ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ഒഴിവ് ,റോഡ് സുരക്ഷാ പദ്ധതിയായ സേഫ്‌സോണ്‍ പ്രൊജക്ടിൽ ആണ് ഒഴിവുകൾ.
മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബരിമല മണ്ഡല മകര വിളക്ക് കാലത്ത് നടത്തി വരുന്ന റോഡ് സുരക്ഷാ പദ്ധതിയായ സേഫ്‌സോണ്‍ പ്രൊജക്ടിന്റെ 2022-23 വര്‍ഷത്തില്‍ താത്കാലിക ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ആയി സേവനം അനുഷ്ഠിക്കാന്‍ താത്പര്യമുളള ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
അപേക്ഷകന്റെ ഡ്രൈവിംഗ് ലൈസന്‍സിന്റെയും ആധാറിന്റെയും പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്, കോവിഡ് 19 രണ്ട് ഡോസ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പത്തനംതിട്ട ആര്‍റ്റിഒ മുമ്പാകെ ഈ മാസം ഒക്ടോബർ 31 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. എല്‍.എം.വി ലൈസന്‍സ് എടുത്ത് അഞ്ച് വര്‍ഷം പ്രവര്‍ത്തി പരിചയം ഉളളവരെ മാത്രമേ പരിഗണിക്കൂ. പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്. മണ്ഡല മകര വിളക്ക് കാലത്തേക്ക് ആയിരിക്കും നിയമനം.
⭕️ സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിൽ നിയമനം നടത്തുന്നു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ നിര്‍ഭയ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എസ്.ഒ.എസ് മോഡല്‍ ഹോമില്‍ സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രതിമാസം 10,000 രൂപയാണ് വേതനം.
എസ്.എസ്.എല്‍.സി ആണ് യോഗ്യത. ഹോമില്‍ താമസിച്ച് ജോലി ചെയ്യേണ്ടതിനാല്‍ 25 വയസ്സിന് മുകളിലുളള അവിവാഹിതര്‍, വിവാഹ ബന്ധം വേര്‍പ്പെട്ടവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന.
അപേക്ഷകര്‍ക്ക് പ്രായം 2022 ജനുവരി ഒന്നിന് 25 വയസ്സ് തികഞ്ഞിരിക്കണം. ഒക്‌ടോബര്‍ 28 ന് ഉച്ചയ്ക്ക് 1.30 ന് പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. പങ്കെടുക്കുന്നവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റയും യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.
ഫോണ്‍: 0491-2531098.