കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ പ്ലസ്ടു മുതൽ ഉള്ളവർക്ക് അവസരം.

കേരള സർക്കാരിന്റെയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

ലഭിച്ചിട്ടുള്ള ഒഴിവുകളും വിവരങ്ങളും ചുവടെ നൽകുന്നു.


🔺ബോട്ട് മാസ്റ്റർ
ഒഴിവ്: 17
യോഗ്യത 1. സെക്കന്റ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്
അഭികാമ്യം: ഡിപ്ലോമ പരിചയം: 5 വർഷം
പ്രായപരിധി: 45 വയസ്സ്.
ശമ്പളം: 40,000 രൂപ.

🔺ബോട്ട് ഓപ്പറേറ്റർ
ഒഴിവ്: 12
യോഗ്യത
1. സെക്കന്റ് ക്ലാസ് എഞ്ചിൻ ഡ്രൈവർ & സെറാങ്സർട്ടിഫിക്കറ്റ്
2. പ്ലസ് ടു/ ITI പരിചയം: 2 വർഷം
പ്രായപരിധി: 45 വയസ്സ്.
ശമ്പളം: 35,000 രൂപ.

🔺ബോട്ട് അസിസ്റ്റന്റ്
ഒഴിവ്: 8
യോഗ്യത: പ്ലസ് ടു & സെറാങ് സർട്ടിഫിക്കറ്റ്.
അഭികാമ്യം: ഡിപ്ലോമ/ ITI പരിചയം: 2 വർഷം.
പ്രായപരിധി: 45 വയസ്സ് ശമ്പളം: 30,000 രൂപ.

🔺മാനേജർ ( ഫിനാൻസ്) ഒഴിവ്: 1 യോഗ്യത: CA/ ICWAI
പരിചയം: 5 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 50,000 രൂപ.

🔺അസിസ്റ്റന്റ് (ഫിനാൻസ്)
ഒഴിവ്: 1 യോഗ്യത: MCOM/CA ഇന്റർമീഡിയറ്റ്/ICWAI ഇന്റർമീഡിയറ്റ് പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ് ശമ്പളം: 30,000 രൂപ
( സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 2ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ വായിക്കാൻ


കേരളത്തിലെ മറ്റ് ഒഴിവുകൾ ചുവടെ നൽകുന്നു.


⭕️തിരുവനന്തപുരം നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുളള തസ്തികകളിൽ താല്ക്കാലിക നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/അഭിമുഖം നടത്തും.
മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറർ തസ്തികയിൽ അപേക്ഷിക്കുന്നവർ ഒക്ടോബർ 25 ന് രാവിലെ 10 നും മെക്കാനിക്കൽ എൻജിനിയറിങ് ഗസ്റ്റ് ലക്ചററർ തസ്തികയിൽ അപേക്ഷിക്കുന്നവർ 10.30 നും കോളേജിലെത്തണം.
ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ കൊണ്ടുവരണം.

⭕️വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഒക്ടോബർ 26 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.

യോഗ്യത: സിവിൽ/അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കിൽ മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വർഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും കുറഞ്ഞത് പത്ത് വർഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സർക്കാർ, അർദ്ധ സർക്കാർ/ പൊതുമേഖലാ/സർക്കാർ മിഷൻ/സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം.

🔺കോഴിക്കോട് ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല ചികിത്സ സൗകര്യം ഏർപ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടറെ താല്കാലികമായി ദിവസവേതനാടിസ്ഥാത്തിൽ നിയമിക്കുന്നു.
കോഴിക്കോട് ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ ജോലി ചെയ്യാൻ സന്നദ്ധതയുളളവരും വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ആവശ്യമാണ്.
താല്പര്യമുളളവർ ഒക്ടോബർ 26 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

🔺തൃശൂർ ജില്ലയിലെ കേരള സംസ്ഥാന ഭവന നിർമാണ ബോർഡിനു കീഴിൽ മുളങ്കുന്നത്തുകാവ്, പുല്ലഴി, ചാലക്കുടി എന്നിവിടങ്ങളിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളിലേക്ക് മേട്രൺ, വാർഡൻ, സ്വീപ്പർ, കുക്ക്, കുക്ക് ഹെൽപ്പർ, നൈറ്റ് വാച്ച്മാൻ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.
അവസാനതിയ്യതി: ഒക്ടോ. 25.

🔺മലപ്പുറം ജില്ലയിലെ വിവിധ കോടതികളിലെ അഡീഷണൽ ഗവ. പ്ലീഡർ & അഡീഷണൽ പബ്ലി പ്രോസിക്യൂട്ടർ ഒഴിവുകളിലേക്ക് നിയമനം നടത്താൻ യോഗ്യരായ അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അഭിഭാഷകവൃത്തിയിൽ ഏഴ് വർഷം പൂർത്തിയാക്കിയവരും 60 വയസിനു താഴെ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള അഭിഭാഷകരെയാണ് നിയമിക്കുന്നത്.
താത്പര്യമുള്ള അഭിഭാഷകർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യതതെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ
സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അഭിഭാഷകവൃത്തിയിൽ നിശ്ചിത വർഷം പൂർത്തിയാക്കിഎന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാർ അസോസിയേഷൻ പ്രസിഡന്റ്/ സെക്രട്ടറിയുടെ അസൽ സാക്ഷ്യപത്രം എന്നിവ സഹിതം വിശദമായ അപേക്ഷ ഒക്ടോബർ 25ന് വൈകീട്ട് നാലിനകം ജില്ലാ കലക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

⭕️പത്തനംതിട്ട ല്ലയിലെ റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിൽ ഈ വർഷത്തെ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ദിവസ വേതന വ്യവസ്ഥയിൽ പഞ്ചായത്തിന്റെ വിവിധ റോഡുകളിലും പൊതുഇടങ്ങളിലും ശുചീകരണ പ്രവർത്തികൾക്കായി 30 ശുചീകരണ തൊഴിലാളികൾ, കുളികടവുകളിൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി നീന്തൽ വൈദഗ്ധ്യമുളള 50 വയസിൽ താഴെ പ്രായമുളള അഞ്ച് ലൈഫ് ഗാർഡുമാർ, എട്ട് ടോറ്റ് ക്ലീനേഴ്സ്, പമ്പ കിയോസ്കിലേക്ക് ഡേറ്റ എൻട്രി ഓപ്പറേറ്റർ (പുരുഷന്മാർ മാത്രം) എന്നിവരെ ആവശ്യമുണ്ട്.
താത്പര്യമുളളവർ ഒക്ടോബർ 25 ന് വൈകിട്ട് നാലിന് മുമ്പായി റാന്നി പെരുനാട് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain