചർ) സർട്ടിഫിക്കറ്റ് അഗ്രിക്കൾച്ചർ/ ജൈവകൃഷി എന്നിവയിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് അഭികാമ്യം.
അപേക്ഷ ഫോം കൃഷിഭവനുകളിൽ ലഭ്യമാണ്. ഒക്ടോബർ 31 - ന് അകം അപേക്ഷ സമർപ്പിക്കണം.

🔺തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈ സ്കൂളിൽ ട്രേഡ്സ്മാൻ (വെൽഡിങ്) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ടി. എച്.എസ്.എൽ.സി അല്ലെങ്കിൽ പത്താം ക്ലാസും ബന്ധപ്പെട്ട വിഷയത്തിലെ ഐ.ടി.ഐ / വി.എച്ച്.എസ്.ഇ / കെ.ജി.സി.ഇ / ഡിപ്ലോമ എന്നിവയുള്ളവർക്ക് ഒക്ടോബർ 25 രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം.
താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുകളുമായി എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.

🔺കോട്ടയം: മാടപ്പള്ളി ബ്ലോക്കിനു കീഴിൽ പ്രവർത്തിക്കുന്ന അഗ്രോസർവീസ് സെന്റർ, കർമസേന എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.

ബി.എസ്.സി അഗ്രികൾച്ചർ / ബി.ടെക് അഗ്രികൾച്ചർ എൻജിനീയറിങ്/ വി.എച്ച്.എസ്.ഇയും അഞ്ചുവർഷത്തെ പ്രവർത്തന പരിചയവും .
താൽപര്യമുള്ളവർ തിരിച്ചറിയൽ രേഖ,
യോഗ്യതകളും പ്രവർത്തനപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 29നകം നാലുകോടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ സമർപ്പിക്കണം.
കൃഷി വകുപ്പിൽ നിന്ന് റിട്ടയർ ചെയ്തവർക്ക് മുൻഗണന.

🔺ആലപ്പുഴ: കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി ഒഴിവ്.
യോഗ്യത: സിഒ ആൻറ് പിഎ/ ഒരു വർഷ ദൈർഘമുള്ള ഡേറ്റാ എൻട്രി ടെക്നിക്സ് ആൻറ് ഓഫീസ് ഓട്ടോമേഷൻ. വിവിധ സോഫ്റ്റ് വെയറുകളിൽ ഡേറ്റ എൻട്രി വർക്ക് ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളുമായി കോളേജിന്റെ മാളിയേക്കൽ ജംഗ്ഷനിലുള്ള ഓഫീസിൽ ഒക്ടോബർ 25ന് രാവിലെ 10ന് അഭിമുഖത്തിനായി എത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain