പിട്ടാപ്പിള്ളിൽ ഏജൻസീസിൽ നിരവധി ജോലി ഒഴിവുകൾ
കേരളത്തിലെ പ്രമുഖ സ്ഥാപനമായ പിട്ടാപ്പിള്ളിൽ ഏജൻസീസ് പുതുതായി ആരംഭിക്കുന്ന ഷോറൂമിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.പോസ്റ്റ് പൂർണ്ണമായും വായിക്കുക. നിങ്ങൾക്കു അനുയോജ്യമായ ജോലി തിരഞ്ഞെടുക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക,
പിട്ടാപ്പിള്ളിൽ ഏജൻസീസ് ജോലി ഒഴിവുകൾ
🔹ബ്രാഞ്ച് മാനേജർ
🔹അസിസ്റ്റന്റ് /ഫ്ലോർ മാനേജർ
🔹സെയിൽസ് എക്സിക്യൂട്ടീവ്
🔹സെയിൽസ് അസിസ്റ്റന്റ്
🔹അക്കൗണ്ടന്റ്
🔹സർവീസ് കോർഡിനേറ്റേഴ്സ്
🔹സപ്പോർട്ടിങ് സ്റ്റാഫ്
തുടങ്ങിയ ജോലി ഒഴിവുകളിലേക്ക് നിങ്ങള്ക്ക് അപേക്ഷിക്കാം
ജോലി നേടാനായി താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ലിങ്കിൽ, നിങ്ങളുടെ സ്ഥലം, പേര്, വയസ്സ്, മെയിൽ ഐഡി, നമ്പർ തുടങ്ങിയ വിവരങ്ങൾ കൊടുക്കുക
താഴെ ലിങ്കിൽ അമർത്തുക 👇🏻
കേരളത്തിൽ വന്നിട്ടുള്ള മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
🔹 ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്
Dated : 15.10.2022
കരുനാഗപ്പള്ളിയില്‍ പ്രവർത്തിക്കുന്ന CSC ജന സേവന കേന്ദ്രത്തിലേക്ക് അക്ഷയ, ജനസേവന കേന്ദ്രം, ഇ-മൈത്രി തുടങ്ങി ഏതെങ്കിലും ഓൺലൈൻ സേവനകേന്ദ്രങ്ങളിൽ കുറഞ്ഞത് 3 മാസമെങ്കിലും പ്രവർത്തിച്ച് പരിചയമുള്ള ലേഡീ സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്..
ഓണ്‍ലൈന്‍ വര്‍ക്കുകള്‍ നന്നായി ചെയ്യാനറിയാവുന്നവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവർ താഴെയുള്ള വാട്സ്ആപ്പ് നമ്പരില്‍ ഡീറ്റെയിൽസ് മെസേജ് അയക്കുക.
🔺തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേയ്ക്കായി അപേക്ഷകൾ ക്ഷണിക്കുന്നു.പ്രതിമാസ വേതനം 29,535 രൂപ ആയിരിക്കും.ബി.എസ്സി അല്ലെങ്കിൽ എം.എസ്സി നഴ്സിംഗ്അല്ലെങ്കിൽ സോഷ്യൽ
വർക്ക്, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ സയൻസ്, പബ്ലിക് ഹെൽത്ത് എന്നിവയിലൊരു വിഷയത്തിലെ ബിരുദാനന്തര ബിരുദം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, അംഗീകൃത ഏജൻസികളിൽ നിന്നുള്ള അവയവം മാറ്റിവെക്കലിനെക്കുറിച്ചുള്ള പരീശീലനം എന്നിവ നേടിയിരിക്കണം.
മേൽപ്പറഞ്ഞിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ഒക്ടോബർ 19 വൈകുന്നേരം മുന്നു മണിക്ക് മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ നൽകേണ്ടതാണ്.
നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്റർവ്യൂ നടത്തുന്നതാണ്.
ഇന്റർവ്യൂവിന് യോഗ്യരായവർക്ക് മെമ്മോ അയയ്ക്കുന്നതാണ്. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
⭕️ എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ(കാർപെൻറർ) തസ്തികയിലേക്ക് അഞ്ച് ഒഴിവുകൾ നിലവിലുണ്ട്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 22 ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയിമെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
യോഗ്യത- എസ്.എസ്.എൽ.സി, എൻ.ടി.സി
കാർപെൻറർ, രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി 18 വയസ്സു മുതൽ 41 വയസ്സ് വരെ.
നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല.