തിരുവിതാംകൂർ/ഗുരുവായൂർ ദേവസ്വം ബോർഡുകളിൽ പത്താം ക്ലാസ് ഉള്ളവർക്ക് മുതൽ ജോലി നേടാം |

തിരുവിതാംകൂർ/ഗുരുവായൂർ ദേവസ്വം ബോർഡുകളിൽ താഴെപ്പറയുന്ന തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.
🔺കാറ്റഗറി നമ്പർ 14/2022 :- ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I (സിവിൽ) (ഗുരുവായൂർ ദേവസ്വം) ശമ്പളം 31400 - 9000 ഒഴിവുകൾ - 2, യോഗ്യത കേരള ഗവൺമെന്റ് അംഗീകരിച്ച സിവിൽ എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത

🔺കാറ്റഗറി നമ്പർ 15/2022 : ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II (സിവിൽ) (ഗുരുവായൂർ ദേവസ്വം) ശമ്പളം 300 66800, ഒഴിവുകൾ - 2, യോഗ്യത കേരള ഗവൺമെന്റ് അംഗീകരിച്ച സിവിൽ എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത

🔺കാറ്റഗറി നമ്പർ 16/2022 :- ലാബ് ടെക്നീഷ്യൻ (ഗുരുവായൂർ ദേവസ്വം) ശമ്പളം 31100 - 65800, ഒഴിവ് - 1. യോഗ്യതകൾ - (1) ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഐച്ഛിക വിഷയങ്ങളായി എടുത്ത് 50% മാർക്കോട് കൂടി പ്രീ-ഡിഗ്രി പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത, (2) മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (കേരള സർക്കാർ നൽകുന്ന രണ്ട് വർഷത്തെ എം.എൽ.ടി കോഴ്സിലുളള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത, (3) കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ

🔺കാറ്റഗറി നമ്പർ 17/2022 - നഴ്സിംഗ് അസിസ്റ്റന്റ് (Male) ഗുരുവായൂർ ദേവസ്വം) Uamisa 23700 52600 ഒഴിവുകൾ 3, യോഗ്യതകൾ (1) ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത, (2) സർക്കാർ അർദ്ധ സർക്കാർ അല്ലെങ്കിൽ ചുരുങ്ങിയത് 50 ബെഡ്ഡുകളുളള സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും നഴ്സിംഗ് അസിസ്റ്റന്റായുള്ള രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

🔺കാറ്റഗറി നമ്പർ 18/2022 :- നഴ്സിംഗ് അസിസ്റ്റന്റ് (Female) (ഗുരുവായൂർ ദേവസ്വം) ശമ്പളം 23700 52600 ഒഴിവുകൾ 2, യോഗ്യതകൾ (1) ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത, (2) സർക്കാർ അർദ്ധ സർക്കാർ അല്ലെങ്കിൽ ചുരുങ്ങിയത് 50 ബെഡ്ഡുകളുളള സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും നഴ്സിംഗ് അസിസ്റ്റന്റായുള്ള രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

🔺കാറ്റഗറി നമ്പർ 19/2022 :- ആന പാപ്പാൻ (Mahout) (ഗുരുവായൂർ ദേവസ്വം) ശമ്പളം 24400 - 55200, ഒഴിവുകൾ - 10, യോഗ്യതകൾ - (1) മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. (2) ആന പാപ്പാനായി അല്ലെങ്കിൽ ആനകളെ പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
കുറിപ്പ് :- പ്രവൃത്തിപരിചയം തെളിയിക്കുന്നതിന് നിശ്ചിത മാതൃകയിലുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാക്കേണ്ടതാണ്.

🔺കാറ്റഗറി നമ്പർ 2012022 :- ക്ഷേത്ര അഷ്ടപദി ഗായകൻ (ഗുരുവായൂർ ദേവസ്വം) COMIC. 19000 43600, ഒഴിവ് 1. യോഗ്യതകൾ (1) മലയാളം എഴുതുവാനും, - വായിക്കുവാനുമുള്ള പരിജ്ഞാനം, (2) ബന്ധപ്പെട്ട കലയിൽ (അഷ്ടപദി) ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുളള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദ്ദിഷ്ട പാനം: വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച അഞ്ചു വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.

കാറ്റഗറി നമ്പർ 2112022 :- നാദസ്വരം പ്ലെയർ (ക്ഷേത്രം) (ഗുരുവായൂർ ദേവസ്വം) ശമ്പളം 19000 - 43600, ഒഴിവ് 1. യോഗ്യതകൾ (1) മലയാളം എഴുതുവാനും, വായിക്കുവാനുമുള്ള പരിജ്ഞാനം, (2) ബന്ധപ്പെട്ട കലയിൽ (നാദസ്വരം) ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ. കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുളള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദ്ദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച അഞ്ചു വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.

