ദിവസവേതന അടിസ്ഥാനത്തിൽ നേടാവുന്ന ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.
ഡ്രൈവർ ജോലി ഒഴിവ്കോഴിക്കോട് ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ എരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് ആംബുലൻസിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു.
താൽപ്പര്യമുള്ളവർ ലൈസൻസ്, ബാഡ്ജ് എന്നിവയുടെ അസ്സൽ രേഖകളുമായി ഒക്ടോബർ 17 ന് രാവിലെ 10.30ന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.
ഹെൽപ്പർ ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ(കാർപെൻറർ) തസ്തികയിലേക്ക് അഞ്ച് ഒഴിവുകൾ നിലവിലുണ്ട്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 22 ന് മുമ്പായി ബന്ധപ്പെട്ട എംപ്ലോയിമെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
യോഗ്യത- എസ്.എസ്.എൽ.സി, എൻ.ടി.സി
കാർപെൻറർ, രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി 18 വയസ്സു മുതൽ 41 വയസ്സ് വരെ.
നിയമാനുസൃതമായ വയസ്സിളവ് അനുവദനീയം. സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല.
ഹാച്ചറി ലേബേഴ്സ് നിയമനം
ഫിഷറീസ് വകുപ്പിന്റെ കീഴിൽ വയനാട് ജില്ലയിലെ കാരാപ്പുഴയിൽ പ്രവർത്തിക്കുന്ന മത്സ്യവിത്തുല്പാദന കേന്ദ്രത്തിൽ ദിവസവേതനടിസ്ഥാനത്തിൽ ഹാച്ചറി ലേബേഴ്സ് നിയമനം നടത്തുന്നു.
യോഗ്യത: എസ്.എസ്.എൽ.സി. ടൂ വീലർ ഡ്രൈവിംഗ് ലൈസൻസ് വേണം.
അമ്പലവയൽ, മീനങ്ങാടി, മുട്ടിൽ, ഗാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായവർക്കും ഫിഷർമെൻ/ഫിഷറീസ് സൊസൈറ്റി അംഗങ്ങൾക്ക് മുൻഗണന.
അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ ഒക്ടോബർ 20 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, പൂക്കോട് തടാകം, ലക്കിടി പി ഒ, വയനാട് 670645 എന്ന വിലാസത്തിൽ ലഭിക്കണം.
ഐ.റ്റി.അസിസ്റ്റന്റ് ജോലി ഒഴിവുകൾ
പത്തനംതിട്ട റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ആരംഭിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് സമീപവാസികളായ ബിരുദധാരികളും, കമ്പ്യൂട്ടർ പരിജ്ഞാനവും, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗിൽ പ്രാവീണ്യവുമുള്ള പട്ടികവർഗക്കാരെ ഐ.റ്റി.അസിസ്റ്റന്റായി നിയമിക്കുന്നു.
യോഗ്യത പ്ലസ് ടു പാസ്, ഡിസിഎ /ഡിറ്റിപി (ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നും) ഐടിഐ / പോളിടെക്നിക്ക്.
പ്രായപരിധി - 21-35, അഭിലഷണീയം മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്, വേഡ് / എക്സെൽ എന്നിവയിൽ പ്രാവീണ്യം. പ്രതിമാസ ഓണറേറിയം 15000രൂപ. നിയമന കാലാവധി 2023 മാർച്ച് 31 വരെ.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഈ മാസം 17 ന് രാവിലെ 11 ന് റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ജാതി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
ഹോംഗാർഡ് ജോലി ഒഴിവുകൾ
എറണാകുളം ജില്ലയിലെ ഹോംഗാർഡ് ഒഴിവുകൾ നികത്തുന്നതിന്റെ ഭാഗമായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഒക്ടോബർ 31-ന് മുമ്പായി എറണാകുളം ജില്ല ഫയർ ഓഫീസിൽ അപേക്ഷ നൽകണം.
ആർമി, നേവി, എയർഫോഴ്സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക/ അർധസൈനിക വിഭാഗങ്ങളിൽ നിന്നും പൊലീസ്, ഫോറസ്റ്റ് എക്സൈസ്, ജയിൽ മുതലായ സർവ്വീസുകളിൽ നിന്നും വിരമിച്ച 35-നും 58-നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി. യോഗ്യതയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
ഇവരുടെ അഭാവത്തിൽ ഏഴാം ക്ലാസ് യോഗ്യതയുള്ളവരെയും പരിഗണിക്കും.
സർക്കാർ സർവ്വീസിൽ ജോലിയുള്ളവർ അപേക്ഷിക്കാൻ യോഗ്യരല്ല. കായികക്ഷമത, ശാരീരിക ക്ഷമത പരീക്ഷകൾ വിജയിക്കണം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക എറണാകുളം ജില്ല ഫയർ ഓഫീസിൽ ലഭിക്കും.