ഒഴിവുകൾ ചുവടെ നൽകുന്നു.
🔺ലാബ് അസിസ്റ്റന്റ് ഒഴിവ്: 1
യോഗ്യത
1. പ്ലസ് ടു / തത്തുല്യം
2. ഡിപ്ലോമ ( പൗൾട്രി പ്രൊഡക്ഷൻ/ഡയറി സയൻസ്/ലബോറട്ടറി ടെക്നിക്സ്) ശമ്പളം: 20,065 രൂപ
🔺ക്ലിനിക്കൽ അസിസ്റ്റന്റ്
ഒഴിവ്: 2
യോഗ്യത: സ്റ്റൈപ്പൻഡറി ട്രൈനിംഗ് ( വെറ്ററിനറി നഴ്സിംഗ്, ഫാർമസി & ലബോറട്ടറി ടെക്നിക്ക്സ്) ശമ്പളം: 15,000 രൂപ
🔺അറ്റൻഡന്റ്
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം അഭികാമ്യം: സ്റ്റൈപ്പൻഡറി ട്രൈനിംഗ്/ VHSE ശമ്പളം: 18,390 രൂപ
ഇന്റർവ്യൂ തിയതി: ഒക്ടോബർ 15 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് (ലാബ് അസിസ്റ്റന്റ്, ക്ലിനിക്കൽ അസിസ്റ്റന്റ്)
നോട്ടിഫിക്കേഷൻ ലിങ്ക് (അറ്റൻഡന്റ്)
⭕️തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ ടീം ലീഡർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.
01.01.2022 ന് 41 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). 30,000 രൂപ പ്രതിമാസ വേതനം ലഭിക്കും.
ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് മാർക്കോടെ ബിരുദാനന്തര ബിരുദം (റഗുലർ സ്ട്രീം), അഞ്ചു വർഷത്തെ പരിശീലന പരിചയം ഉൾപ്പെടെ പരിശീലന കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളിൽ ഒരു വർഷത്തെ പരിചയവുമാണ് യോഗ്യത.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 13നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
⭕️കണ്ണൂർ തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളേജിൽ ഈ അദ്ധ്യയന വർഷം ഒഴിവുള്ള തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
ബയോമെഡിക്കൽ വിഭാഗം
ഡെമോൺസ്ട്രാറ്റർ(യോഗ്യത: 60ശതമാനത്തിൽ കുറയാത്തഡിപ്ലോമ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്), വർക്ക്ഷോപ്പ് ഫോർമാൻ(യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും പ്രവൃത്തി പരിചയവുംഅല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം), ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ഫിറ്റിംഗ്(യോഗ്യത: ഫിറ്റിംഗിൽഐടിഐ യും പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ) എന്നീഒഴിവുകളിലേക്കണ് നിയമനം.
കൂടിക്കാഴ്ച ഒക്ടോബർ 13 വ്യാഴാഴ്ചരാവിലെ 10 മണിക്ക് പോളിടെക്നിക്കിൽ നടത്തും.
താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റുകൾ അവയുടെ പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 13ന് രാവിലെ 9.30ന് പോളിടെക്നിക്കിൽ പ്രേരജിസ്റ്റർ ചെയ്യണം.
⭕️മലപ്പുറം ജില്ലയിലെ താനൂർ സിഎച്ച് എം കെ എം.ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിൽ 2022-23 അധ്യായന വർഷത്തിൽ സൈക്കോളജി അപ്രന്റീസിന്റെ താൽക്കാലിക നിയമനം നടത്തുന്നു.
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക്അപേക്ഷിക്കാം.
ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതകളാണ്.
ഉദ്യോഗാർഥികൾ ഈ മാസം 14ന് രാവിലെ 10ന് കോളേജിൽ പ്രിൻസിപ്പൽ മുമ്പാകെ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ 2023 മാർച്ച് 31 വരെ അപ്രന്റിസ്ഷിപ്പിൽ താൽക്കാലികമായി നിയമിക്കും.