🔺കാറ്റഗറി നമ്പർ 22/2022 :- ക്ഷേത്ര മദ്ദളവാദകൻ (ഗുരുവായൂർ ദേവസ്വം) - ശമ്പളം 19000 - 43600, ഒഴിവ് - 1, യോഗ്യതകൾ - (1) മലയാളം എഴുതുവാനും, വായിക്കുവാനുമുള്ള പരിജ്ഞാനം (2) ബന്ധപ്പെട്ട കലയിൽ (മദ്ദളം) ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുളള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദ്ദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച അഞ്ചു വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്,

🔺കാറ്റഗറി നമ്പർ 23/2022 :- പാർട്ട് ടൈം സ്വീപ്പർ (ഗുരുവായൂർ ദേവസ്വം), ശമ്പളം 13000 - 21080, ഒഴിവുകൾ - 3, യോഗ്യത - ഏഴാം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത

🔺കാറ്റഗറി നമ്പർ 24/2022 :- വാച്ചർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്), ശമ്പളം 16500 35700, ഒഴിവുകൾ 50, യോഗ്യതകൾ (1) എസ്.എസ്.എൽ.സി പാസ്സായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത, (2) കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. (3) ശാരീരികക്ഷമത ആവശ്യമാണ്. ശാരീരികക്ഷമത തെളിയിക്കുന്നതിന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആവശ്യപ്പെടുന്ന സമയത്ത് അസിസ്റ്റന്റ് സർജനിൽ കുറയാത്ത റാങ്കുള്ള മെഡിക്കൽ ഓഫീസറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

 സ്ത്രീകളും ഭിന്നശേഷിക്കാരും ഈ തസ്തികയിലേയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല.

ഒ.ബി.സി വിഭാഗക്കാർക്കായുള്ള രണ്ടാം എൻ.സി.എ വിജ്ഞാപനം

🔺കാറ്റഗറി നമ്പർ 25/2022 :- രണ്ടാം ആനശേവുകം (ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം) (തിരുവിതാംകൂർ ദേവസ്വം ബോർഡ്), ശമ്പളം 7000 8500 (PR), ava 1. യോഗ്യതകൾ (1) എട്ടാം ക്ലാസ്സ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത, (2) ആന പാപ്പാനായി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

കുറിപ്പ് :- പ്രവൃത്തിപരിചയം തെളിയിക്കുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അധികാരപ്പെടുത്തിയ വനം വകുപ്പിലെ ഉദ്യോഗസ്ഥൻ countersign ചെയ്ത പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രായപരിധി

കാറ്റഗറി നമ്പർ 14/2022, 15/2022, 19/2022, 20/2022, 21/2022, 22/2022 എന്നീ തസ്തികകളുടെ പ്രായപരിധി 20-നും 36-നും മദ്ധ്യേ ഉദ്യോഗാർത്ഥികൾ 01.01.2002 നും 02.01.1986 നും മദ്ധ്യ ജനിച്ചവരായിരിക്കണം.

കാറ്റഗറി നമ്പർ 16/2022, 17/2022, 18/2022, 24/2022 എന്നീ തസ്തികകളുടെ പ്രായപരിധി 18-നും 36 നും മദ്ധ്യേ ഉദ്യോഗാർത്ഥികൾ 01.01.2004 നും 02.01.1986 നും മദ്ധ്യേ ജനിച്ചവരായിരിക്കണം. കാറ്റഗറി നമ്പർ 23/2022 എന്ന തസ്തികയുടെ പ്രായപരിധി 18-നും 50-നും മദ്ധ്യേ. ഉദ്യോഗാർ ത്ഥികൾ 01.01.2004 നും 02.01.1972 നും മദ്ധ്യേ ജനിച്ചവരായിരിക്കണം.

(മുകളിൽപ്പറഞ്ഞ തസ്തികകൾക്ക്
പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കുംപിന്നാക്ക
സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്)

കാറ്റഗറി നമ്പർ 25/2022 തസ്തികയുടെ പ്രായപരിധി 18-നും 39-നും മദ്ധ്യേ. ഉദ്യോഗാർത്ഥികൾ 01.01.2004 നും 02.01.1983 നും മദ്ധ്യേ ജനിച്ചവരായിരിക്കണം, ഈ തസ്തികയ്ക്ക് പ്രായപരിധിയിൽ
ഇളവ് ലഭിക്കുന്നതല്ല. (പ്രായപരിധി പൊതുവ്യവസ്ഥകളിലെ ഭാഗം II (1) ൽ ഉൾപ്പെട്ട 3 വർഷത്തെ വയസ്സിളവ്
ഉൾപ്പെടെ)

പരീക്ഷാഫീസ്

കാറ്റഗറി നമ്പർ 14/2022 മുതൽ 24/2022 വരെയുള്ള എല്ലാ തസ്തികകൾക്കും രൂപ 300/ (പട്ടികജാതി / പട്ടികവർഗ്ഗക്കാർക്ക് രൂപ 200/-)കാറ്റഗറി നമ്പർ 25/2022 തസ്തികയ്ക്ക് രൂപ 300/
അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain