എർത്ത് സയൻസ് സ്റ്റഡീസിൽ നിരവധി ഒഴിവുകൾ - NCESS JOB VACANCY - APPLY NOW

⭕️⭕️പത്തനംതിട്ട വെണ്ണിക്കുളം സർക്കാർ പോളിടെക്നിക്ക് കോളേജിൽ ട്രേഡ്സ്മാൻ (വെൽഡിംഗ്) തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
നവംബർ രണ്ടിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.
ഒന്നാംക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ) /ടി.എച്ച്.എസ്.എൽ.സി / ഡിപ്ലോമ(മെക്കാനിക്കൽ) ഇവയിലേതെങ്കിലും ആണ് യോഗ്യത.

⭕️കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (ആക്കുളം, തിരുവനന്തപുരം), വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
🔺ഫീൽഡ് അസിസ്റ്റന്റ്
ഒഴിവ്: 1
യോഗ്യത: ഡിപ്ലോമ (ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്)/ ബിരുദം (ഇലക്ട്രോണിക് സയൻസ് / അപ്ലൈഡ് ഫിസിക്സ് /
തത്തുല്യം)പ്രായപരിധി: 50 വയസ്സ്

🔺പ്രോജക്ട് അസോസിയേറ്റ് -
ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം (ഫിസിക്സ് / മെറ്റീരിയോളജി / അറ്റ്മോസ്ഫെറിക് സയൻസസ് / തത്തുല്യം)
പ്രായപരിധി: 35 വയസ്സ്

🔺പ്രോജക്ട് അസോസിയേറ്റ് - II
ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം (ഫിസിക്സ് / മെറ്റീരിയോളജി / അറ്റ്മോസ്ഫെറിക് സയൻസസ് / ഇലക്ട്രോണി ക്സ് / തത്തുല്യം) പരിചയം: 2 വർഷം പ്രായപരിധി: 35 വയസ്സ്

🔺പ്രോജക്ട് അസോസിയേറ്റ് -
ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം (മെറ്റീരിയോളജി/ അറ്റ്മോസ്ഫെറിക് സയൻസസ് / ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റഷൻ / തത്തുല്യം) പരിചയം: 2 വർഷം പ്രായപരിധി: 35 വയസ്സ്.

🔺പ്രോജക്ട് അസോസിയേറ്റ് - II
ഒഴിവ്: 1
യോഗ്യത: ബിരുദാനന്തര ബിരുദം (മെറ്റീരിയോളജി / അറ്റ്മോസ്ഫെറിക് സയൻസസ് / ഇലക്ട്രോണി ക്സ് / പ്രായപരിധി: 35 വയസ്സ്

🔺ഇൻസ്ട്രുമെന്റഷൻ / തത്തുല്യം) പരിചയം: 2 വർഷം
പ്രോജക്ട് സയന്റിസ്റ്റ്-1
ഒഴിവ്: 1 യോഗ്യത : ഡോക്ടറൽ ബിരുദം (ജിയോളജി / എർത്ത് സയൻസ്) പ്രായപരിധി: 35 വയസ്സ്

🔺പ്രോജക്ട് സയന്റിസ്റ്റ്- II.
ഒഴിവ്: 1 യോഗ്യത : ഡോക്ടറൽ ബിരുദം (അറ്റ്മോസ്ഫെറിക് സയൻസ് /മെറ്റീരിയോളജി / ഫിസിക്സ്) പരിചയം: 3 വർഷം പ്രായപരിധി: 40 വയസ്സ്

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 11ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.




⭕️ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന എയിഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ലാബിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ കൗൺസിലറെ നിയമിക്കുന്നു.
എം.എ. സൈക്കോളജി അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ, സോഷ്യാളജിയിൽ ബിരുദം എന്നിവയാണ് യോഗ്യത.
മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ളവർ ഒക്ടോബർ 31 നകം അപേക്ഷിക്കണം.

⭕️പത്തനംതിട്ട ജില്ലയിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സർക്കാരും സംയുക്തമായി നടപ്പാക്കുന്ന ദീൻദയാൽ ഉപാധ്യയ ഗ്രാമീണ കൗശല്യ യോജനയുടേയും കുടുംബശ്രീ ജില്ലാമിഷന്റേയും ആഭിമുഖ്യത്തിൽ നടത്തുന്ന കോയിപ്രം ബ്ലോക്ക് തല തൊഴിൽ മേള ഈ മാസം 28 ന് കോയിപ്രം ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും.

ജില്ലയ്ക്ക് പുറത്തുള്ള പത്തോളം സ്ഥാപനങ്ങളിലെ നൂറിൽപരം ഒഴിവുകളിലേക്കാണ് ജോബ് മേള ഉദ്യോഗാർഥികൾക്ക് അവസരമൊരുക്കുന്നത്. രാവിലെ 9.30 മുതൽ ആരംഭിക്കുന്ന സ്പോട്ട്
രജിസ്ട്രേഷൻ വഴിയാണ് മേളയിലേക്ക് പ്രവേശനം.

⭕️വയനാട്: മാനന്തവാടി ബ്ലോക്കിൽ വിവിധ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു.
യോഗ്യത എം.ബി.ബി.എസ്. മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക്
മുൻഗണന.
ഉദ്യോഗാർത്ഥികൾ യോഗ്യതകളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 28 ന് രാവിലെ 11 ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റവ്യൂൽ പങ്കെടുക്കണം.

⭕️തൃശൂർ മുരിയാട് ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം ജാഗ്രത സമിതി പ്രോജക്ടിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററിനെ ആവശ്യമുണ്ട്.
വുമൺ സ്റ്റഡീസ്/ ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് റെഗുലർ സ്ട്രീമിൽ ബിരുദാനന്തര ബിരുദം ഉള്ള വനിതകൾക്ക് അപേക്ഷിക്കാം.
അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒക്ടോബർ 28ന് വൈകിട്ട് 5 മണി വരെ മുരിയാട് പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കും.

⭕️കോഴിക്കോട് ജില്ലയിൽ ഒഴിവ് വരുന്ന ജില്ല.ഗവ.പ്ലീഡർ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

ഏഴ് വർഷത്തിലധികം യോഗ്യതയുള്ള യോഗ്യരായ അഭിഭാഷകർ അവരുടെ ബയോഡാറ്റ, എസ്.എസ്.എൽ.സി ബുക്ക്, ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, ബാർ അസോസിയേഷനിൽ നിന്നുള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, എന്നീ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതമുള്ള അപേക്ഷ ഒക്ടോബർ 31 ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ കലക്ടറേറ്റിൽ ലഭ്യമാക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain