റെയിൽവേ ടിക്കറ്റ് ബുക്കിങ് ഏജന്റ്ആവാം - യോഗ്യത പത്താം ക്ലാസ്

റെയിൽവേ ടിക്കറ്റ് ബുക്കിങ് ഏജന്റ്ആവാം പത്താം ക്ലാസ് ഉള്ളവർക്ക്.
റെയിൽവേയുടെ ഡിവിഷന് കീഴിലുള്ള വിവിധ സ്റ്റേഷനുകളിൽ സ്റ്റേഷൻ ടിക്കറ്റ് ബുക്കിങ് ഏജന്റുമാരെ (എസ്.ടി. ബി.എ.) നിയമിക്കുന്നു. സ്റ്റേഷനുകളിലെ അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്.) കൗണ്ടറുകളിൽ ടിക്കറ്റ് നൽകുന്നതിനാണ് റെയിൽവേ ഇവരെ ഉപയോഗിക്കുക. 16 സ്റ്റേഷനുകളിലാണ്
ഒഴിവുള്ളത്. വിൽക്കുന്ന ടിക്കറ്റിന്റെ നിശ്ചിത ശതമാനം ഏജന്റിന് കമ്മിഷനായി ലഭിക്കും.

ഒഴിവുകൾ

ടിക്കറ്റ് വരുമാനത്തിന്റെ അടി സ്ഥാനത്തിൽ സ്റ്റേഷനുകളെ മൂന്ന് നോൺ സബർബൻ ഗ്രൂപ്പുകളാ യി (എൻ.എസ്.ജി.) തിരിച്ചിട്ടുണ്ട്. എൻ.എസ്.ജി. നാല് വിഭാഗത്തിൽ കാസർകോട്, കാഞ്ഞങ്ങാട്, പയ്യ ന്നൂർ, കുറ്റിപ്പുറം, ഒറ്റപ്പാലം സ്റ്റേഷനുകളാണുള്ളത്. എൻ.എസ്.ജി. അഞ്ച് വിഭാഗത്തിൽ പട്ടാമ്പി, പരപ്പനങ്ങാടി, കണ്ണപുരം, വാണി യമ്പലം സ്റ്റേഷനുകളും എൻ.എസ്. ജി. ആറ് വിഭാഗത്തിൽ എലത്തൂർ, കോട്ടിക്കുളം, വളപട്ടണം, കടലുണ്ടി, കണ്ണൂർ സൗത്ത്, കല്ലായി, തിക്കോടി സ്റ്റേഷനുകളുമാണുള്ളത്. ഈ 16 സ്റ്റേഷനുകളിലും ഓരോ ഒഴിവുവിതമാണുള്ളത്. എൻ.എസ്.ജി. നാല് സ്റ്റേഷനുകളിൽ ഒരുവർഷത്തേക്കും മറ്റ് സ്റ്റേഷനുകളിൽ മൂന്നുവർഷത്തേക്കുമാണ് നിയമനം.

യോഗ്യത

പത്താം ക്ലാസാണ് അടിസ്ഥാനയോഗ്യത. സ്റ്റേഷൻ നിൽക്കുന്ന അതേ ജില്ലയിലെ താമസക്കാരനാകണം. പ്രായം 18 വയസ്സിന് മുകളിലായിരിക്കണം. അപേക്ഷിക്കുമ്പോൾ ക്രിമിനൽ കേസുണ്ടാകരുതെന്നും പിരിച്ചുവിടപ്പെട്ട റെയിൽവേ ജീവനക്കാരനാകരു തെന്നും നിർബന്ധമുണ്ട്.

വേതനം

മൂന്ന് സ്ലാബുകളിലായാണ് കമ്മിഷൻ ലഭിക്കുക. വിൽക്കുന്ന ടിക്കറ്റുകളിൽനിന്ന് ലഭിക്കുന്നത് 20,000 രൂപവരെയാണെങ്കിൽ, അതിന്റെ 25 ശതമാനം കമ്മിഷനായി ലഭിക്കും. 20,001 രൂപമുതൽ ഒരുലക്ഷം രൂപവരെയാണെങ്കിൽ, 25 ശതമാനമാണ് കമ്മിഷൻ. എന്നാൽ, ഒരുലക്ഷം രൂപയ്ക്ക് മുകളിലാണ് കിട്ടുന്നതെങ്കിൽ, എൻ.എ സ്.ജി. ആറ്, അഞ്ച് സ്റ്റേഷനുകളിൽ പരമാവധി നാലുശതമാനവും എൻ.എസ്.ജി. നാല് സ്റ്റേഷനുക ളിൽ പരമാവധി രണ്ടുശതമാന വുമാണ് കമ്മിഷനായി ലഭിക്കുക. അപേക്ഷാഫോറത്തിൽ സമ്മതിച്ച നിരക്ക് ഇതിനെക്കാൾ കുറവാണ ങ്കിൽ, അതിനനുസരിച്ച തുകയായിരിക്കും ലഭിക്കുക. സാധാരണ ടിക്കറ്റിന് പുറമേ മുതിർന്നവർക്കു ള്ള കൺസഷൻ ടിക്കറ്റ്, സീസൺ ടിക്കറ്റ് എന്നിവയും ഏജന്റുമാർക്ക് നൽകാം.

തിരഞ്ഞെടുപ്പ്

ഒരുലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം ലഭിച്ചാൽ എത്ര കമ്മിഷൻ വേണ്ടിവരുമെന്ന് അപേക്ഷാഫോറത്തിൽ പൂരിപ്പിക്കണം. ഏറ്റവും കുറവ് കമ്മിഷൻ രേഖപ്പെ ടുത്തുന്നവരെയായിരിക്കും ഏജന്റായി നിയമിക്കുക. ഒരേ കമ്മിഷനാണ് രേഖപ്പെടുത്തിയതെങ്കിൽ നറുക്കിടും.
ഒക്ടോബർ 26-ന് ഉച്ചയ്ക്ക് 3.30 ന് അപേക്ഷാഫോറം പരിശോധിച്ച് ഏജന്റിനെ തിരഞ്ഞെടുക്കും.കവർ തുറക്കുമ്പോൾ അപേക്ഷ കർക്കും ഓഫീസിലെത്തി ഇതിൽ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടു ന്നവർ എൻ.എസ്.ജി. നാല് സ്റ്റേ ഷനിലാണെങ്കിൽ 50,000 രൂപയും എൻ.എസ്.ജി. അഞ്ച് സ്റ്റേഷനിലാ ണെങ്കിൽ 25,000 രൂപയും എൻ.എ സ്.ജി. ആറ് സ്റ്റേഷനിലാണെങ്കിൽ 10,000 രൂപയും സുരക്ഷാതുകയായി കെട്ടിവയ്ക്കണം. കരാറവസാനിക്കുമ്പോൾ ഇത് തിരിച്ചുകിട്ടും.

അപേക്ഷ
അപേക്ഷാഫോറം www. sr.indianrailways.gov.in nom വെബ്സൈറ്റിൽനിന്നോ പാലക്കാട് ഡിവിഷണൽ മാനേജരുടെ ഓഫീ സിൽനിന്നോ ഒക്ടോബർ 26-ന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും. ഒരാൾ ഒന്നിൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് അപേക്ഷിക്കാൻ പാടില്ല.
ഫോറത്തിന്റെ വില: 1,120 രൂപ.
എൻ.എസ്.ജി. നാല് സ്റ്റേഷനു കളിലേക്കാണ് അപേക്ഷയെങ്കിൽ, 10,000 രൂപയും എൻ.എസ്.ജി. അഞ്ച് സ്റ്റേഷനുകളിലേക്കാണ ങ്കിൽ, 5,000 രൂപയും എൻ.എസ്. ജി. ആറ് സ്റ്റേഷനുകളിലേക്കാണ ങ്കിൽ, 2,000 രൂപയും നിരതദ്രവ്യ നിക്ഷേപമായി (ഏണസ്റ്റ് മണി ഡെപ്പോസിറ്റ്) കെട്ടിവയ്ക്കണം.പൂരിപ്പിച്ച അപേക്ഷയോടൊപ്പം പുതിയ പാസ്പോർട്ട് സൈസ് 
കളർ ഫോട്ടോ, അപേക്ഷാഫോറ ത്തിന്റെയും നിരതദ്രവ്യനിക്ഷേപ ത്തിന്റെയും തുകയ്ക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റ്, റസിഡൻസ് സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫി ക്കറ്റ്, എസ്.എസ്.എൽ.സി. മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പുകൾ എന്നിവയുണ്ടായിരിക്കണം. സർട്ടി ഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റിന്റെയും പകർപ്പുകൾ ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്തിരിക്കണം.

അപേക്ഷ സീനിയർ ഡിവി ഷണൽ കമേഴ്സ്യൽ മാനേജർ, പാലക്കാട് ഡിവിഷൻ, റെയിൽവേ ഡിവിഷണൽ ഓഫീസ്, ക ഴ്സ്യൽ ബ്രാഞ്ച്, സതേൺ റെയിൽവേ, പാലക്കാട്-678002 എന്ന വിലാസത്തിൽ അയക്കണം. കവറിന് പുറത്ത് Application for appointment as STBA at station എന്ന് എഴുതിയിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി; ഒക്ടോബർ 26-ന് മൂന്നുമണി,

 കൂടുതൽ വിശദവിവരങ്ങൾക്ക്

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain