സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ SBI LIFE INSURANCE കോട്ടയം ഡിവിഷണൽ ഓഫീസിലേക്ക് ഒഴിവുള്ള Life Mitra/Development Manager തസ്തികളിലേക്ക് ഊർജസ്വലരായ പ്രവർത്തകരെ നിയമിക്കുന്നതിന്റെ ഭാഗമായി ഇന്റർവ്യൂ നടത്തുന്നു.
Date : October 17-10-2022 & 18/10/2022
Time: 10.30 AM to 12.30 PM
യോഗ്യത : SSLC Pass
വയസ്സ് : 25- 65
താല്പര്യമുള്ളവർ നേരിട്ട് വരികയോ, സാധിക്കാത്തവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.👇🏻
Contact: 6238450974,9633760169
Click to know more 👇🏻
Office: SBI LIFE Divisional office,
Rehoboth Tower,
Opposite KSRTC BUS STAND, Kottayam
മറ്റു ജോലി ഒഴിവുകളും ചുവടെ ചേർക്കുന്നു
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലി
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് വരുന്ന രോഗികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള സേവനങ്ങൾ ക്രമീകരിക്കുന്നതിന് ദിവസം 350 രൂപാ നിരക്കിൽ (മാസം പരമാവധി 10,000 രൂപ ശമ്പളം) ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് 2022 ഒക്ടോബർ 20ന് വാക് ഇൻ ഇന്റർവ്യൂ നടത്തും
ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡി.സി.എ/പി.ജി.ഡി.സി.എ, നിർദ്ദിഷ്ട വിഷയത്തിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം (കെ.എ.എസ്.പി കൗണ്ടറിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന) എന്നിവയാണ് യോഗ്യതകൾ. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഇന്റർവ്യൂ ദിവസം രാവിലെ 11ന് മാനസികാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 0471-2433868, 2432689.
⭕️ കേരള ഹോംഗാർഡ്സ് എറണാകുളം ജില്ലയിലെ നിലവിലുള്ള ഹോം ഗാർഡുകളുടെ ഒഴിവുകൾ നികത്തുന്നതിന്‍റെ ഭാഗമായി യോഗ്യതാ പരിശോധനയും കായിക ക്ഷമത പരീക്ഷയും നടത്തുന്നു. പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 2022 ഒക്ടോബര്‍ 31- ന് മുമ്പായി ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
ആർമി, നേവി, എയർ ഫോഴ്സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയിൽ മുതലായ സംസ്ഥാന യൂണിഫോം സർവ്വീസുകളിൽ നിന്നും റിട്ടയർ ചെയ്ത 35 നും 58 വയസ്സിനുമിടയിൽ പ്രായമുള്ള 10-ാം ക്ലാസ് പാസ്സായിട്ടുള്ള പുരുഷന്മാർക്കും, വനിതകൾക്കും അപേക്ഷിക്കാം. 10-ാം ക്ലാസ് പാസ്സായവരുടെ അഭാവത്തിൽ 7-ാം ക്ലാസ്സുകാരെയും പരിഗണിക്കും.
ഏതെങ്കിലും സർക്കാർ സർവ്വീസിൽ ജോലിയുള്ളവർ അപേക്ഷിക്കാൻ യോഗ്യരല്ല. ഹോംഗാർഡ്സിൽ അംഗമായി ചേരാൻ കായികക്ഷമത ശാരീരിക ക്ഷമത ടെസ്റ്റുകൾ വിജയിക്കണം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും. കൂടുതൽ വിവരങ്ങൾ, അപേക്ഷ ഫോറത്തിന്‍റെ മാതൃക എന്നിവ എറണാകുളം ഗാന്ധിനഗറിലുള്ള ജില്ലാ ഫയർ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 9497920154.
⭕️ ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ നിയമനം
ആലപ്പുഴ ടൗണിൽ സക്കറിയ ബസാർ പ്രവർത്തിക്കുന്ന ടൂർ & ട്രാവെൽസ് സ്ഥാപനത്തിലെ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് അക്ഷയ സെന്റർ പ്രവൃത്തി പരിചയം ഉള്ള സ്ത്രീകളെ ആവശ്യമുണ്ട്. ആലപ്പുഴ ടൗൺ പരിസര പ്രദേശങ്ങളിൽ ഉള്ളവർ താഴെ കാണുന്ന ഇമെയിൽ ഐഡിയിൽ നിങ്ങളുടെ ബയോഡേറ്റ അയക്കുക
habeebtoursandtravels25@gmail.com
അപേക്ഷിക്കേണ്ട അവസാന തീയതി
17-10-2022