ബയോഡാറ്റ - അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
ഇന്നത്തെ കാലത്ത് ഏതൊരു ജോലിക്ക് അപേക്ഷിക്കുന്നതും ബയോഡാറ്റ സെന്റ് ചെയ്തതാണ്. എന്നാൽ മിക്ക ആളുകൾക്കും എങ്ങനെ നല്ലൊരു ബയോഡാറ്റ തയ്യാറാക്കാം എങ്ങനെ അയക്കാം എന്നൊന്നും വലിയ ധാരണയില്ല. നല്ലൊരു ബയോഡാറ്റ നിർമ്മിക്കുന്നതും അത് അയയ്ക്കുന്നതും നിങ്ങൾക്ക് ജോലി ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ എങ്ങനെ നല്ലൊരു ബയോഡാറ്റ നിർമ്മിക്കാം എന്ന് മനസ്സിലാക്കാം.
തൊഴിലുടമകൾ ശരാശരി ആറോ ഏഴോ സെക്കൻഡ് മാത്രമേ റെസ്യൂമുകൾ നോക്കൂ.
ഒരു ജോലി പോസ്റ്റ് ചെയ്തതിന്റെ ആദ്യ നാല് ദിവസങ്ങൾക്കുള്ളിൽ രാവിലെ 6 മണിക്കും 10 മണിക്കും ഇടയിൽ നിങ്ങളുടെ ബയോഡാറ്റ അയച്ചാൽ നിങ്ങൾക്ക് മികച്ച ഫലം ലഭിക്കും.
നിങ്ങളുടെ ബയോഡാറ്റ വ്യക്തവും സംക്ഷിപ്തവും നിങ്ങൾ അപേക്ഷിക്കുന്ന ജോലിക്ക്അനുയോജ്യമായതുമായിരിക്കണം.
നിലവിലെ തൊഴിൽ ക്ഷാമത്തിനും തൊഴിൽ ലഭ്യത കുറവിനു ഇടയിൽ പിടിച്ചുനിൽക്കണമെങ്കിൽ നിർബന്ധമായും നിങ്ങൾക്ക് നല്ലൊരു ബയോഡാറ്റ കയ്യിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഏത് ജോലി ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് ആദ്യത്തെ പടിയാണ് ബയോഡാറ്റ സെന്റ് ചെയ്യുക എന്നത് . നിങ്ങളുടെ ബയോഡാറ്റ മറ്റുള്ളവരിൽ നിന്ന് എത്രത്തോളം വ്യത്യസ്തമായ നിൽക്കുന്നുവോ അത്രത്തോളം ജോലി ലഭിക്കാനുള്ള സാധ്യതയും കൂടുതലായിരിക്കും.
ഒരു ബയോഡാറ്റ ക്ക് വേണ്ട ഗുണങ്ങൾ ചുവടെ നൽകുന്നു
🔺 നിങ്ങളുടെ ബയോഡാറ്റ തികച്ചും സിമ്പിൾ ആയിരിക്കണം. ഒന്നിൽ കൂടുതൽ പേജുകളിൽ നിങ്ങളുടെ ബയോഡാറ്റ വലുതാക്കി കാണിക്കുന്നതിൽ അല്ല കാര്യം.
മറിച്ചു ചുരുങ്ങിയ വാക്കുകളിൽ കൂടുതൽ വിവരങ്ങൾ ബയോഡാറ്റ വഴി കൈമാറാൻ സാധിക്കണം. ആവശ്യമില്ലാത്ത എല്ലാ രേഖകളും വിശദവിവരങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കുക.
🔺 നിങ്ങൾ അപേക്ഷിക്കുന്ന ജോലിക്ക് അനുസൃതമായ ബയോഡാറ്റ നിർമ്മിക്കാൻ ശ്രമിക്കുക.
🔺 നിങ്ങളുടെ യോഗ്യതകളും വർക്ക് എക്സ്പീരിയൻസും മുൻതൂക്കം നൽകി ബയോഡാറ്റ നിർമ്മിക്കാൻ ശ്രദ്ധിക്കുക.
🔺 പ്രസ്തുത സ്ഥാപനത്തിലേക്ക് അപേക്ഷിക്കുന്നതിനു മുന്നേ നിങ്ങൾ വർക്ക് ചെയ്ത സ്ഥാപനത്തിൽ നിങ്ങൾക്ക് ഏതെങ്കിലും രീതിയിലുള്ള അവാർഡുകൾ എന്തെങ്കിലും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ബയോഡാറ്റയിൽ കാണിക്കുന്നത് നിങ്ങൾക്ക് ഒരു പ്ലസ് പോയിന്റ് ആയിരിക്കും.
🔺 നിങ്ങളുടെ ബയോഡാറ്റയിൽ ഉപയോഗിക്കുന്ന ഓരോ വാക്യങ്ങളും ഉയർന്ന നിലവാരം ഉള്ളതാണ് എന്ന് ഉറപ്പാക്കുക.
🔺 പരമാവധി ഇംഗ്ലീഷ് ലാംഗ്വേജ് ഇൽ ബയോഡാറ്റ തയ്യാറാക്കാൻ ശ്രമിക്കുക.
🔺 നിങ്ങളുടെ ബയോഡാറ്റ 100% ക്ലീൻ ആണെന്ന് ഉറപ്പുവരുത്തുക. ബയോഡാറ്റ നോക്കിയശേഷം അതിൽ സ്പെല്ലിങ് മിസ്റ്റേക്ക് ഗ്രാമർ മിസ്റ്റേക്ക് എന്നിവയൊന്നും ഇല്ലെന്ന് ഉറപ്പാക്കണം.
🔺 വ്യക്തമായ ഒരു ഫോർമാറ്റിൽ വേണം നിങ്ങൾ ബയോഡാറ്റ തയ്യാറാക്കേണ്ടത്.
🔺 ഓരോ ഹെഡിങ് പ്രത്യേകം എടുത്തു കാണിച്ച വളരെ വൃത്തിയായി ബയോഡാറ്റ തയ്യാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചു നല്ലൊരു ബയോഡാറ്റ തയ്യാറാക്കിയാൽ നിങ്ങൾക്ക് നല്ലൊരു ജോലി ലഭിക്കാനുള്ള സാധ്യത കൂടുന്നതാണ്. നിങ്ങൾക്ക് ഗൂഗിളിൽ സെർച്ച് ചെയ്താൽ നല്ല ബയോഡാറ്റ ഫോർമാറ്റുകൾ ലഭിക്കുന്നതാണ്. അതോടൊപ്പം മൊബൈൽ ഫോണിൽ തന്നെ ബയോഡാറ്റ തയ്യാറാക്കാൻ സാധിക്കുന്ന നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ്. നിങ്ങൾക്ക് സ്വന്തമായി നല്ലൊരു ബയോഡാറ്റ തയ്യാറാക്കാൻ അറിയില്ലെങ്കിൽ നിങ്ങൾക്ക് അടുത്തുള്ള കഫെ യിൽ പോയി ആവശ്യപ്പെട്ടാൽ അവർ തയ്യാറാക്കി നൽകുന്നതായിരിക്കും.
അപ്പോൾ എല്ലാവരും നല്ലൊരു ബയോഡാറ്റ തയ്യാറാക്കി സൂക്ഷിക്കുക ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.