മിൽമയിൽ ജോലി നേടാം പത്ത് ഉള്ളവർക്ക് - MILMA JOB VACANCY - APPLY NOW

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് മിൽമയിൽ ജോലി.

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ( മിൽമ), ടെക്നീഷ്യൻ Gr. II - ഇലക്ട്രീഷ്യൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ വിശദവിവരങ്ങൾ മനസ്സിലാക്കാനു സാധിക്കും. അതോടൊപ്പം കേരളത്തിലെ ഏറ്റവും പുതിയ മറ്റ് ഒഴിവുകളും നൽകുന്നു. ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക 

തിരുവനന്തപുരം ജില്ലയിലെ കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
 വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്
ITI യിൽ NCVT സർട്ടിഫിക്കറ്റ് ( ഇലക്ട്രീഷ്യൻ ട്രേഡ്)കേരള സർക്കാരിന്റെ കോപീറ്റന്റ് അതോറിറ്റിയിൽനിന്നുള്ള വയർമാൻ ലൈസൻസ് പരിചയം: 1 - 2 വർഷം  എന്നിങ്ങനെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.
പ്രായപരിധി: 40 വയസ്സ് ( SC/ ST/OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും.
 തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുന്ന പ്രതിമാസ ശമ്പളം : 17,000 രൂ. ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്
ഇന്റർവ്യൂ തിയതി: ഒക്ടോബർ 19 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
 മറ്റു ചില പ്രധാനപ്പെട്ട ഒഴിവുകൾ ചുവടെ നൽകുന്നു.

⭕️സാമൂഹ്യനീതി വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റിന്റെ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സാമൂഹ്യ പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും (എം.എസ്.ഡബ്ല്യൂ) സാമൂഹ്യ പ്രവർത്തന മേഖലയിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവുമാണ് യോഗ്യത.

തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. ഇന്റർവ്യൂ തീയതിയിൽ 40 വയസ് കവിയാൻ പാടില്ല. നിയമന തീയതി മുതൽ ആറുമാസത്തേക്കാണ് നിയമനം. പ്രതിമാസം 29,535 രൂപ ഓണറേറിയമായി ലഭിക്കും.ഒരൊഴിവാണ് നിലവിലുള്ളത്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 19ന് രാവിലെ 10 മണിക്ക് പൂജപ്പുര ചാടിയറ റോഡിൽ ആശാഭവൻ ഫോർ മെൻ എന്ന സ്ഥാപനത്തിന് സമീപം ഗവൺമെന്റ് ഒബ്സെർവേഷൻ ഹോം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥിയെ നിർദ്ദിഷ്ട എഗ്രിമെന്റ് അടിസ്ഥാനത്തിൽ മാത്രം ജോലിയിൽ പ്രവേശിപ്പിക്കുന്നതാണെന്ന് സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസർ അറിയിച്ചു.

⭕️നവകേരള കർമ്മ പദ്ധതിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാലകളിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഒപ്പം കമ്പ്യൂട്ടർ സയൻസിൽ സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്.

താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഫോൺ നമ്പറും സഹിതം ഒക്ടോബർ 20ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
വിലാസം ജില്ലാ കോർഡിനേറ്റർ, നവകേരളം പദ്ധതി, രണ്ടാംനില, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain