⭕️മലപ്പുറം ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് വിവിധ വിഷയങ്ങളിൽ പി.എസ്.സി പരിശീലനം കൈകാര്യം ചെയ്യുന്ന ഫാക്കൽറ്റികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു .
ഉദ്യോഗാർത്ഥികൾ ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവരായിരിക്കണം. അപേക്ഷകർ നിർദ്ദിഷ്ട ഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 15 നകം മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന അഞ്ച് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ ഏതെങ്കിലും ഒന്നിൽ അപേക്ഷ സമർപ്പിക്കണം.
⭕️നവകേരളം കർമ്മപദ്ധതിയിൽ കോഴിക്കോട് ജില്ലാ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത
സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ
ബിരുദം അല്ലെങ്കിൽ ബിരുദവും ഒപ്പം കമ്പ്യൂട്ടർ
സയൻസിൽ ഗവ. അംഗീകൃത ബിരുദാനന്തര
ഡിപ്ലോമയും ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ നൽകേണ്ട അവസാന തിയതി ഒക്ടോബർ 20.
അപേക്ഷ അയയ്ക്കേണ്ട വിലാസം: ജില്ലാ കോർഡിനേറ്റർ, നവകേരളം കർമ്മപദ്ധതി, ജില്ലാ പ്ലാനിംഗ് സെക്രട്ടറിയേറ്റ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് - 673020
⭕️ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹവീട്ടിൽ ആരംഭിക്കുന്ന സർവീസ് പ്രൊവൈഡിംഗ് കേന്ദ്രത്തിലേക്ക് വനിത ലീഗൽ കൗൺസിലറെ നിയമിക്കുന്നു.
സ്ത്രീപക്ഷ കാഴ്ചപ്പാടും സ്ത്രീ സുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട് കേസുകൾ നടത്തി മൂന്ന് വർഷത്തെ പരിചയവുമുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം.
⭕️പട്ടികജാതി വികസന വകുപ്പ് ദക്ഷിണമേഖല ട്രയിനിംഗ് ഇൻസ്പെക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന ഐ.ടി.ഐ കളിലേയ്ക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്.
നിശ്ചിത സമയത്തേയ്ക്ക് എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം പഠിപ്പിക്കാൻ BBA/MBA/ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി (ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ കഴിവും, പ്ല/ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനയോഗ്യതയും വേണം) യോഗ്യതയുള്ളവരെയാണ് ആവശ്യം.
ഒക്ടോബർ 19ന് രാവിലെ 11ന് തിരുവനന്തപുരം - വെള്ളയമ്പലം, അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറാഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തും.
ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും സഹിതം നേരിട്ട് ഹാജരായി 10.30 മണിയ്ക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. മണിക്കൂറിന് 240 രൂപ പ്രതിഫലം ലഭിക്കുന്നതാണ്.
⭕️പത്തനംതിട്ട ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലേക്ക് വിവിധ വിഷയങ്ങൾ പി.എസ്.സി
പരിശീലനം നൽകുന്നതിലേക്ക് ഫാക്കൽറ്റികളെതിരഞ്ഞെടുക്കുന്നതിനായും നിലവിലെ ഫാക്കൽറ്റി നവീകരിക്കുന്നതിനായും യോഗ്യതയും പ്രവർത്തി പരിചയവുമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർഥികൾ ബിരുദമോ ഉയർന്ന യോഗ്യതയോ ഉള്ളവരോ ആയിരിക്കണം.
അപേക്ഷകൾ നിർദ്ദിഷ്ട ഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സഹിതം ഈ മാസം 15നകം പ്രിൻസിപ്പാൾ, കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്സ്, ഗവ.ഹയർ സെക്കൻഡറി സ്കൂൾ ബിൽഡിംഗ് തൈക്കാവ്, പത്തനംതിട്ട, പിൻ 689 645 എന്ന വിലാസത്തിലോ നേരിട്ടോ സമർപ്പിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
⭕️സാമൂഹ്യനീതി വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊബേഷൻ അസിസ്റ്റന്റിന്റെ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സാമൂഹ്യ പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും (എം.എസ്.ഡബ്ല്യൂ) സാമൂഹ്യ പ്രവർത്തന മേഖലയിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവുമാണ് യോഗ്യത.
തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന. ഇന്റർവ്യൂ തീയതിയിൽ 40 വയസ്ക കവിയാൻ പാടില്ല. നിയമന തീയതി മുതൽ ആറുമാസത്തേക്കാണ് നിയമനം. പ്രതിമാസം 29,535 രൂപ ഓണറേറിയമായി ലഭിക്കും.
ഒരൊഴിവാണ് നിലവിലുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഒക്ടോബർ 19ന് രാവിലെ 10 മണിക്ക് പൂജപ്പുര ചാടിയറ റോഡിൽ ആശാഭവൻ ഫോർ മെൻ എന്ന സ്ഥാപനത്തിന് സമീപം ഗവൺമെന്റ് ഒബ്സെർവേഷൻ ഹോം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥിയെ നിർദ്ദിഷ്ട എഗ്രിമെന്റ് അടിസ്ഥാനത്തിൽ മാത്രം ജോലിയിൽ പ്രവേശിപ്പിക്കുന്നതാണെന്ന് സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസർ അറിയിച്ചു.
⭕️പാലക്കാട് ഗവ: വിക്ടോറിയ കോളെജിൽ സുവോളജി വകുപ്പിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
യു.ജി.സി നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. അവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരെയും പരിഗണിക്കും.
അർഹരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബർ 11 ന് രാവിലെ 10ന് എത്തണം.
ഉദ്യോഗാർത്ഥികൾ കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
⭕️കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ കാത്ത് ലാബിലേക്ക് ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു.
ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ഡി.സി.വി.ടിയും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബി.സി.വി.ടിയും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 11ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം.
⭕️തൃശൂർ : പുല്ലൂറ്റ്, കെ കെ ടി എം ഗവ. കോളേജിലെ സുവോളജി വിഭാഗത്തിൽ ഒരു അതിഥി അധ്യാപക ഒഴിവുണ്ട്.
ഒക്ടോബർ 11 ന് രാവിലെ 11.00 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.
⭕️എറണാകുളം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു.
90 ദിവസമാണ് നിയമന കാലാവധി. ഒക്ടോബർ 18ന് രാവിലെ 11ന് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. എൽ.എസ്. ജി.ഡി/പൊതുമരാമത്ത് വകുപ്പിൽ ഇ ടെണ്ടറിംഗ് പരിജ്ഞാനമുളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും .
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.
⭕️തിരുവനന്തപുരം കൈമനം സർക്കാർ പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ വർക്ക് ഷോപ്പിൽ ദിവസവേതാനടിസ്ഥാനത്തിൽ ട്രഡ്സ് മാൻ (കാർപെന്ററി) തസ്തികയിൽ താത്കാലിക ഒഴിവ്.
കാർപെന്ററി ട്രേഡിൽ ഐ.ടി.ഐ അഥവാ തത്തുല്യത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കൊപ്പം മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും.
അപേക്ഷകൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 13ന് രാവിലെ 10ന് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.