ഏഴാം ക്ലാസ് ഉള്ളോർക്കു സഹകരണ സംഘത്തിൽ പ്യൂൺ ആവാം
സംഘത്തിൽ ഒഴിവുള്ള മൂന്ന് പ്യൂൺ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത: 7-ാം ക്ലാസ് പാസായിരിക്കണം.
പ്രായപരിധി: 2022 ജനുവരി 1-ാം തിയതി 18 വയസ്സ് തികഞ്ഞിരിക്കണം.
ജനറൽ വിഭാഗം 40 വയസ്സ്, OBC 43 വയസ്സ്, SC/ST45 വയസ്സ് കഴിയാൻ പാടില്ല.
അപേക്ഷകൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യ പ്പെടുത്തിയ പകർപ്പുകൾ, 6 മാസത്തിനകം എടുത്ത ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം വെള്ളപേപ്പറിൽ 17.10.2022-ാം തീയതി വൈകുന്നേരം 5 മണി ക്ക് സെക്രട്ടറിക്ക് നേരിട്ടോ തപാൽ മുഖേനയോ ലഭിച്ചിരിക്കേണ്ടതാണ്.
നിയമനം എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.
വിലാസം
സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സഹകരണ സംഘം ക്ലിപ്തം നം. 3039, പവർഹൗസ്, തിരുവനന്തപുരം 695036. ഫോൺ: 04712460662.
മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
🔰 കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അനുബന്ധ തൊഴിലാളികൾക്ക് അംഗത്വം നൽകുന്നതിന് താൽക്കാലിക കോർഡിനേറ്റർ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : ബിരുദം.
പ്രായം 20നും 36നും ഇടയിൽ.
അപേക്ഷകർ ജില്ലയിൽ സ്ഥിര താമസമുള്ളവരായിരിക്കണം. ഉദ്യോഗാർഥികൾ രേഖകൾ സഹിതം ഏഴിന് വൈകിട്ട് അഞ്ചിനുമുമ്പ് കേരള മത്സ്യത്തൊഴിലാ ളി ക്ഷേമനിധി ബോർഡ് മേഖലാ ഓഫീസ്, തിരുവമ്പാടി പിഒ, ആലപ്പുഴ 2 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
ഫോൺ: 04772 239597, 94977 15540.
🔰 നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.
യോഗ്യത : എംഎൽടി ബിരുദം അല്ലെങ്കിൽ ഡിപ്ലോമ
താല്പര്യം ഉള്ളവർ കേരള പാരാമെഡിക്കൽ രജിസ്ട്രേഷൻ അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 6ന് രാവിലെ 10ന് നാറാണം മൂഴി പഞ്ചായ ത്ത് ഹാളിൽ എത്തണം.
9447 90130, 8848 154044
🔰 ഇടുക്കി ജില്ലാ മാനസികാരോഗ്യ പ്രവർത്തനത്തിലേക്ക് ഫീൽഡ് ക്ലിനിക്കുകൾ നടത്താൻ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
എംബിബിഎസ് ബിരുദമാണ് യോഗ്യത. സൈക്യാട്രിയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.
പ്രതിമാസ ശമ്പളം 57,525 രൂപ.
പ്രായം 40 കവിയരുത്.
(യോഗ്യത, മുൻപരിചയം,വയസ് എന്നിവ തെളിയിക്കുന്ന രേഖകളോടൊപ്പമുള്ള അപേക്ഷ നേരിട്ടോ, തപാലിലോ dmhpidukkinodal@gmail.com എന്ന ഇ മെയിലിലോ
നോഡൽ ഓഫീസർ, ജില്ലാ മാനസികാരോഗ്യ പരിപാടി, ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ, പിൻ 685585 എന്ന വിലാ സത്തിൽ ഒക്ടോബർ 12ന് മുമ്പ് സമർപ്പിക്കണം.
അഭിമുഖ തീയതി പിന്നീട് അറിയിക്കും.