പത്താം ക്ലാസ് ഉള്ളവർക്ക് റെയിൽവേയിൽ ജോലി നേടാം | Indian Railway job vacancy |

പത്താം ക്ലാസ് ഉള്ളവർക്ക് റെയിൽവേയിൽ ജോലി നേടാം 

സൗത്തേൺ റെയിൽവേ വിവിധ ഡിവിഷനുകൾ/ വർക്ക്ഷോപ്പുകൾ/യൂണിറ്റുകളിലെ വിവിധ ട്രേഡുകളിലായി അപ്രന്റീസ് ട്രൈനിംഗ് നടത്തുന്നു.

🔺ഫിറ്റർ,
🔺വെൽഡർ,
🔺പെയിന്റർ,
🔺MLT,
🔺മെഷിനിസ്റ്റ്,
🔺ഇലക്ട്രീഷ്യൻ,
🔺വയർമാൻ,
🔺PASAA,
🔺ട്രിമ്മർ,
🔺റഫ്രിജറേഷൻ & എയർ കണ്ടീഷനിംഗ് 🔺മെക്കാനിക്ക്,
🔺COPA,
🔺പ്ലംബർ,
🔺കാർപെന്റർ,
🔺ബ്ലാക്ക് സ്മിത്ത്,
🔺ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ,
🔺ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് (FOA)

തുടങ്ങിയ വിവിധ ട്രേഡുകളിലായി 3154 ഒഴിവുകൾ.അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്/ പ്ലസ് ടു/ ITI.പ്രായം: 15 - 22/ 24 വയസ്സ്
( SC/ ST/ OBC/ PwBD/ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
സ്റ്റൈപ്പൻഡ്: 1,500 - 7,000 രൂപ
അപേക്ഷ ഫീസ് / SC/ ST/ PH/ PWBD: ഇല്ല മറ്റുള്ളവർ: 100 രൂപ.
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്



ചുവടെ നൽകിയിട്ടുള്ള പോസ്റ്റ് ഡേറ്റ് കഴിഞ്ഞിട്ടുണ്ട്.ഒക്ടോബർ 4 ന് ഷെയർ ച്യ്ത പോസ്റ്റ് ആണിത്.റെയിൽവേ പോസ്റ്റ് ലാസ്റ്റ് ഡേറ്റ് ഒക്ടോബർ 31 ആയതിൽ റീപോസ്റ്റ് ചെയ്യുന്നു.

മറ്റ്‌ ജോലി ഒഴിവുകൾ ചുവടെ

⭕️കാർഷിക കോളേജ് വെള്ളായണിയിൽ പ്രവർത്തിക്കുന്ന ട്രെയിനിങ് ഹോസ്റ്റൽ കം ഗസ്റ്റ് ഹൗസിലേക്ക് കുക്ക് കം കെയർ ടേക്കർ തസ്തികയിലെ ഒരു ഒഴിവിലേക്ക് കാര്യക്ഷമതയും അച്ചടക്കവും ഉള്ള ഒരു വ്യക്തിയെ ദിവസവേതനടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിമുഖം 07/10/2022 ന് രാവിലെ 10 ന് കാർഷിക കോളേജ് വെള്ളായണിയിൽ വച്ച് നടത്തപ്പെടുന്നു. യോഗ്യതയുള്ളവർ വയസ്സ് വിദ്യാഭ്യാസ യോഗ്യത ജാതി പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജാരാകേണ്ടതാണ്.

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് പാചകത്തിൽ മുൻപരിചയം ഉള്ളവരും സൈനിക സേവനത്തിൽ
നിന്ന് വിരമിച്ച പുരുഷന്മാർക്ക് മുൻഗണന. വേതനം ദിവസം 755 /- രൂപ (ഒരു മാസം പരമാവധി 20,385/- രൂപ
പ്രായം : 30 മുതൽ 45 വയസ്സ് വരെ (01.01.2022 അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.

⭕️ആലപ്പുഴ: അതിക്രമങ്ങൾക്ക് ഇരയാകുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ആവശ്യമായ നിയമസഹായം നൽകുന്നതിന് താത്ക്കാലികാടിസ്ഥാനത്തിൽ ലീഗൽ കൗൺസിലറെ നിയമിക്കുന്നു.

അപേക്ഷകർ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പ്രായം: 21- 40 വയസ്സ്. യോഗ്യത: നിയമ ബിരുദവും വക്കീലായി രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. സ്ത്രീകൾക്ക് മുൻഗണന.
ഒരു വർഷത്തേക്കാണ് നിയമനം. പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും.
ഉദ്യോഗാർഥികൾ ജാതി, യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഒക്ടോബർ ഏഴിനകം അപേക്ഷ നൽകണം.

⭕️തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ (സി.ഇ.ടി) യിൽ രസതന്ത്ര വിഭാഗത്തിൽ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്.
മൂന്ന് മാസത്തേക്കാണ് നിയമനം. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റും ആണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ ഏഴിനു രാവിലെ 10നു രസതന്ത്ര വിഭാഗത്തിൽ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ അസ്സൽ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഹാജരാകണം.

⭕️ആലപ്പുഴ: ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്നതും ബി.എസ് സി നഴ്സിംഗ്/ജനറൽ നേഴ്സിംഗ് യോഗ്യതയുള്ളവരുമായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകൾക്ക് 2022-23 വർഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി സ്റ്റൈപെന്റോടുകൂടി നിയമനം നൽകുന്നു.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളിലാണ് നിയമനം. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ (ഫോൺ നമ്പർ സഹിതം) ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം.
ആലപ്പുഴ ജില്ലക്കാർക്കാണ് അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ ഏഴ്.



Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain