ജോസ്കോ ജ്വല്ലേഴ്‌സ് ജോലി ഒഴിവുകൾ .

JOSCO JEWELLERS JOB VACANCIES.
പ്രമുഖ ജ്വല്ലറി ഗ്രൂപ്പ്‌ ആയ ജോസ്കോയിൽ നിരവധി തൊഴിൽ അവസരങ്ങൾ ആണ് വന്നിട്ടുള്ളത് ജോലി അന്വേഷകരായ ആളുകൾക്ക് നേരിട്ടു തന്നെ ജോലി നേടാവുന്നതാണ്,പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക.

WALK-IN INTERVIEW
ജോസ്കോ ജ്വല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന
തസ്തികകളിൽ ഉദ്യോഗാർത്ഥികളെ (Male Candidates) ആവശ്യമുണ്ട് 

SALESMAN ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയ ശേഷിയും രണ്ട് വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം പ്രായം 35 വയസ്സിനു താഴെ

SALESMAN TRAINEE
ആകർഷിക വ്യക്തിത്വവും മികച്ചആശയവിനിയെ ശേഷിയും. പ്രായം 20-25

receptionist
ഡിഗ്രി യോഗ്യതയോടൊപ്പം ആകർഷക വ്യക്തിത്വവും, മികച്ചആശയവിനിയെ ശേഷിയും.

SHOWROOM BOYS ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം.
(പ്രായം,18-25

താൽപര്യമുള്ളവർ 2022 ഒക്ടോബർ 9 (ഞായറാഴ്ച 10.30 am - 1,30 pm
ഇടയിൽ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ജോസ്കോ ഗോൾഡ് ടവർ, പാലസ് റോഡ്, തൃശൂർ എന്ന വിലാസത്തിൽ എത്തിച്ചേരുക 

THRISSUR:
Josco Gold Tower, Palace Road
Tel: 98472 11303, 9961414115

⭕️തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.

ഇൻസ്ട്രുമെന്റഷന് എൻജിനിയറിംഗിൽ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 11ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

⭕️പത്തനംതിട്ട: ആറന്മുള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയറിന്റെ ഭാഗമായി സ്റ്റാഫ് നഴ്സ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും എഎൻഎം കോഴ്സ്/ജെപിഎച്ച്എൻ കോഴ്സ് പാസായിരിക്കണം.
ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ

നിന്നും മൂന്ന് മാസത്തെ ബിസിസിപിഎഎൻ /
സിസിസിപിഎഎൻ കോഴ്സാ പാസായിരിക്കണം.
അല്ലെങ്കിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ്/ ബി എസ് സി കോഴ്സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും ഒന്നരമാസത്തെ ബിസിസിപിഎഎൻ കോഴ്സ് പാസായിരിക്കണം.
അപേക്ഷകർ ബയോഡോറ്റ സഹിതം ഈ മാസം 13 ന് മുമ്പായി സിഎച്ച്സി വല്ലന മെഡിക്കൽ ഓഫീസർ മുമ്പാകെ സമർപ്പിക്കണം.
ആറന്മുള ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്ക് മുൻഗണന.

⭕️കണ്ണൂർ ചൊക്ലിയിലെ തലശ്ശേരി ഗവ. കോളേജിൽ സൈക്കോളജി അപ്രന്റീസിന്റെ ഒഴിവ്.
യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയം.
താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 11ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാവുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain