ജനറൽ ആശുപത്രിയിൽ വിവിധ തസ്തികകളിൽ ജോലി നേടാം.

എറണാകുളം ജനറൽ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴിൽ വിവിധ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു .
ഒഴിവുകളും വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

🔺 പബ്ലിക് വെൽഫെയർ മാനേജർ
യോഗ്യത എം.എസ്.ഡബ്ലിയു/എം.എച്ച്. എ/എം.ബി.എ ഉയർന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന).

🔺കാർഡിയോ വാസ്കുലാർ അസിസ്റ്റന്റ്
യോഗ്യത ഹെൽത്ത് സയൻസ് ഡിഗ്രി/ഡിപ്ലോമ, പ്രവൃത്തി പരിചയം.
ഉയർന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന).

🔺ജൂനിയർ പെർഫ്യൂഷനിസ്റ്റ് യോഗ്യത ബി.എസ്.സി പെർഫ്യൂഷനിസ്റ്റ്, ഒരു
വർഷത്തെ പ്രവർത്തന പരിചയം.
ഉയർന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന).

🔺ഫാർമസിസ്റ്റ്
യോഗ്യത ഡി.ഫാം, ഫാർമസി കൗൺസിൽ
രജിസ്ട്രേഷൻ.ഉയർന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി.പരിചയമുളളവർക്ക് മുൻഗണന).

🔺ഡയാലിസിസ് ടെക്നീഷ്യൻ/ടെക്നോളജിസ്റ്റ്
യോഗ്യത ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിലുളള ഡിഗ്രി/ഡിപ്ലോമ, പാരാമെഡിക്കൽ കൗൺസിൽ
രജിസ്ട്രേഷൻ.ഉയർന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന).

താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത / പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ഇ-മെയിലിലേക്ക് ഒക്ടോബർ 15 ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം.
ഇ-മെയിൽ അയക്കുമ്പോൾ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സബ്ജക്ട് ആയി കൃത്യമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.കൂടാതെ ഇ-മെയിൽ അയച്ചതിന് ശേഷം ഗൂഗിൾ ഡ്രൈവിൽ അപ്ഡേറ്റ് ചെയ്യണം.


അപേക്ഷാ ലിങ്ക് - ഇവിടെ ക്ലിക്ക്

🔰മറ്റ് ചില ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.

⭕️പത്തനംതിട്ട : റാന്നി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ കീഴിലുളള വടശ്ശേരിക്കര മോഡൽ റെസിഡൻഷ്യൽ സ്കൂൾ, ചിറ്റാർ പ്രീമെട്രിക് ഹോസ്റ്റൽ, കടുമീൻചിറ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥികൾക്ക് കൗൺസിലിംഗ്, കരിയർ ഗൈഡൻസ് നൽകുന്നതിന് 2022-23 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ കൗൺസിലറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒരു ഒഴിവ് (പുരുഷൻ). യോഗ്യത- എം.എ /എം.എസ്.സി സൈക്കോളജി/ എം.എസ് ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിൽ പരിശീലനം നേടിയവർ ആയിരിക്കണം).

കേരളത്തിന് പുറത്ത് നിന്നും യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിംഗ് രംഗത്ത് മുൻപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
പ്രായം 25 നും 45 നും മധ്യേ. നിയമന കാലാവധി 2023 മാർച്ച് വരെ. ഓണറേറിയം 18000 രൂപയും യാത്രാപടി പരമാവധി 2000 രൂപയും ലഭിക്കും.

താത്പര്യമുളളവർ വെളളകടലാസിൽ എഴുതിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രണ്ട് പാസ്പോർട്ട് ഫോട്ടോ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ സഹിതം ഡ്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, തോട്ടമൺ എസ്.ബി.ഐ യ്ക്ക് സമീപം, തോട്ടമൺ, റാന്നി പി.ഒ, പിൻ 689 672 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
അവസാന തീയതി ഈ മാസം 19,

⭕️കോഴിക്കോട് : ചേവായൂർ ത്വക്ക് രോഗാശുപത്രിയിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് ഒക്ടോബർ 17 രാവിലെ 11.00 മണിക്ക് ഇന്റർവ്യൂ നടത്തുന്നു.
പങ്കെടുക്കാൻ താല്പര്യമുളള കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനുളള ബിഫാം/ഡിഫാം യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്ഥാപനത്തിലെ റിക്രിയേഷൻ ഹാളിൽ എത്തിച്ചേരണ്ടതാണ്.

⭕️തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ദിവസ വേതനടിസ്ഥാനത്തിൽ ട്രേഡ്സ് മാൻ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്.
ഇലക്ട്രോണിക്സിൽ ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 14ന് രാവിലെ 10 മണിക്ക് സർക്കാർ വനിതാ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain