ഹോസ്റ്റലിൽ ജോലി നേടാം
നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മൂക്കുതല ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ(പെൺകുട്ടികൾ) നിലവിൽ ഒഴിവുള്ള വാർഡൻ, വാച്ച്മാൻ, മേട്രൻ കം റസിഡന്റ് ട്യൂട്ടർ എന്നീ തസ്തികകളിലേക്ക് അർഹരായ അപേക്ഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വാർഡൻ, വാച്ച്മാൻ എന്നിവരെ ദിവസവേതനാടിസ്ഥാനത്തിലും മേട്രൻ കം റസിഡന്റ് ട്യൂട്ടറെ ഹോണറേറിയം വ്യവസ്ഥയിലും ആയിരിക്കും നിയമിക്കുന്നത്.
വാർഡൻ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി വിജയിച്ചിട്ടുള്ളവരായിരിക്കണം. പെൺകുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്തിട്ടുള്ള പരിചയം അഭികാമ്യം.
വാച്ച്മാൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എൽജിഎസ് തസ്തികയുടെ യോഗ്യത ഉണ്ടായിരിക്കണം.
ബിരുദവും ബിഎഡും യോഗ്യതയുള്ള വനിത ഉദ്യോഗാർഥികൾക്ക് മേട്രൻ കം-റസിഡന്റ് ട്യൂട്ടർ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം.
പട്ടികജാതി ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും.
അർഹരായ അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 29നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ, 70348 86343
⭕️പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി പൊതുഅവധി ദിവസങ്ങളിൽ മാത്രം നടത്തിവരുന്ന പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്സുകളുടെ സമ്പർക്ക പഠന കേന്ദ്രങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്.
ഓണറേറിയം അടിസ്ഥാനത്തിൽ ക്ലാസ്സ് എടുക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള അധ്യാപകരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
താത്പര്യമുള്ളവർ ക്ലാസ്സ് എടുക്കാൻ കഴിയുന്ന വിഷയത്തിന്റെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 29 ന് മുൻപായി അപേക്ഷിക്കണം. ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ്, എറണാകുളം, സിവിൽ സ്റ്റേഷൻ, കാക്കനാട് നാലാം നില, എന്ന വിലസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
പത്താംതരം തുല്യതാകോഴ്സ് വിഷങ്ങൾ - ഫിസിക്സ്, കെമിസ്ട്രി, ഗണിതം (യോഗ്യത- ബിരുദവും ബി. എഡും ). ഹയർസെക്കൻഡറി തുല്യതാകോഴ്സ് വിഷങ്ങൾ - ഇംഗ്ലീഷ്, പൊളിറ്റിക്സ്, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, ഹിസ്റ്ററി, സോഷ്യോളജി (യോഗ്യത- പി.ജി, ബി. എഡ്, സെറ്റ് )