താലൂക്ക് ആശുപത്രിയില്‍ നിരവധി ജോലി ഒഴിവുകൾ - Hospital job vacancy in kerala

താലൂക്ക് ആശുപത്രിയില്‍ നിരവധി ജോലി ഒഴിവുകൾ 

താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യന്‍, സെക്യൂരിറ്റി, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്.

ഒഴിവുകളും യോഗ്യതയും 
സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഗവ. അംഗീകൃത ജിഎന്‍എം/ബിഎസ്ഇ, നഴ്സിങ് കൗണ്‍സില്‍ രജസിട്രേഷനും ഇസിജി ടെക്നീഷ്യന് ഹയര്‍സെക്കന്‍ഡറി /വിഎച്ച്എസ് സി, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇസിജി ആന്‍ഡ് ഓഡിയോമീറ്റര്‍ ടെക്നോളജിയും സെക്യൂരിറ്റിയ്ക്ക് സെക്യൂരിറ്റി ട്രെയ്നിങ് കോഴ്സ് അല്ലെങ്കില്‍ വിമുക്ത ഭടന്‍, ലാബ് ടെക്നീഷ്യന് ബി.എസ.സി എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടി. ഫാര്‍മസിസ്റ്റിന് ബിഫാം അല്ലെങ്കില്‍ ഡിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത.

സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യന്‍, സെക്യൂരിറ്റി തസ്തികകളിലേക്ക് ഒക്ടോബര്‍ 26ന് രാവിലെ 10.30 നും ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് 27ന് രാവിലെ 10 നും കൂടികാഴ്ച നടത്തും.
സ്ഥലം : മലപ്പുറം, ഫോണ്‍ 0483 2734866.

മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു 

കോഴിക്കോടുള്ള പ്രമുഖ വെജിറ്റേറിയൻ റെസ്റ്റോറന്റിലേക്ക് ഉടൻ ആവശ്യമുണ്ട്

1. കിച്ചൻ സൂപ്പർവൈസർ
2. ക്ലീനിങ് സ്റ്റാഫ്‌
3. സർവീസ് സ്റ്റാഫ്‌ (വെയിറ്റർ )
4. ക്യാപ്റ്റൻ
5. പ്ലേറ്റ് വാഷിംഗ്‌ സ്റ്റാഫ്‌

ജോലി നേടാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്ത നമ്പറിൽ വിളിക്കുക.
Ph :+91 90370 72914

⭕️ തിരുവനന്തപുരത്തെ വാട്ടർ പ്യൂരിഫയർ സെയിൽസ് & സർവീസ് നടത്തുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് താഴെ പറയുന്ന അടിയന്തിര ഒഴിവുകൾ.
                                                                                      1 ) ടെലി സെയിൽസ് എക്സിക്യൂട്ടീവ് 2 ) ക്ലീനിങ്ങ് സ്റ്റാഫ്

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ വിളിക്കുക 
MOB : 9072174888 ;0484026488

⭕️ തിരുവനന്തപുരം എസ്.എ.ടി. ഹോസ്പിറ്റൽ ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി ഫാർമസിസ്റ്റുകളുടെ താത്കാലിക നിയമനം നടത്തുന്നു. കേരള സർക്കാർ അംഗീകരിച്ച ഫാർമസി ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷനും വേണം.
അഭിമുഖം, ഒക്ടോബർ 25-ന് രാവിലെ 10.30-ന് എസ്.എ.ടി. ആശുപത്രി ഗോൾഡൻ ജൂബിലി ബ്ലോക്കിലെ സൊസൈറ്റി ഓഫീസിൽ.

⭕️പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ സ്കൂളിലെ കുട്ടികൾക്ക് യോഗ പരിശീലനം നൽകുന്നതിന് ദിവസ വേതന അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത -ബിഎൻവൈഎസ് ബിരുദം / കേരള സ്പോർട്ട് കൗൺസിൽ യോഗ അസോസിയേഷൻ ഇവ അംഗീകരിച്ചിട്ടുളള യോഗ്യത (ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരത്തിന് വിധേയം).
അപേക്ഷ ഗവ. ആയുർവേദ ഡിസ്പെൻസറി, ഇളമണ്ണൂരിൽ സമർപ്പിക്കണം. അവസാന തീയതി ഈ മാസം 25.

⭕️തൃശൂർ ജില്ലയിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അവസരമൊരുക്കുന്നു.
വി.എച്ച്.എസ്.സി (അഗ്രി) പൂർത്തിയാക്കിയവർക്കും അഗ്രിക്കൾച്ചർ/ ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.
പ്രായപരിധി:18 - 41. അപേക്ഷകൾ പ്രാദേശിക തലത്തിൽ കൃഷിഭവനുകളിലും ബ്ലോക്ക് തലത്തിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുകളിലും ഒക്ടോബർ 25 വരെ സ്വീകരിക്കും.
വിശദവിവരങ്ങൾക്കായി അതാത് കൃഷിഭവനുകളിൽ ബന്ധപ്പെടുക.

⭕️പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫിസിയോതെറാപ്പിസ്റ്റ്, സാനിറ്റേഷൻ വർക്കർ തസ്തികകളിലേക്ക് ഒക്ടോബർ 25 ന് വാക്ക് ഇൻ-ഇന്റർവ്യൂ നടത്തുന്നു.

ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, പി.ജി.ഡി.സി.എ. മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യതപ്രായം 40 കവിയരുത്. പ്രവൃത്തിപരിചയം മൂന്നു മുതൽ അഞ്ച് വർഷം വരെ. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ജില്ലാ ഹോമിയോ ആശുപത്രിയിലാണ് അഭിമുഖം.
ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഉച്ചയ്ക്ക് 12 മുതൽ രണ്ട് വരെയാണ് അഭിമുഖം. ബി.പി.ടി (ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി) ആണ് യോഗ്യത. പ്രായം 40 കവിയരുത്. പ്രവൃത്തിപരിചയം മൂന്നു മുതൽ അഞ്ച് വർഷം വരെ.
സാനിറ്റേഷൻ വർക്കർ തസ്തികക്ക് എസ്.എസ്.എൽ.സി ആണ് യോഗ്യത. പ്രായം 35നും 40 നും മധ്യേ. പ്രവൃത്തിപരിചയം മൂന്ന് വർഷം. ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെയാണ് അഭിമുഖം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain