ആശുപത്രിയിൽ നിരവധി ജോലി ഒഴിവുകൾ - Hospital jobs in kerala

ആശുപത്രിയിൽ നിരവധി ജോലി ഒഴിവുകൾ 

⭕️ജോലി ഒഴിവ് : ജനറല്‍ ആശുപത്രി, കെ.എ.എസ്.പി ന്‍റെ കീഴില്‍ സ്റ്റാഫ് നഴ്സ്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇന്‍ഷുറന്‍സ് (ഡോക്യുമെന്‍റേഷന്‍ നഴ്സ്) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ജി.എന്‍.എം/ബി.എസ്.സി. ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com എന്ന ഇ-മെയിലിലേക്ക് 2022 നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം

ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ്, കെ.എ.എസ്.പി -ഡോക്യുമെന്‍റേഷന്‍ നഴ്സ് എന്ന് രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികൾ ഓഫീസില്‍ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോക്കോളിന് വിധേയമായി അഭിമുഖ പരീക്ഷക്ക് ഹാജരാകണം. കൂടാതെ ഇ-മെയില്‍ അയച്ചതിന് ശേഷം https://forms.gle/UELnWoRKobGbiDjz9 ഗൂഗിൾ ഡ്രൈവില്‍ അപ്ഡേറ്റ് ചെയ്യണം.

⭕️താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ്, ജി.എന്‍.എം/ബി.എസ്.സി നഴ്സിംഗ്, കെ.എന്‍.സി രജിസ്ട്രേഷന്‍, കാത്ത് ലാബ് എക്സ്പീരിയന്‍സ്. പ്രായപരിധി 2022 ജനുവരി ഒന്നിന് 18 -36 വയസ്സ്.

താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം നവംബര്‍ മൂന്നിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11 ന് നടത്തുന്ന എഴുത്തു പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ

⭕️പാലക്കാട് : അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2022-23 വർഷത്തേക്ക് സൈക്കോളജിസ്റ്റ് താൽക്കാലിക നിയമനം നടത്തുന്നു.

സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ എം.എസ്.സി), ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തിപരിചയം, തുടങ്ങിയവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർരണ്ട് രാവിലെ 11ന് അസ്സൽ രേഖകളും പകർപ്പുകളുമായി ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

⭕️പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈൽ വെറ്ററിനറി ക്ലിനിക്കിൽ വെറ്ററിനറി സർജനെ നിയമിക്കുന്നതിനായി ഈ മാസം 31ന് രാവിലെ 10ന് അഭിമുഖം നടത്തും.
തിരഞ്ഞെടുക്കുന്നവർക്ക് 90 ദിവസത്തെ കരാർ അടിസ്ഥാനത്തിൽ നിബന്ധനകൾക്ക് വിധേയമായി നിയമനം നൽകും.

താൽപര്യമുളളവർ ബയോഡേറ്റ, ആധാർ കാർഡ്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും, പകർപ്പും സഹിതം അന്നേ ദിവസം ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
കേരള വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുളള തൊഴിൽ രഹിതരായ വെറ്ററിനറി സയൻസിൽ ബിരുദധാരികൾക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തിൽ വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും.

⭕️തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2022-2023 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിൽ അതിഥി അധ്യാപകനെ താൽക്കാലികമായി നിയമിക്കുന്നതിന് നവംബർ മൂന്നിന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും.

യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ രേഖകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

⭕️വനിതാ ശിശു വികസന വകുപ്പിന്റെ ധനസഹായത്തോടെ കാസർകോട് പ്രവർത്തിക്കുന്ന സർവ്വീസ് പ്രൊവൈഡിംഗ് സെന്ററിൽ ലീഗൽ കൗൺസിലറുടെ ഒഴിവ്. ഒക്ടോബർ 31ന് ഉച്ചയ്ക്ക് 2.30ന് ഉദയഗിരി പാറക്കട്ട ജംഗ്ഷനിലെ സർവ്വീസ് പ്രൊവൈഡിംഗ് സെന്ററിൽ അഭിമുഖം നടക്കും.
നിയമബിരുദവും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കേസ് നടത്തി മൂന്ന് വർഷം പരിചയവുമുള്ള വനിതകൾക്ക് പങ്കെടുക്കാം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain