തെങ്ങുകയറ്റത്തിനായി ജോലിക്കാരെ ആവശ്യമുണ്ട് - മറ്റ്‌ ജോലി ഒഴിവുകളും |

തെങ്ങുകയറ്റത്തിനായി ജോലിക്കാരെ ആവശ്യമുണ്ട് 
കേര സമൃദ്ധി പദ്ധതിയുടെ ഭാഗമായി ചാവക്കാട്, നാട്ടിക, അയ്യന്തോള്‍ വിത്ത് വികസന യൂണിറ്റുകളിലേയ്ക്ക് 2022-23 സീസണില്‍ പരാഗണ ജോലികള്‍ ചെയ്യുന്നതിനും വിത്തുതേങ്ങകള്‍ വിളവെടുപ്പ് നടത്തുന്നതിനും പരിചയസമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ്
നിയമനം.

അപേക്ഷ 2022 ഒക്ടോബര്‍ 22 വൈകിട്ട് 5 മണി വരെ സമര്‍പ്പിക്കാം. 2022 നവംബര്‍ 2ന് ചാവക്കാട് വിത്ത് വികസന യൂണിറ്റിലും 2022 നവംബര്‍ 3ന് നാട്ടിക കൃഷിഭവനിലും 2022 നവംബര്‍ 4ന് അയ്യന്തോള്‍ കൃഷിഭവനിലുമായി രാവിലെ 10.30നാണ് കൂടിക്കാഴ്ച.

പ്രായം 18നും 60നും ഇടയില്‍. ജനനതീയതി തെളിയിക്കുന്ന സാക്ഷ്യപത്രം, തെങ്ങ് കയറാനുള്ള ശാരീരികക്ഷമത തെളിയിക്കുന്ന സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. വിശദ വിവരങ്ങള്‍ക്ക് വിത്ത് വികസന യൂണിറ്റുകളിലോ തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി
ഓഫീസിലോ ബന്ധപ്പെടുക. ഫോണ്‍: 0487-2333297

✅️ കിയോസ്ക് സ്റ്റാഫ് നിയമനം
മലപ്പുറം : കുടുംബശ്രീയ്ക്ക് കീഴിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അവസർ (AVASAR) സ്കീം പ്രകാരം ലഭിച്ച വിപണന സംവിധാനത്തിലേക്ക് (കിയോസ്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പള്ളിക്കൽ, കൊണ്ടോട്ടി, പുളിക്കൽ, തേഞ്ഞിപ്പലം, എ. ആർ. നഗർ എന്നീ തദ്ദേശ സ്ഥാപന പരിധിയിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളോ, കുടുംബാംഗങ്ങളോ ആയ ഡിഗ്രി യോഗ്യതയുളളതുമായ ഉദ്യോഗാർഥികളെയാണ് നിയമിക്കുന്നത്.

കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതയാണ്. താത്പര്യമുള്ളവർ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ വിശദമായ ബയോഡാറ്റ തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിൽ ഓക്ടോബർ 10നകം സമർപ്പിക്കണം.

⭕️ആലപ്പുഴ: ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്നതും സിവിൽ സ്ട്രീമിൽ ഐ.ടി.ഐ, മൂന്നു വർഷ ഡിപ്ലോമ, ബി.ടെക് എന്നീ കോഴ്സുകൾ പാസായ പട്ടികജാതി വിഭാഗം യുവതി യുവാക്കൾക്ക് മുൻഗണനാ ക്രമത്തിൽ 2022-23 വർഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനികളായി സ്റ്റൈപെന്റോടുകൂടി നിയമനം നൽകുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എഞ്ചിനീയറിംഗ് വിഭാഗത്തിലാണ് നിയമനം നൽകുക. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, യോഗ്യതാ സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ടി.സി. എന്നിവ സഹിതം നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഒക്ടോബർ ഏഴിനകം നൽകണം.
ആലപ്പുഴ ജില്ലക്കാർക്കാണ് അവസരം.

⭕️ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ മൃദംഗം വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് താത്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായി നിശ്ചിത യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 10ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം.
വിദ്യാഭ്യാസ യോഗ്യതകൾ മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain