പത്താം ക്ലാസ് ഉള്ളവർക്ക് വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ ജോലി നേടാം

വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള കോഴിക്കോട് ഗവ: ഗസ്റ്റ് ഹൗസിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഒഴിവുകൾ ചുവടെ നൽകുന്നു.


🔺ഹൗസ് കീപ്പിംഗ് സ്റ്റാഫ് ഒഴിവ്: 6
sslc അല്ലെങ്കിൽ തത്തുല്യ യോഗ്യത,
കേരള സർക്കാറിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കോമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ട്ൽ മാനേജെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ അക്കോമൊഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.2 സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിന് മുകളിലുളളതോ ആയ ഹോട്ടലുകളിൽ ഹൌസ് കീപ്പിംഗിൽ 6 മാസത്തെ പ്രവൃത്തി പരിചയം.

🔺സർവീസ് സ്റ്റാഫ്-7,
പ്രിഡിഗ്രി /10+2 പാസ്സായിരിക്കണം
കേരള സർക്കാറിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് & ബിവറേജ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുളള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ട്ൽ മാനേജെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഫുഡ് & ബിവറേജസ് സർവീസിൽ ഒരു വർഷത്തെ ഡിപ്ലോമ
IV. 2 സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിന് മുകളിലുളളതോ ആയ ഹോട്ടലുകളിൽ വെയിറ്റർ/ബട്ടർ/ക്യാപ്റ്റൻ ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.

🔺കുക്ക്.
sslc അല്ലെങ്കിൽ തത്തുല്യ യോഗ്യത.
കേരള സർക്കാറിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയതത്തിന് കീഴിലുളള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ട്ൽ മാനേജെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുളള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും കുക്കറി /ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ. 2 സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിന് മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക് അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.

🔺അസിസ്റ്റന്റ്കുക്ക്.
sslc അല്ലെങ്കിൽ തത്തുല്യ യോഗ്യത.
കേരള സർക്കാറിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് 2 സ്റ്റാർ ക്ലാസ്സിഫിക്കേഷനോ അതിന് മുകളിലുളളതോ ആയ ഹോട്ടലുകളിൽ കുക്ക് (അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം.

ഇന്റർവ്യൂ തിയ്യതി/സമയം:-18/10/2022
10. AM മുതൽ 4PM വരെ ( ഹൌസ് കീപ്പിംഗ് സ്റ്റാഫ് & ഫുഡ് & ബിവറേജ് സർവീസ് സ്റ്റാഫ്) 19/10/2022 10. AM മുതൽ 4PM വരെ(കുക്ക് &അസിസ്റ്റന്റ് ക് സ്ഥലം:- ഗവ ഗസ്റ്റ് ഹൌസ്,വിനോദ സഞ്ചാര വകുപ്പ്, വെസ്റ്റ് ഹിൽ,കോഴിക്കോട്-673005.
കൂടുതൽ വിവരങ്ങൾക്ക് 0495-2383920, 2383520, www.keralatourism.gov.in

⭕️തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫുൾ ടൈം കീപ്പർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിലും ഈഴവ വിഭാഗത്തിലും രണ്ട് സ്ഥിരം ഒഴിവുകളുണ്ട്.
ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. വന്യമൃഗങ്ങളെയും പക്ഷികളെയും പരിശീലിപ്പിക്കുന്നതിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായം 01.01.2022ന് 18 നും 41നും മദ്ധ്യേ. ശമ്പളം 24400-55200.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 17ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

⭕️എറണാകുളം ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന സർക്കാർ പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടിക ജാതി -പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് പി .എസ് .സി ഡിഗ്രി തല പരീക്ഷകൾക്ക് സൗജന്യ പരിശീലനം ആരംഭിക്കുന്നു.
ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി .സി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് ഹാജർ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്.
വിദ്യാർത്ഥി ഫോട്ടോ, ജാതി, വരുമാനം (ഒ. ബി സി . ഒ.ഇ. സി) എന്നിവയുടെ സർട്ടിഫിക്കറ്റ്, പി .എസ് .സി ഓൺലൈൻ അപേക്ഷയുടെ പകർപ്പ് എന്നിവ സഹിതം ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
അവസാന തീയതി ഒക്ടോബർ 25

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain