എഴുത്തും വായനയും അറിയാവുന്നവർക്ക് മഹാത്മാഗാന്ധി സർവകലാശാലയിൽ ജോലി നേടാം.

എഴുത്തും വായനയും അറിയാവുന്നവർക്ക് മഹാത്മാഗാന്ധി സർവകലാശാലയിൽ ജോലി നേടാം.

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവിധ ഹോസ്റ്റലുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി പാചകക്കാരെയും, സഹായികളെയും നിയമിക്കുന്നതിനായി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

പ്രായം 01/01/2022 ൽ- 18 വയസ്സ് പൂർത്തിയായവർക്കും.50 വയസ്സ് കവിയാത്തവർക്കുംഅപേക്ഷിക്കാവുന്നതാണ്.
ശമ്പളം - കുക്ക് 645/ഡേ.സഹായി 525/day.
ഒഴിവ് എണ്ണം - കുക്ക് 4,സഹായി 1.
യോഗ്യത എഴുത്തും വായനയും അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് അഭിലഷണീയം, പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകൾ, സാംക്രമിക രോഗങ്ങളോ, മറ്റ് രോഗങ്ങളോ ഇല്ല എന്നുള്ള രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്റ്റീഷനറുടെ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ വെച്ച് 17.10.2022 ന് 11.30 നടക്കുന്ന സർവ്വകലാശാല വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. പ്രസ്തുത തിരഞ്ഞെടുപ്പ് താല്കാലികവും സ്ഥിര നിയമനത്തിന് നിയമാനുസൃതം അർഹതയില്ലാത്തതുമാണ്. ഫോൺ  :0481-2733302

⭕️മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ സ്കൂൾ ഓഫ് ബയോ സയൻസസിൽ ചുവടെ പറഞ്ഞിട്ടുള്ള തസ്തികയിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് 17 -18 -2022 തിങ്കൾ 11.20 am മുതൽ Walk in interview നടത്തപ്പെടുന്നു.

മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്
(ഈഴവ / ബില്ലവ/ തീയ്യ ): വിദ്യാഭ്യാസ യോഗ്യത B.Sc MLT , പ്രവൃത്തി പരിചയം അഭിലഷണീയം.- പ്രതിമാസം 20000/- രൂപ ( ഇരുപതിനായിരം രൂപ ).വയസ്സ് 01.01 .2022 നു 18 വയസ്സിനു മുകളിലും 39 വയസ്സിൽ താഴെയും.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ എഴുതി തയാറാക്കിയ അപേക്ഷ (ഇ-മെയിൽ വിലാസം, രണ്ട് മൊബൈൽ ഫോൺ നമ്പറുകൾ ഉൾപ്പടെ) പ്രായം (എസ്.എസ്.എൽ.സി.), വിദ്യാഭ്യാസയോഗ്യത: കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റുകൾ), പ്രവൃത്തി പരിചയം, കാറ്റഗറി, അധികയോഗ്യത ഉണ്ടെങ്കിൽ ആയതും തെളിയിക്കുന്ന രേഖകളുടെ അസ്സലും സ്വയം 17 -10 -2022 രാവിലെ 10.30 ന്സാ ക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സർവ്വകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ ഹാജരാകുക.

⭕️മലപ്പുറം തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജിൽ 2022-23 വർഷത്തേക്ക് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു.
ഒക്ടോബർ 18ന് രാവിലെ 10.30 ന് പ്രിൻസിപ്പലിന്റെ ചേംബറിൽ കൂടിക്കാഴ്ച നടക്കും.
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം.

⭕️പാലക്കാട് ഗവ. ടെക്നിക്കൽ ഹൈസ്കൂളിലുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്, അഗളി ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് എന്നിവിടങ്ങളിൽ താത്ക്കാലികമായി ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു.
ബിരുദാനന്തര ബിരുദവും സെറ്റും യോഗ്യതയുള്ളവർ ഒക്ടോബർ 18ന് രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

⭕️തമിഴ്നാട്ടിലെ വെല്ലിങ്ടൺ (നീലഗിരി) ഡിഫൻസ് സർവീസ സ് സ്റ്റാഫ് കോളേജിൽ വിവിധ തസ്തികകളിലായി 12 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ: ലോവർ ഡിവിഷൻ ക്ലാർക്ക് 4 (ജനറൽ -1, എസ്. സി.-2, എസ്.ടി.-1), സിവിലിയൻ മോട്ടോർ ഡ്രൈവർ-3 (ജനറൽ 1, എസ്.സി.-1, ഇ.ഡബ്ല്യു.എസ്.-1), മൾട്ടി ടാസ്കിങ് സ്റ്റാഫ് -ഓഫീസ് ആൻഡ് ട്രെയിനിങ്-5 (ജനറൽ-2, എസ്.സി.-1, എസ്.ടി.-1, ഇ.ഡബ്ല്യു. gm.-1).

പ്രായം: ലോവർ ഡിവിഷൻ ക്ലാർക്ക്, സിവിലിയൻ മോട്ടോർ ഡ്രൈവർ തസ്തികകളിലേക്ക് 18-27 വയസ്സും എം.ടി.എസ്. തസ്തികയി ലേക്ക് 18-25 വയസ്സുമാണ് പ്രായം. (എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് സംവരണ തസ്തികകളിൽ വയസ്സി ളവ് ലഭിക്കും).
വിശദവിവരങ്ങൾ www.dssc. gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഒക്ടോബർ 28.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain