യോഗ്യത: ഏഴാം ക്ലാസ്. വന്യ മൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ടുവർ ഷത്തിൽ കുറയാത്ത പ്രവൃത്തിപ രിചയം അഭികാമ്യം. പ്രായം: 2022 ജനുവരി ഒന്നിന് 18- 41. ശമ്പളം: 24400- 55200 രൂപ.
വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കു ന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെ ന്റ് എക്സ്ചേഞ്ചിൽ ഒക്ടോബർ 17 നു മുൻപ് പേര് രജിസ്റ്റർ ചെയ്യണം.
⭕️സംസ്ഥാനത്തെ വിവിധ സർക്കാർ പൊതു മേഖല/ സ്വകാര്യ സ്ഥാപനങ്ങളിൽ അപ്ര ന്റിസ്ഷിപ്പിന് അവസരം.
വി.എസ്.എസ്.സി., ഫാക്ട്, കെ.എം. എം.എൽ, മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റ ഡ്, എച്ച്.എം.ടി., റിഫൈനറീസ് തുടങ്ങി 100-ഓളം സ്ഥാപനങ്ങളിലായി 1000-ത്തി ലധികം ഒഴിവുകളുണ്ട്.
സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർ വൈസറി ഡെവലപ്മെന്റ് സെന്ററും കേന്ദ്ര സർക്കാരിന് കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റി സ്ഷിപ്പ് ട്രെയിനിങ്ങും സംയുക്തമായാണ് എൻജിനീയറിങ് ഗ്രാജുവേറ്റ് അപ്രന്റിസ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അഭിമുഖത്തി ന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
യോഗ്യത: എൻജിനീയറിങ് ബിരുദം നേടി മൂന്നുവർഷം കഴിയാത്തവരും അപ്ര ന്റിസ് ആക്ട് പ്രകാരം പരിശീലനം നേടാ ത്തവരും ആയിരിക്കണം. സ്റ്റൈപ്പൻഡ്: കുറഞ്ഞത് 9000 രൂപ.
അഭിമുഖ തീയതി: ഒക്ടോബർ 15. സമയം: രാവിലെ 9.30. സ്ഥലം: ഗവൺ മെന്റ് പോളിടെക്നിക് കോളേജ്, കളമ ശ്ശേരി. ഫോൺ: 0484 2556530.
എസ്.ഡി. സെന്ററിൽ രജിസ്റ്റർ ചെയ്യുന്ന വർക്ക് ഇ-മെയിൽ മുഖേന ലഭിക്കുന്ന രജിസ്ട്രേഷൻ കാർഡിന്റെ പ്രിന്റൗട്ടും അനു ബന്ധ രേഖകളുമായി (മൂന്ന് പകർപ്പുകൾ സഹിതം) അഭിമുഖത്തിന് ഹാജരാകണം. അഭിമുഖതീയതിക്ക് മുൻപായി എസ്. ഡി. സെന്ററിൽ രജിസ്റ്റർ ചെയ്യണം. രജി സ്ട്രേഷനുള്ള അപേക്ഷാഫോം എസ്.ഡി. സെന്റർ വെബ്സൈറ്റിൽ (www.sdcentre. org) ലഭിക്കും.
ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിന്റെ നാഷണൽ വെബ് പോർട്ടലിൽ (mhrdnats.gov.in) രജിസ്റ്റർ ചെയ്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം.
റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്ന കമ്പനി കൾ/ സ്ഥാപനങ്ങളുടെയും ഒഴിവുകളുടെ യും വിവരങ്ങൾ www.sdcentre.org-ൽ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്