ഉടൻ അപേക്ഷിക്കുക ജോലി നേടാം
⭕️കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഫെയർ ഒക്ടോബർ 15 ന്.
കൊല്ലം എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഫെയർ ( Mini Job Fair at Kollam Employability Centre) 2022 ഒക്ടോബർ 15 ന് സംഘടിപ്പിക്കുന്നു. കൊല്ലം ബിഷപ് ജെറോം ഇൻസ്റ്റിറ്റൂട്ടിലാണ് ജോബ് ഫെയർ നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് കൊല്ല ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക.
⭕️ബസ് ഡ്രൈവർ.
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ബസ് ഡ്രൈവറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയം, ഹെവി പാസഞ്ചർ / ഹെവി ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനു നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിങ് ലൈസൻസ് എടുത്ത് അഞ്ചുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, പൂർണമായ കാഴ്ച/ശ്രവണശേഷി/ഫിറ്റ്‌നസ് (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം) എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 40 നും 60 നും ഇടയിൽ. വിമുക്തഭടന്മാർക്ക് മുൻഗണന ഉണ്ടായിരിക്കും. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല.
⭕️ഡാറ്റ എൻട്രി ഓപ്പറേറ്റർ
എറണാകുളം ജില്ലാ പഞ്ചായത്ത്
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. 90 ദിവസമാണ് നിയമന കാലാവധി. 2022 ഒക്ടോബർ 18ന് രാവിലെ 11ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. എൽ.എസ്. ജി.ഡി/പൊതുമരാമത്ത് വകുപ്പിൽ ഇ-ടെണ്ടറിംഗ് പരിജ്ഞാനമുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. ഫോൺ :0484 2421874
⭕️കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ കാസ്പിന്(KASP) കീഴിൽ മെഡ്കോ സ്റ്റാഫ് തസ്തികയിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
രണ്ട് ഒഴിവുകളിൽ ഒരു വർഷത്തേക്കാണ് നിയമനം.
ബി. എസ്. സി നഴ്സിംഗ് അല്ലെങ്കിൽ ജി. എൻ. എ.എം നഴ്സിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 11ന് രാവിലെ 11.30ന് ഐ. എം. സി. എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.
⭕️കാസർകോട് ജില്ലയിലെ ബി.ആർ.സികളിൽ സെക്കണ്ടറി വിഭാഗത്തിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പരിപാലിക്കുന്നതിനായുള്ള ആയമാരുടെ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അഭിമുഖം ഒക്ടോബർ 11ന് രാവിലെ 10.30ന് സമഗ്രശിക്ഷാ കേരളം കാസർകോട് ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വാർഷികവരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം.
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാവിന് മുൻഗണന.
⭕️തിരുവനന്തപുരം ജില്ലയിലെ സി.ഇ.ടി (കോളേജ് ഓഫ് എൻജിനീയറിങ് ട്രിവാൺഡ്രം)യിൽ വിവിധ വിഭാഗങ്ങളിലായി ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലായി വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
എഴുത്തുപരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കും.
പ്രായപരിധി 45 വയസ്സ്. താല്പര്യമുള്ളവർ ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 11 ന് രാവിലെ 9.30 ന് ബന്ധപ്പെട്ട വിഭാഗത്തിലെത്തണം.