സഹകരണ ബാങ്ക് ജോലി നേടാം
സഹകരണ ബാങ്ക് ജോലി നേടാം ഈ ബാങ്കിൽ ഒഴിവുള്ള താഴെ പറയുന്ന തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
1.തസ്തികയും ഒഴിവുകളും: പ്യൂൺ 3 (മൂന്ന്) (ഒന്ന് വികലാംഗർക്ക് സംവരണം ചെയ്തിരിക്കുന്നു).
2. വിദ്യാഭ്യാസ യോഗ്യത: ഏഴാംക്ലാസ് പാസ്.
3.പ്രായം,( 01/10/2022)ൽ 18 വയസ്സ് തികഞ്ഞിരിക്കേണ്ടതും 40 വയസ്സ് തികയാൻ പാടില്ലാത്തതുമാണ്. സഹകരണ ചട്ട പ്രകാരം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കാൻ അർഹതയുള്ളവർക്ക് ഇളവു ലഭിക്കുന്നതാണ്.
(സർട്ടിഫിക്കറ്റിന്റെ കോപ്പി അപേക്ഷയോടൊപ്പം ഹാജരാക്കണം).
4. ശമ്പള സ്കെയിൽ 15110-39700.
അപേക്ഷ വെള്ളപേപ്പറിൽ തയ്യാറാക്കി ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം 31.10.2022 വൈകുന്നേരം 4 മണിക്കുമുൻപായി ബാങ്കിന്റെ എച്ച്ഒയിൽ ലഭിക്കത്തക്കവണ്ണം അപേക്ഷിക്കേണ്ടതാണ്.
എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ഉണ്ടായിരിക്കുന്നതാണ്. ബാങ്കിന്റെ പേരിൽ കായംകുളത്തു മാറാവുന്ന 250/- രൂപ ഡിഡി അപേക്ഷ യോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. അപേക്ഷയോടൊപ്പം 2 ഫോട്ടോകുടി ഹാജരാക്കേണ്ടതാണ്.
'അപക്ഷോഫോറത്തിന്റെ മാതൃക.
1. അപേക്ഷകന്റെ പേര്.
2. മേൽവിലാസം
3. ജനനതീയതി.
4. വിദ്യാഭ്യാസ യോഗ്യത.
5. പട്ടികജാതി പട്ടികവർഗത്തിൽ
ഉൾപ്പെടുമെങ്കിൽ ആ വിവരം. (പട്ടികജാതി/പട്ടികവർഗമാണെങ്കിൽ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്),
6. ഡിഡി നമ്പരും തുകയും
7. അപേക്ഷകന്റെ ഒപ്പ്
8. ഫോട്ടോ
കായംകുളം സഹകരണബാങ്ക്
ക്ലിപ്തം നമ്പർ 0.421
മുക്കട, കൃഷ്ണപുരം പി.ഒ., പിൻ: 690533, ഫോൺ: 0479-2443439
✅️ വെള്ളിക്കോത്ത് വനിതാ സഹകരണസംഘം
താഴെ പറയുന്ന തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
1. ക്ലാർക്ക് (ഒന്ന്)
ശമ്പളം (സഹ. നിയമപ്രകാരം), 4000/
താല്പര്യം ഉള്ള ഉദ്യോഗർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഫോൺ നമ്പർ, ഫോട്ടോ എന്നിവ സഹിതം സ്വന്തം കൈപ്പടയിൽ തയാറാക്കിയ അപേക്ഷ 26.10.2022ന് വൈകുന്നേരം 4 മണിക്ക് മുമ്പായി സംഘം ഓഫീസിൽ ലഭിക്കേണ്ടതാണ്.
അഡ്രസ്സ് താഴെ
വെള്ളിക്കോത്ത് വനിതാ സഹകരണസംഘം
ക്ലിപ്തം നമ്പർ കെ 570, കിഴക്കുംകര, പി. ഒ. അജാനൂർ, കാസർഗോഡ്
MOB: 83048 64249, 88918 19249
✅️ കൈനകരി സർവ്വീസ് സഹകരണബാങ്ക്
ഈ സംഘത്തിൽ പ്യൂൺ തസ്തികയിൽ നിലവിലുള്ള ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നതിന് ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.
തസ്തികയുടെ പേര്: പ്യൂൺ.
ഒഴിവുകളുടെ എണ്ണം 1(ഒന്ന്).
പ്രായപരിധി: 01.01.2022m
18 വയസ്സ് പൂർത്തിയായിരിക്കേണ്ടതും 40 വയസ്സ് കഴിയുവാൻ പാടില്ലാത്തതുമാണ്. എസ്സി/എസ്ടി, ഒബിസി, വിമുക്തഭടൻ എന്നീ വിഭാഗങ്ങളിൽപ്പെട്ട വർക്ക് സഹകരണ ചട്ടപ്രകാരമുള്ള വയസിളവിനു അർഹത ഉണ്ടായിരിക്കും.
വിദ്യാഭ്യാസ യോഗ്യത: 7-ാം ക്ലാസ് ജയിച്ചിരിക്കണം.
ശമ്പള സ്കെയിൽ 11340-33490 രൂപ
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രായവും ജാതിയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 20.10.2022 വൈകുന്നേരം 5.00 മണിക്കുമുമ്പായി സംഘം ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.
അഡ്രസ്
കൈനകരി സർവ്വീസ് സഹകരണബാങ്ക് ക്ലിപ്തം നമ്പർ: 1437 തോട്ടുവാത്തല പി. കൈനകരി, കുട്ടനാട്, ആലപ്പുഴ-688501,
PH: 0477-2724246, 94962 40700
✅️ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ജോലി ഒഴിവുകൾ
പ്യൂൺ - 2
തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 20/10/2022 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി മേൽ ഈ വിലാസത്തിൽ അപേക്ഷ ലഭിക്കേണ്ടതാണ്.
(കണ്ണൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്, തളാപ്പ്, കണ്ണൂർ 670 002)
✅️ ഏഴാം ക്ലാസ് ഉള്ളോർക്കു സഹകരണ സംഘത്തിൽ പ്യൂൺ ആവാം
സംഘത്തിൽ ഒഴിവുള്ള മൂന്ന് പ്യൂൺ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത: 7-ാം ക്ലാസ് പാസായിരിക്കണം.
പ്രായപരിധി: 2022 ജനുവരി 1-ാം തിയതി 18 വയസ്സ് തികഞ്ഞിരിക്കണം.
ജനറൽ വിഭാഗം 40 വയസ്സ്, OBC 43 വയസ്സ്, SC/ST45 വയസ്സ് കഴിയാൻ പാടില്ല.
അപേക്ഷകൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യ പ്പെടുത്തിയ പകർപ്പുകൾ, 6 മാസത്തിനകം എടുത്ത ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം വെള്ളപേപ്പറിൽ 17.10.2022-ാം തീയതി വൈകുന്നേരം 5 മണി ക്ക് സെക്രട്ടറിക്ക് നേരിട്ടോ തപാൽ മുഖേനയോ ലഭിച്ചിരിക്കേണ്ടതാണ്.
നിയമനം എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.
വിലാസം
സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സഹകരണ സംഘം ക്ലിപ്തം നം. 3039, പവർഹൗസ്, തിരുവനന്തപുരം 695036.
ഫോൺ: 04712460662.
✅️ സഹകരണ ബാങ്കുകളിൽ കലക്ഷൻ ഏജന്റ് ആവാം
കേരളത്തിൽ വിവിധ സഹകരണ ബാങ്ക്‌കളിൽ വന്നിട്ടുള്ള കലക്ഷൻ ഏജന്റ് ജോലി ഒഴിവുകളും,മറ്റു ജോലികളുമാണ് താഴെ കൊടുത്തിരിക്കുന്നത്. പോസ്റ്റ് പൂർണ്ണമായും വായിക്കുക,താഴെ പറഞ്ഞിരിക്കുന്ന രീതിയിൽ അപേക്ഷിക്കുക,ജോലി നേടുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
പരിയാരം വനിത സർവ്വീസ് സഹകരണ സംഘം
സംഘത്തിൽ താഴെ പറയുന്ന തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള അർഹരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
തസ്തികയുടെ പേര് - കലക്ഷൻ ഏജന്റ് സാലറി - കമ്മീഷൻ
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയും ബയോഡാറ്റയും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം 20.10.2022ന് മുമ്പ് സംഘം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
വിലാസം
പരിയാരം വനിത സർവ്വീസ് സഹകരണ സംഘം Ltd. No. C. 1470, P.0. ചിതപ്പിലെ പൊയിൽ, 670 502, കണ്ണൂർ ജില്ല
✅️കലക്ഷൻ ഏജന്റ് ജോലി നേടാം
TELLICHERRY TOWN SERVICE CO-OP ബാങ്ക്
ഒഴിവുള്ള കലക്ഷൻ ഏജന്റ് തസ്തികയിലേക്ക് കമ്മീഷൻ വ്യവസ്ഥയിൽ കലക്ഷൻ ഏജന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം 21.10.2022ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ബേങ്ക് സെക്രട്ടറിക്ക് ലഭിച്ചിരിക്കണം.
ADDRESS
TELLICHERRY TOWN SERVICE CO-OP BANK Ltd. No. C. 929. Goods Shed Road, Nr. Flyover, Tellicherry 670 101.
E mail: tlytownscb@gmail.com