⭕️ പയ്യന്നൂർ നഗരസഭ, കരിവെള്ളൂർ - പെരളം, രാമന്തളി, കുഞ്ഞിമംഗലം പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ,ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 31 നകം പയ്യന്നൂർ ഐസിഡിഎസ് ഓഫീസിൽ ലഭിക്കണം. ഫോൺ: 04985 204769.
⭕️ കേരള സംസ്ഥാന ഭവന നിർമാണ ബോർഡിനു കീഴിൽ മുളങ്കുന്നത്തുകാവ്, പുല്ലഴി, ചാലക്കുടി എന്നിവിടങ്ങളിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളിലേക്ക് മേട്രൺ, വാർഡൻ, സ്വീപ്പർ, കുക്ക്, കുക്ക് ഹെൽപ്പർ, നൈറ്റ് വാച്ച്മാൻ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. അവസാനതിയ്യതി: ഒക്ടോ. 25. ഫോൺ: 0487 2360849
⭕️ സഭാ ടി.വിയിൽ അവസരങ്ങൾ
കേരള നിയമസഭയുടെ, സഭാ ടി.വിയ്ക്കായി സോഷ്യൽ മീഡിയ കൺസൾട്ടന്റ് പ്രോഗ്രാം കോർഡിനേറ്റർ, ക്യാമറാമാൻ, ക്യാമറ അസിസ്റ്റന്റ്, വിഡിയോ എഡിറ്റർ ഗ്രാഫിക് ഡിസൈനർ എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ നിയമസഭയുടെ ഔദ്യോഗിക
വെബ്‌സൈറ്റിലെ www.niyamasabha.org ലിങ്ക് മുഖേനയോ http://itservices.niyamasabha.org എന്ന URL മുഖേനയോ ഓൺലൈനായി അപേക്ഷിക്കണ്ടതാണ്. ഓൺലൈൻ അല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25. വിശദവിവരങ്ങൾക്ക്: www.niyamasabha.org.
⭕️ ജൂനിയർ പ്രോജക്ട് ഫെല്ലോ
കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരള) യിൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ പ്രോജക്ടിലേക്ക് ഒരു ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ www.scert.kerala.gov.in ലഭ്യമാണ്.
⭕️ ഗസ്റ്റ് ലക്ചറർ ഒഴിവ്
നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ മാത്തമാറ്റിക്‌സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/കൂടിക്കാഴ്ച ഒക്ടോബർ 20 രാവിലെ 10.30 നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. എല്ലാ ഉദ്യോഗാർഥികളും കോവിഡ് 19 പ്രോട്ടോക്കോൾ കർശനമായി പാലിക്കേണ്ടതാണ്.
⭕️ കൊച്ചിൻ ഷിപ്യാഡ്: 356 അപ്രന്റിസ്
കൊച്ചിൻ ഷിപ്യാഡിൽ 356 അപ്രന്റിസ് ഒഴിവ്, ഒരു വർഷ പരിശീലനം 26 വരെ ഓൺലൈനായി അപേക്ഷിക്കാം. www.cochinshipyard.in
പ്രായം (26.10.22 m): 18. ഐടിഐക്കാർക്ക് 348 ഒഴിവും വിഎച്ച്എ സ്ഇക്കാർക്ക് 8 ഒഴിവുമുണ്ട്. ട്രേഡ് / വി ഭാഗം തിരിച്ചുള്ള വിശദാംശങ്ങൾ വെബ്സൈറ്റിൽ.