പത്താം ക്ലാസ് ഉള്ളവർക്ക് അംഗൺവാടി ഹെൽപ്പർ വർക്കർ ജോലി നേടാം

Anganavaadi Worker/Helper, job vacancies kerala 
എറണാകുളം ജില്ലയിലെ ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ / ഹെൽപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .

അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരും സേവന തൽപരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 01 / 01 / 2022 – ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം . പട്ടിക ജാതി , പട്ടിക വർഗ്ഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3 വർഷത്തെ നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും .

വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ പത്താം ക്ലാസ് പാസ്സായിരിക്കണം .

 ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സാകാൻ പാടില്ലാത്തതാണ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം .

 പൂരിപ്പിച്ച അപേക്ഷകൾ 31/10/2022 വൈകീട്ട് 5.00 മണി വരെ കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി അഡിഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ ഓഫീസിൽ
( ഫോൺ നമ്പർ : 0484 2558060 ) സ്വീകരിക്കുന്നതാണ് . അപേക്ഷയുടെ മാതൃക ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് ഓഫീസ് , ചേരാനല്ലൂർ എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസ് , പഞ്ചായത്ത് വെബ് സൈറ്റ് , അടുത്തുള്ള അങ്കണവാടി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്

🔰 സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിൽ നിയമനം നടത്തുന്നു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ നിര്‍ഭയ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന  എസ്.ഒ.എസ് മോഡല്‍ ഹോമില്‍ സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രതിമാസം 10,000 രൂപയാണ് വേതനം.

എസ്.എസ്.എല്‍.സി ആണ് യോഗ്യത. ഹോമില്‍ താമസിച്ച് ജോലി ചെയ്യേണ്ടതിനാല്‍ 25 വയസ്സിന് മുകളിലുളള അവിവാഹിതര്‍, വിവാഹ ബന്ധം വേര്‍പ്പെട്ടവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന.

അപേക്ഷകര്‍ക്ക് പ്രായം 2022 ജനുവരി ഒന്നിന് 25 വയസ്സ് തികഞ്ഞിരിക്കണം. ഒക്‌ടോബര്‍ 28 ന് ഉച്ചയ്ക്ക് 1.30 ന് പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റയും യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.
ഫോണ്‍: 0491-2531098.

⭕️ സുല്‍ത്താന്‍ ബത്തേരി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ നൂല്‍പ്പുഴ, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അങ്കണ്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 7. കൂടുതല്‍ വിവരങ്ങള്‍ ഐ.സി.ഡി.എസ് സുല്‍ത്താന്‍ ബത്തേരി ഓഫീസില്‍ ലഭിക്കും.
ഫോണ്‍: 04936 222 844, 9188959885

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain