ഇപ്പോൾ ലഭിച്ച ഏറ്റവും പുതിയ ജോലി ഒഴിവുകൾ |

ഇപ്പോൾ കിട്ടിയ ജോലി ഒഴിവുകൾ 
⭕️എസ്.എം.സി. കോ-ഓപ്പറേറ്റീവ് ഹൗസ് ബിൽഡിങ് സൊസൈ റ്റിയിലേക്ക് ബ്രാഞ്ച് മാനേജർ (ഡിഗ്രിയും രണ്ടുവർഷ പ്രവൃ ത്തിപരിചയവും), അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ (ഡിഗ്രിയും ഒരുവർഷ പ്രവൃത്തിപരിചയ വും), കാഷ്യർ (ഡിഗ്രി), ക്ലാർക്ക് (ഡിഗ്രി), ജൂനിയർ ഓഫീസർ (ഡിഗ്രി), കസ്റ്റമർ റിലേഷൻഷി പ്പ് മാനേജർ (ഫീൽഡ് സ്റ്റാഫ്) (എസ്.എസ്.എൽ.സി.) എന്നി വരെ ആവശ്യമുണ്ട്. ശമ്പളം: 15,000-25,000. 00: 7306343101

⭕️ആറ്റുകാൽ ഭഗവതിക്ഷേത്രം ട്രസ്റ്റിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡിനെ നിയമി ക്കുന്നു. വിശദവിവരങ്ങൾ www. attukal.org എന്ന വെബ്സൈ റ്റിൽനിന്നോ ട്രസ്റ്റ് ഓഫീസിൽ നിന്ന് പ്രവൃത്തിസമയങ്ങളിലോ ലഭിക്കുന്നതാണ്. ഫോൺ: 0471 2778913, 2455600. ഇ-മെയിൽ: attukaltemple@gmail.com. അവസാന തീയതി: ഒക്ടോബർ 10.

⭕️പാലാരിവട്ടം പൈപ്പ്ലൈൻ സ്പെഷ്യാലിറ്റീസ് കോസ്മെറ്റിക് സർജറി സെന്ററിലേക്ക് വനിതാ തിയേറ്റർ നഴ്സുമാരെ ആവശ്യ മുണ്ട്. ഫോൺ: 0484 4055448, 9946219857. ഇ-മെയിൽ: specialistscosmetic@gmail.com

⭕️എറണാകുളം നോർത്ത് സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നഴ്സ്, ഒ.ടി, ടെക്നീ ഷ്യൻ, ഐ.ടി. സോഫ്റ്റ് വേർ ടെക്നീഷ്യൻ (ഫോട്ടോഷോപ്പ്, എ.ഐ., കോറൽ ഡ്രോ) എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 9656104853. ഇ-മെയിൽ: hrd@ specialistshospital.org

⭕️ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കൺട്രോൾ റൂമിലും വിഴിഞ്ഞം റീജണൽ കൺട്രോൾ റൂമിലും സിസ്റ്റം അഡ്മി നിസ്ട്രേറ്റർ തസ്തികയിൽ ഓരോ ഒഴിവുവീതമുണ്ട്. ഒരുവർഷത്തെ കരാർ നിയമനമാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ളവർ ക്ക് അപേക്ഷിക്കാം. യോഗ്യത: കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ എന്നിവയിൽ ബി.ടെക്. അല്ലെങ്കിൽ എം.സി.എ. പ്രായം: 22-45 വയസ്സ്. വിശദവിവരങ്ങൾ www.fisheries.kerala.gov. in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15,

⭕️ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ മൃദംഗം വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് താത്കാലിക ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരാകണം. അഭിമുഖം ഒക്ടോബർ 10-ന് രാവിലെ 10-ന്.

⭕️ഗ്രാമപ്പഞ്ചായത്തുകളിൽ താമസിക്കുന്നവരും സിവിൽ സ്ട്രീമിൽ ഐ.ടി.ഐ. മൂന്നുവർഷത്തെ ഡിപ്ലോമ, ബി.ടെക്. എന്നീ കോഴ്സു കൾ പാസായവരുമായ പട്ടികജാതി വിഭാഗക്കാരെ ആലപ്പുഴ ജില്ലാപഞ്ചായത്ത് അപ്രന്റിസ് ട്രെയിനികളായി നിയമിക്കുന്നു. ആലപ്പുഴ ജില്ലക്കാർക്കാണ് അവസരം. തദ്ദേശസ്വയംഭരണവകുപ്പി ന്റെ എൻജിനീയറിങ് വിഭാഗത്തിലാണ് നിയമനം. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, യോഗ്യതാ സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ടി.സി. എന്നിവ സഹിതം നിർദിഷ്ടമാ തൃകയിൽ തയ്യാറാക്കിയ അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. ഫോൺ: 0477-2252548. അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി: ഒക്ടോബർ 7,

⭕️വീയപുരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ യോഗ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത: ബി.എൻ.വൈ.എസ്. അല്ലെ ങ്കിൽ ബി.എ.എം.എസ്. ബിരുദത്തോടൊപ്പം യോഗ പരിശീലന കോഴ്സ്/അംഗീകാരമുള്ള ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഡിപ്ലോമ ഇൻ യോഗ കോഴ്സ്/യോഗ പി.ജി. ഡിപ്ലോമയും പ്രവൃ ത്തിപരിചയവും. ശമ്പളം: 8,000 രൂപ. പ്രായം: 40 വയസ്സ്. അഭിമുഖം ഒക്ടോബർ 7-ന് രാവിലെ 10.30-ന് വീയപുരം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ.

⭕️കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ കോ-ഓർഡി നേറ്റർ തസ്തികയിൽ ഒരു ഒഴിവുണ്ട്. യോഗ്യത: ബിരുദം. പ്രായം: 20 - 36. പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരാവണം. അപേക്ഷ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, മേഖലാ ഓഫീസ്, തിരുവമ്പാടി പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. ഫോൺ:0477 2239597, 9497715540. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 7.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain