ഹോണ്ട ഷോറൂമിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ - Honda showroom job vacancy

ഹോണ്ട ഷോറൂമിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.

 പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ടയുടെ കേരളത്തിലെ ബ്രാഞ്ചായഎ എം ഹോണ്ടയിലേക്ക് നിരവധി ഒഴിവിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി ചുവടെ നൽകുന്നു.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.അതിനുശേഷം കേരളത്തിലെ ചില വേക്കൻസികൾ കൂടി നൽകിയിട്ടുണ്ട്.

🔺Sales team leaders

🔺Nexa sales consultants

🔺Field sales executives

🔺Showroom sales executives • Tinkers

🔺Insurance telecallers (Female-Malappuram)

🔺Customer care executives
(Female-Malappuram)

🔺Accessories fitters

🔺Service advisors

🔺Body shop advisors

🔺Driver (Perinthalmanna only)

🔺 Graphic designer (Malappuram)

🔺Body shop supervisors (Malappuram)

എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എ എം ഹോണ്ട സംഘടിപ്പിക്കുന്ന മെഗാ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി നേടാവുന്നതാണ്.ഇന്റർവ്യൂ മായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ചുവട് നൽകിയിട്ടുണ്ട്.

2nd November 2022 (Wednesday)
Venue: A.M. MOTORS®, Malappuram Time: 10:00 am to 5 pm.

 ബയോഡാറ്റകൾ അയച്ചുകൊടുത്ത അപേക്ഷിക്കേണ്ട സ്ഥാപനത്തിന്റെ ഔദ്യോഗിക ഈമെയിൽ അഡ്രസ് ചുവടെ നൽകുന്നു.
careers@ammotors.in

⭕️ നാട്ടിൽ വന്നിട്ടുള്ള പ്രധാനപ്പെട്ട മറ്റു ചില ഒഴിവുകൾ ചുവടെ..


പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ വടക്കേ മുത്തശ്ശിയാർക്കാവ് ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 30ന് വൈകീട്ട് അഞ്ചിനകം തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസിൽ ലഭിക്കണം.
അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങൾക്കുമായി ഓഫീസിലോ വകുപ്പിന്റെ പെരിന്തൽമണ്ണ ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.

⭕️ആലപ്പുഴ: ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കാഷ്വൽ പ്രൊഡക്ഷൻ അസിസ്റ്റന്റിനെ താത്കാലികമായി നിയമിക്കുന്നു.

ഏതെങ്കിലും വിഷയത്തിൽ സർവ്വകലാശാല ബിരുദവും റേഡിയോ പരിപാടികൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനവും അവതരിപ്പിക്കാനുള്ള കഴിവുമാണ് യോഗ്യത.
പ്രായപരിധി: 18-41വയസ്. ഒഴിവുകളുടെ എണ്ണം: 15. പ്രതിദിനം 1075 രൂപ വേതനം ലഭിക്കും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ ഏഴിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

⭕️കോഴിക്കോട് ഫിഷറീസ് വകുപ്പിന്റെ പദ്ധതിയിലേക്ക് പ്രൊജക്ട് കോ ഓർഡിനേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.

സംസ്ഥാന കാർഷിക യൂണിവേഴ്സിറ്റിയിൽ നിന്നോ, ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നിന്നോ നേടിയിട്ടുള്ള ബി.എഫ്.എസ്.സി/ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും അക്വാകൾച്ചർ വിഷയത്തിൽ ബിരുദാനന്തര ബിരുദം/ സുവോളജിയിലോ ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ ഉള്ള ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത.
അപേക്ഷകർ വടകര താലൂക്കിൽപ്പെട്ടവരായിരിക്കണം. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ പകർപ്പും സഹിതം ഒക്ടോബർ 29 ന് രാവിലെ 9.30 ന് മുമ്പായി വെസ്റ്റ്ഹില്ലിലെ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നേരിട്ട് പങ്കെടുക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain