ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴി വിവിധ ജില്ലകളിൽ ജോലി
മിനി ജോബ് ഫെയർ തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും നെയ്യാർഡാം കിക്മ എം.ബി.എ. കോളേജും സംയുക്തമായി ഒക്ടോബർ 29നു രാവിലെ 9.30 മുതൽ നെയ്യാർഡാമിലെ കിക്മ ക്യാമ്പസിൽ മിനി ജോബ് ഫെയർസംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയിലെ വിവിധ കമ്പനികളിലായി 500 ലധികം ഒഴിവുകളുണ്ട്.
കൊമേഴ്സ്, മാനേജ്മെന്റ്,
ഓട്ടോമൊബൈൽ, നഴ്സിംഗ്, ഐ.ടി
മേഖലകളിലാണ് കൂടുതൽഒഴിവുകൾ.
പത്താം ക്ലാസ്സ്, പ്ലസ് ടു,
ഐ.ടി.ഐ, ഡിഗ്രി, പോസ്റ്റ്
ഗ്രാജുവേഷൻ യോഗ്യതയുളളവർക്ക്
തൊഴിൽമേള പ്രയോജനപ്പെടുത്താം.
നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടാവുന്നതാണ്.
മറ്റു ജില്ലയിലെ ജോലി ഒഴിവുകൾ.
⭕️ ആലപ്പുഴ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി മിനി ജോബ് ഡ്രൈവ് നടത്തുന്നു. സ്വകാര്യ മേഖലയിലെ പത്തോളം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന ഡ്രൈവ് 2022 ഒക്ടോബര്‍ 30ന് ആലപ്പുഴ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും.
പ്ലസ് ടു മുതല്‍ ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉളളവര്‍ക്ക് ജോബ് ഡ്രൈവില്‍ പങ്കെടുക്കാം. പരമാവധി പ്രായം 35 വയസ്സ്. യോഗ്യരായവര്‍ രാവിലെ 9.30 ന് എത്തണം. ഫോണ്‍ : 8304057735
⭕️ തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റിവ് മാനേജ്മെന്റും സംയുക്തമായി 2022 ഒക്ടോബർ 29 ന് നെയ്യാർഡാം ക്യാമ്പസിൽ മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
വിവിധ കമ്പനികളിലായി 500 ലധികം ഒഴിവുകളുണ്ട്.
കൊമേഴ്സ്, മാനേജ്മെന്റ്, ഓട്ടോമൊബൈൽ, നഴ്സിംഗ്, ഐ.ടി മേഖലകളിലാണ് കൂടുതൽ ഒഴിവുകൾ. പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യതയുളളവർക്ക് തൊഴിൽമേള പ്രയോജനപ്പെടുത്താം.
ഉദ്യോഗാർത്ഥികൾ ഇവിടെ ക്ലിക് ചെയ്ത്
ഗൂഗിൾ ഫോം പൂരിപ്പിക്കണം. മറ്റ് നിർദ്ദേശങ്ങൾ ലിങ്കിൽ ലഭ്യമാകും. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 9.30ന് കിക്മ ക്യാമ്പസിൽ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം എത്തിച്ചേരണമെന്ന് ഡിസ്ട്രിക്റ്റ് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471-2741713