പ്രോജക്ട് സ്റ്റാഫ്
രജിസ്ട്രി ഡാറ്റ എൻട്രി ഓപ്പറേറ്റർ,
ഒഴിവ്: 1
യോഗ്യത: പ്ലസ് ടു/ തത്തുല്യം, മണിക്കൂറിൽ 15,000 കീയിൽ കുറയാത്ത സ്പീഡ് ടെസ്റ്റ് ( കമ്പ്യൂട്ടറിൽ) പ്രായപരിധി: 36 വയസ്സ് ശമ്പളം: 17,000 രൂപ
കോണ്ട്രാക്ട് സ്റ്റാഫ്
അസിസ്റ്റന്റ് ഫാർമസിസ്റ്റ് ഒഴിവ്: 1
യോഗ്യത: DPharm/ B pharm
പ്രായപരിധി: 36 വയസ്സ്
ശമ്പളം: 20,100 രൂപ
സ്കീം മാനേജർ
ഒഴിവ്: 1
യോഗ്യത: BDS/MBBS അല്ലെങ്കിൽ
M Sc നഴ്സിംഗ് കൂടെ ഹോസ്പിറ്റൽ മാനേജ്മെന്റ്/ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ/ ക്വാളിറ്റി
മാനേജ്മെന്റിൽ പരിചയം അഭികാമ്യം: MHA/ MBA/ MHM/ ഡിപ്ലോമ ശമ്പളം: 45,000 - 50,000 രൂപ പ്രായപരിധി:50 വയസ്സ്
മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ്
ഒഴിവ്: 1
യോഗ്യത: BSc കൂടെ ഡിപ്ലോമ (ഹോസ്പിറ്റൽ ഡോക്യുമെന്റേഷൻ/ മെഡിക്കൽ റെക്കോർഡ്സ് പ്രായപരിധി: 36 വയസ്സ് ശമ്പളം: 23,300 രൂപ ടെക്നോളജി/ തത്തുല്യം)
സ്റ്റൈപ്പൻഡിയറി ട്രൈനീസ്
റെസിഡന്റ് സ്റ്റാഫ് നഴ്സ്
ഒഴിവ്: 1
യോഗ്യത
1. B. Sc നഴ്സിംഗ്/ GNM/ പോസ്റ്റ് ബേസിക് ഓങ്കോളജി നഴ്സിംഗ് ഡിപ്ലോമ
2. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ
സർട്ടിഫിക്കറ്റ്
പ്രായപരിധി: 30 വയസ്സ് ശമ്പളം: 15,000 രൂപ
റസിഡന്റ് ഫാർമസിസ്റ്റ് ഒഴിവ്: 1
യോഗ്യത: DPharm/ B pharm പ്രായപരിധി: 30 വയസ്സ് ശമ്പളം: 12,000 രൂപ.
അപേക്ഷ ഫീസ്
കോണ്ട്രാക്ട് സ്റ്റാഫ് SC/ ST: 50 രൂപ മറ്റുള്ളവർ: 250 രൂപ
പ്രോജക്ട് സ്റ്റാഫ്
SC/ ST: 50 രൂപ മറ്റുള്ളവർ: 250 രൂപ
സ്റ്റൈപ്പൻഡിയറി ട്രൈനീസ്
SC/ ST: ഇല്ല മറ്റുള്ളവർ: 100 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്👇
അപേക്ഷാ ലിങ്ക്👇
വെബ്സൈറ്റ് ലിങ്ക്👇
മറ്റ് ചില ഒഴിവുകൾ ചുവടെ നൽകുന്നു
⭕️പാലക്കാട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സ്റ്റാഫ് നഴ്സിനെ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു .
ജി. എൻ. എം ഡിപ്ലോമ, കേരളാ നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ
സർട്ടിഫിക്കറ്റുമാണ് യോഗ്യത. പ്രായപരിധി 20 നും 35നും മദ്ധ്യേ.
താത്പര്യമുള്ളവർ ഒക്ടോബർ മൂന്നിന് രാവിലെ 11.30 ന് അസൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ എന്നിവ സഹിതം സൂപ്രണ്ടിന്റെ ചേമ്പറിൽ അഭിമുഖത്തിന് എത്തണം.
⭕️തൃശൂർ പട്ടികജാതി, പട്ടികവർഗ (അതിക്രമം തടയൽ) നിയമം, പൗരാവകാശ സംരക്ഷണ നിയമം എന്നിവ നടപ്പിലാക്കുന്നതിനായി ഒരു ലീഗൽ കൗൺസിലറെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.പ്രതിമാസം 20,000 രൂപ വേതനത്തിൽ ഒരു
വർഷത്തേയ്ക്കാണ് നിയമനം.
നിയമ ബിരുദവും അഡ്വക്കേറ്റായി 2 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. പ്രായപരിധി: 21-40. സ്ത്രീകൾക്ക് മുൻഗണന.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക. അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഒക്ടോബർ 3ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.
⭕️കണ്ണൂർ ഇ എസ് ഐ ആശുപത്രി/ ഡിസ്പെൻസറിയിൽ അസിസ്റ്റന്റ് ഇൻഷൂറൻസ് മെഡിക്കൽ ഓഫീസറെ താൽക്കാലികമായി നിയമിക്കുന്നു.
കൂടിക്കാഴ്ച ഒക്ടോബർ ആറിന് രാവിലെ 11 മണി മുതൽ ഒരു മണി വരെ കോഴിക്കോട് മാങ്കാവിലെ ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും.
താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, ടി സി എം സി രജിസ്ട്രേഷൻ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, സമുദായ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം.
പ്രതിമാസം 57,525 രൂപ ശമ്പളത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അന്നേ ദിവസം അവധിയാവുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം കൂടിക്കാഴ്ച നടത്തും.
⭕️മങ്കി പോക്സ് ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ
യാത്രക്കാരുടെ നിരീക്ഷണം ഊർജ്ജിതമാക്കുന്നതിനായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് - ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പാസായിട്ടുള്ള 18നും 45നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും തിരിച്ചറിയൽ കാർഡും ബയോഡേറ്റയും സഹിതം ഒക്ടോബർ ആറ് രാവിലെ 9.30ന് ജില്ലാ മെഡിക്കൽ ഓഫീസ് പരിസരത്തുള്ള സ്റ്റേറ്റ് ന്യൂട്രീഷൻ ഹാളിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
നിയമനം തികച്ചും താത്കാലികമാണ്.